
ഐസിസി ടൂര്‍ണമെന്റില്‍ മുട്ടിടിക്കും
ഇന്ത്യ ന്യൂസീലന്‍ഡിനെതിരേ ഇപ്പോള്‍ മികവ് കാട്ടിയത് കണ്ടിട്ട് ആരും അധികം സന്തോഷിച്ചിട്ട് കാര്യമില്ലെന്നും ഐസിസി ടൂര്‍ണമെന്റിലേക്ക് വരുമ്പോള്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് പൊട്ടുന്നത് ഒഴിവാക്കാനുള്ള വഴി നോക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
ഇപ്പോള്‍ വിക്കറ്റ് പോവാതെ 200ന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കും. എന്നാല്‍ ഐസിസി ടൂര്‍ണമെന്റില്‍ 25-4 എന്ന നിലയിലേക്ക് തകരാതെ നോക്കുകയാണ് വേണ്ടതെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഉറക്കം കെടുത്തുന്നവരാണ് ന്യൂസീലന്‍ഡ്.
2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ സെമിയില്‍ പുറത്താക്കിയതടക്കം നിരവധി തവണ ഇന്ത്യയെ കരയിക്കാന്‍ ന്യൂസീലന്‍ഡിന് സാധിച്ചിട്ടുണ്ടെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2023ലെ ലോകകപ്പില്‍ ഈ മികവ് കാണണം
ഇന്ത്യ ബൈലാട്രല്‍ പരമ്പരകളില്‍ കാട്ടുന്ന മികവ് 2023ലെ ഏകദിന ലോകകപ്പില്‍ കാട്ടാന്‍ തയ്യാറാവണമെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു. ടി20 ലോകകപ്പിന് മുമ്പും ഇന്ത്യ ഇത്തരത്തില്‍ മോഹിപ്പിക്കുന്ന പ്രകടനം കാഴ്ചവെചച്ചു.
എന്നാല്‍ കിരീടം നേടാതെ തിരിച്ചുപോന്നു. അതുകൊണ്ട് ഇപ്പോഴത്തെ ഇന്ത്യയുടെ പ്രകടനം കണ്ട് കണ്ണുതള്ളുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സൂപ്പര്‍ താരങ്ങളായ കെയ്ന്‍ വില്യംസണ്‍, ടിം സൗത്തി, ട്രന്റ് ബോള്‍ട്ട് എന്നിവരില്ലാതെയാണ് ന്യൂസീലന്‍ഡ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ പ്രകടനത്തില്‍ വലിയ പ്രതീക്ഷ വേണ്ടെന്ന് ആരാധകര്‍ പറയുന്നു.
Also Read: IND vs AUS: ആ പ്രശ്‌നം കോലിയെ പിന്തുടരുന്നു! കടുപ്പമാവും-മുന്നറിയിപ്പുമായി ജാഫര്‍

തകര്‍ത്താടി ശുബ്മാന്‍ ഗില്‍
ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിന്റെ പ്രകടനത്തെ ആരാധകര്‍ വാഴ്ത്തുന്നുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടിയ ഗില്‍ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടി.
രണ്ടാം മത്സരത്തില്‍ പുറത്താവാതെ നിന്ന ശുബ്മാന്‍ മൂന്നാം ഏകദിനത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയും നേടി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശുബ്മാന് സാധിച്ചു. താരത്തിന്റെ നാലാം ഏകദിന സെഞ്ച്വറിയാണ് ഇന്ന് ഇന്‍ഡോറില്‍ കുറിച്ചത്.
ഇന്ത്യക്കായി ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ നിന്ന് നാല് ഏകദിന സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡും ശുബ്മാന്‍ സ്വന്തമാക്കി. 24 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ശിഖര്‍ ധവാന്റെ റെക്കോഡിനെയാണ് 21 ഇന്നിങ്‌സില്‍ നിന്ന് ശുബ്മാന്‍ ഗില്‍ മറികടന്നത്.
നായകന്‍ രോഹിത് ശര്‍മ ഫോമിലേക്കെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യമാണ്. 507 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് രോഹിത്തിന്റെ സെഞ്ച്വറി പ്രകടനം. എന്നാല്‍ ഈ ഫോം ഇന്ത്യ ലോകകപ്പില്‍ കാട്ടുമോയെന്ന് കണ്ടറിയാം.