Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS T20: മൂന്നാം ടി20യും ജയിച്ചു, പാകിസ്താന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഇന്ത്യ

1

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യിലെ ആറ് വിക്കറ്റ് ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ഓസ്‌ട്രേലിയ മുന്നോട്ട് വെച്ച 187 റണ്‍സ് വിജയലക്ഷ്യം ഒരു പന്തും 6 വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. സൂര്യകുമാര്‍ യാദവിന്റെയും (69) വിരാട് കോലിയുടെയും (63) ഫിഫ്റ്റിയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന ജയമാണിത്.

പല വമ്പന്‍ റെക്കോഡുകളും ഇന്ത്യ മൂന്നാം മത്സരത്തിലൂടെ നേടി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട റെക്കോഡുകളിലൊന്ന് ചിരവൈരികളായ പാകിസ്താന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്തതാണ്. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ടി20 ജയം നേടുന്ന ടീമെന്ന റെക്കോഡിലാണ് പാകിസ്താനെ ഇന്ത്യ മറികടന്നത്. 2021ല്‍ പാകിസ്താന്‍ 20 മത്സരങ്ങള്‍ ജയിച്ചതായിരുന്നു റെക്കോഡ്. ഈ വര്‍ഷം 21 ജയങ്ങള്‍ ഇതിനോടകം നേടിയെടുക്കാന്‍ ഇന്ത്യക്കായി.

1

ടി20 ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് ടി20 പരമ്പരയുണ്ട്. അതുകൊണ്ട് തന്നെ ഈ റെക്കോഡില്‍ ഇനിയും ബഹുദൂരം മുന്നോട്ട് പോകാന്‍ ഇന്ത്യക്ക് സാധിച്ചേക്കും. ഏഷ്യാ കപ്പില്‍ തീര്‍ത്തും നിറം മങ്ങിയ ഇന്ത്യക്ക് ഓസീസ് പരമ്പര വളരെ പ്രധാനപ്പെട്ടതായിരുന്നു. ശക്തമായ വെല്ലുവിളി സന്ദര്‍ശകരായ ഓസ്‌ട്രേലിയയില്‍ നിന്ന് നേരിട്ടെങ്കിലും പരമ്പര പിടിക്കാന്‍ ഇന്ത്യക്കായി.

ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ രാഹുല്‍ ദ്രാവിഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കെത്തി. 24078 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. സൂര്യകുമാര്‍ യാദവും വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 36 പന്തില്‍ 5 വീതം സിക്‌സും ഫോറുമടക്കം 69 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങളില്‍ പാകിസ്താന്റെ മുഹമ്മദ് റിസ്വാനൊപ്പമെത്താന്‍ സൂര്യക്കായി. രണ്ട് പേരും 42 സിക്‌സുകളാണ് നേടിയത്. 2021ലാണ് റിസ്വാന്റെ ഈ നേട്ടം. ഇന്ത്യക്ക് ഇനിയും പരമ്പരകളുള്ളതിനാല്‍ റിസ്വാനെ സൂര്യ മറികടക്കുമെന്നുറപ്പാണ്.

T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

2

നായകനെന്ന നിലയില്‍ രോഹിത് ശര്‍മയും അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കി. ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ ജയം നേടിക്കൊടുക്കുന്ന നായകനെന്ന റെക്കോഡില്‍ വിരാട് കോലിയെ രോഹിത് മറികടന്നു. കോലി 32 ജയമാണ് നേടിയത്. രോഹിത്തിന്റെ പേരില്‍ 33 ജയമാണുള്ളത്. 42 ജയങ്ങളുമായി മുന്‍ നായകന്‍ എംഎസ് ധോണിയാണ് തലപ്പത്ത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരേ സമീപകാലത്തായി വിമര്‍ശനം ഉന്നയിച്ചവരുടെ വായടപ്പിക്കാന്‍ അദ്ദേഹത്തിനായി.

3

അക്ഷര്‍ പട്ടേല്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തി. രവീന്ദ്ര ജഡേജയെന്ന സ്പിന്‍ ഓള്‍റൗണ്ടര്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ ഇന്ത്യക്ക് ആശങ്കകളേറെയായിരുന്നെങ്കിലും മികച്ച പ്രകടനത്തോടെ അക്ഷര്‍ ജഡേജയുടെ വിടവ് നികത്തി. എട്ട് വിക്കറ്റാണ് മൂന്ന് മത്സരത്തില്‍ നിന്ന് അക്ഷര്‍ വീഴ്ത്തിയത്. പരമ്പരയിലെ താരവും അക്ഷറാണ്. ഇന്ത്യക്കായി മൂന്ന് മത്സര ടി20 പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി അക്ഷര്‍ മാറിയിരിക്കുന്നു. 2016ല്‍ ശ്രീലങ്കയ്‌ക്കെതിരേ 9 വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

4

ഡെത്ത് ഓവറില്‍ തല്ലുകൊള്ളിയായെങ്കിലും ഒരു ഗംഭീര റെക്കോഡ് ഭുവനേശ്വര്‍ കുമാറും സ്വന്തമാക്കി. ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന പേസറാണ് ഭുവി. 32 വിക്കറ്റാണ് അദ്ദേഹം നേടിയത്. ആന്‍ഡ്രൂ ടൈയുടെ 31 വിക്കറ്റ് നേട്ടത്തെയാണ് അദ്ദേഹം മറികടന്നത്. ടി20യില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന നായകനെന്ന റെക്കോഡില്‍ രോഹിത് രണ്ടാം സ്ഥാനത്തേക്കെത്തി. രോഹിത്തിന്റെ പേരില്‍ 77 സിക്‌സാണുള്ളത്. ഇംഗ്ലണ്ട് നായകനായിരുന്ന ഓയിന്‍ മോര്‍ഗന്‍ 86 സിക്‌സുമായി ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ്.

Story first published: Monday, September 26, 2022, 10:22 [IST]
Other articles published on Sep 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+