വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 16ല്‍ എട്ടിലും ഫിഫ്റ്റി പ്ലസ്! ഓസീസെന്നു കേട്ടാല്‍ കോലിക്ക് കലി കയറും

മൂന്നാം ടി20യില്‍ ഫിഫ്റ്റിയുമായി താരം കസറിയിരുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയെ എതിരാളിയായി കിട്ടിയാല്‍ താന്‍ വെറുതെ വിടില്ലെന്നു വീണ്ടും അടിവരയിട്ടിരിക്കുകയാണ് ഇന്ത്യയുടെ റണ്‍മെഷീന്‍ വിരാട് കോലി. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കോലിക്കായിരുന്നു.

IPL 2023: ലേലത്തിനു മുമ്പ് ഇവരെ 'പൊക്കാന്‍' ശ്രമം, പക്ഷെ ചീറ്റിപ്പോയിIPL 2023: ലേലത്തിനു മുമ്പ് ഇവരെ 'പൊക്കാന്‍' ശ്രമം, പക്ഷെ ചീറ്റിപ്പോയി

1

റണ്‍ചേസില്‍ ഇന്ത്യ പതറവെ രണ്ടാം ഓവറില്‍ തന്നെ ക്രീസിലെത്തിയ അദ്ദേഹം 20ാം ഓവറിലെ രണ്ടാമത്തെ ബോളിലാണ് പുറത്തായത്. 63 റണ്‍സ് മുന്‍ നായകന്‍ അടിച്ചെടുക്കുകയും ചെയ്തു. 48 ബോളുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറികളുമുള്‍പ്പെട്ടിരുന്നു. ഓസീസിനെതിരേ അവസാനമായി കളിച്ച 16 ടി20 ഇന്നിങ്‌സുകളെടുത്താല്‍ അവിസ്മരണീയ പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളതെന്നു കാണാന്‍ സാധിക്കും.

2

ഓസ്‌ട്രേലിയക്കെതിരേ അവസാനം കളിച്ച 16 ടി20 ഇന്നിങ്‌സുകളില്‍ എട്ടിലും ഫിഫ്റ്റി കുറിക്കാന്‍ വിരാട് കോലിക്കു കഴിഞ്ഞിട്ടുണ്ട്. നാല് ഇന്നിങ്‌സുകളില്‍ മാത്രമേ ഒറ്റയക്ക സ്‌കോറിനു അേേദ്ദഹം പുറത്തായിട്ടുള്ളൂ. പൂജ്യത്തിനു ഔട്ടായത് ഒരിക്കല്‍ മാത്രമാണ്. ലോകത്തിലെ ഏറ്റവും ശക്തമായ ബൗളിങ് ആക്രമണമുള്ള ഓസീസിനെതിരേയാണ് കോലി ഇത്രയും സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവച്ചിട്ടുള്ളെന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കുല്‍ദീപ് വരെ മിന്നിച്ചു- ഹാട്രിക്കിനെ പുകഴ്ത്തി ഫാന്‍സ്

3

പുറത്താവാതെ നേടി 90 റണ്‍സാണ് കഴിഞ്ഞ 16 ഇന്നിങ്‌സുകളില്‍ ഓസ്‌ട്രേലിയക്കെതിരേ വിരാട് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. 55 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹം ഇത്രയും റണ്‍സെടുത്തത്. 61 ബോളില്‍ 85 റണ്‍സെടുത്തതാണ് കോലിയുടെ മികച്ച രണ്ടാമത്തെ പ്രകടനം.
ഇവ കൂടാതെ ഒരു തവണ കൂടി അദ്ദേഹം കംഗാരുപ്പടയ്‌ക്കെതിരേ 80 പ്ലസ് സ്‌കോര്‍ കുറിച്ചിട്ടുണ്ട്. 51 ബോളില്‍ പുറത്താവാതെ 82 റണ്‍സായിരുന്നു കോലി അടിച്ചെടുത്തത്.

4

59* റണ്‍സ് (33 ബോള്‍), 50 (36 ബോള്‍), 22* (14 ബോള്‍), 0 (രണ്ട് ബോള്‍), 4 (8 ബോള്‍), 61* (41 ബോള്‍), 24 (17), 72* (38 ബോള്‍), 9 (9 ബോള്‍), 40 (24 ബോള്‍), 2 (7 ബോള്‍), 11 (6 ബോള്‍), 63 (48 ബോള്‍) എന്നിങ്ങനെയാണ് ശേഷിച്ച ടി20 ഇന്നിങ്‌സുകളില്‍ ഓസ്‌ട്രേലിയക്കെതിരേ വിരാട് കോലിയുടെ സ്‌കോറുകള്‍.

IND vs AUS T20: മൂന്നാം ടി20യും ജയിച്ചു, പാകിസ്താന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഇന്ത്യ

5

അതേസമയം, കരിയര്‍ അവസാനിക്കാറായെന്നു പലരും പരിഹസിച്ചയിടത്തു നിന്നാണ് കഴിഞ്ഞ ഏഷ്യാ കപ്പിലൂടെ കോലി ബാറ്റിങിലെ ഗോള്‍ഡന്‍ ടച്ച് വീണ്ടെടുത്തത്. ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയില്ലെങ്കിലും കോലിയുടെ പ്രകടനം ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കിയിരുന്നു. 2019നു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് ടൂര്‍ണമെന്റില്‍ അദ്ദേഹം അവസാനിപ്പിച്ചിരുന്നു. അഫ്ഗാനിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മാച്ചിലായിരുന്നു കോലി പുറത്താവാതെ 122 റണ്‍സ് അടിച്ചെടുത്തത്.

Story first published: Monday, September 26, 2022, 17:14 [IST]
Other articles published on Sep 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X