വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഏഷ്യാ കപ്പിലെ ക്ഷീണം ടി20 പരമ്പരയില്‍ ഇവര്‍ തീര്‍ക്കും! ഇതാ മൂന്നു പേര്‍

മൂന്നു ടി20കളുടേതാണ് പരമ്പര

ടീം ഇന്ത്യയെ സംബന്ധിച്ച് വലിയൊരു മുന്നയിറിപ്പ് തന്നെയാണ് ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ലഭിച്ചത്. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ജേതാക്കളാവാന്‍ ഈ ടീം പോരെന്നും പല പോരായ്മകളും മറികടന്നാല്‍ മാത്രമേ കിരീടം പ്രതീക്ഷിക്കേണ്ടതുള്ളെന്നുമുള്ള പാഠമാണ് ഇന്ത്യ പഠിച്ചത്.

കിരീടം ഉറപ്പിച്ചതു പോലെയായിരുന്നു നേരത്തേ രോഹിത് ശര്‍മയും സംഘവും ഏഷ്യാ കപ്പിനെത്തിയത്. തങ്ങളെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നും കിരീടവുമായി തന്നെ മടങ്ങാമെന്നുമെന്നുള്ള അമിത ആത്മവിശ്വാസം ഇന്ത്യക്കുണ്ടായിരുന്നു. അതിനേറ്റ പ്രഹരമാണ് ഏഷ്യാ കപ്പില്‍ കണ്ടത്.

IND vs AUS T20: രോഹിത്-കോലി ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാIND vs AUS T20: രോഹിത്-കോലി ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

1

ഫൈനല്‍ പോലും കാണാതെ നാണംകെട്ടാണ് ഇന്ത്യ നാട്ടിലേക്കു മടങ്ങിയത്. ഏഷ്യാ കപ്പില്‍ മിന്നുന്ന പ്രകടനം നടത്തുമെന്നു പ്രതീക്ഷിക്കപ്പെട്ട ചിലര്‍ വലിയ നിരാശയാണ് സമ്മാനിച്ചത്. ഇവര്‍ ഇതിന്റെ ക്ഷീണം ഓസ്‌ട്രേലിയക്കെതിരേ ഈ മാസം നടക്കാനിക്കുന്ന ടി20 പരമ്പരയില്‍ തീര്‍ക്കായിനിരിക്കും ശ്രമിക്കുക. ആരൊക്കെയാണ് ഈ താരങ്ങളെന്നു പരിശോധിക്കാം.

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലാണ് ഇവരിലൊരാള്‍. സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്താനുമായുള്ള അപ്രധാനമായ സൂപ്പര്‍ ഫോറിലെ ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ യഥാര്‍ഥ രാഹുലിന്റെ നിഴല്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ കണ്ടത്. അഫ്ഗാനെതിരേ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. കളിയില്‍ 41 ബോളില്‍ 62 റണ്‍സ് രാഹുല്‍ അടിച്ചെടുക്കുകയും ചെയ്തു.

3

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിനു ഭീഷണിയില്ല. ലോകകപ്പ് സംഘത്തില്‍ സ്ഥാനമുറപ്പുള്ള താരങ്ങളിലൊരാളാണ് രാഹുല്‍. പക്ഷെ ലോകകപ്പിനു മുമ്പ് മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നുണ്ട്. ഏഷ്യാ കപ്പില്‍ 122.22 സ്‌ട്രൈക്ക് റേറ്റില്‍ 132 റണ്‍സാണ് രാഹുല്‍ നേടിയത്. നീണ്ട ബ്രേക്കിനു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയതിന്റെ ആലസ്യം താരത്തിന്റെ ബാറ്റിങില്‍ കാണാമായിരുന്നു. പക്ഷെ ടി20 ലോകകപ്പിനു മുമ്പ് പഴയ രാഹുലിനെ ഇന്ത്യക്കു തിരിച്ചുകിട്ടിയേ തീരൂ. അതിനുള്ള വേദിയായിരിക്കും ഓസീസുമായുള്ള ടി20 പരമ്പര.

T20 World Cup: ഇന്ത്യ അവനെ വിശ്വസിക്കരുത്!, നേട്ടം ഉണ്ടാക്കിത്തരില്ല, പേസറെക്കുറിച്ച് ബട്ട്

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന സൂര്യകുമാര്‍ യാദവിനും ഏഷ്യാ കപ്പ് അത്ര മികച്ചതായിരുന്നില്ല. ഗ്രൂപ്പുഘട്ടത്തില്‍ ദുര്‍ബലരായ ഹോങ്കോങിനെതിരേ പുറത്താവാതെ നേടിയ 68 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു. നിര്‍ണായക മല്‍സരങ്ങളിലെല്ലാം സൂര്യ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി., അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 34.75 ശരാശരിയില്‍ താരം 139 റണ്‍സാണ് നേടിയത്.

5

പക്ഷെ സ്‌കൈയില്‍ നിന്നും ഇന്ത്യ പ്രതീക്ഷിച്ചിരുന്നത് ഇതല്ല. വലിയ മല്‍സരങ്ങളില്‍ നിന്നും മാച്ച് വിന്നിങ് ഇന്നിങ്‌സുകളാണ് ടീമിനു വേണ്ടിയിരുന്നത്. പക്ഷെ പാകിസ്താനുമായുള്ള രണ്ടു മാച്ചുകളിലും സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരേയും സൂര്യ നനഞ്ഞ പടക്കമായി മാറി. ഹോങ്കോങിനെതിരേ 26 ബോളിലായിരുന്നു അദ്ദേഹം 68 റണ്‍സ് വാരിക്കൂട്ടിയത്. കെഎല്‍ രാഹുലിനെപ്പോലെ ടി20 ലോകകപ്പില്‍ സ്ഥാനമുറപ്പുള്ള മറ്റൊരു താരമാണ് സൂര്യ. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഉജ്ജ്വല പ്രകടനത്തിലൂടെ വിമര്‍ശകര്‍ക്കു ബാറ്റ് കൊണ്ട് മറുപടി നല്‍കാനിയിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

റിഷഭിനൊപ്പം അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല!, ഇന്ത്യയുടെ നാല് പേര്‍

ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷറെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന ദിനേശ് കാര്‍ത്തിക് ഏഷ്യാ കപ്പില്‍ കളിച്ചതു പോലും ആരും അറിഞ്ഞു കാണില്ല. കാരണം വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തെ ഇന്ത്യ കളിപ്പിച്ചിരുന്നുള്ളൂ. ഇവയിലാവട്ടെ നേരിട്ടത് ഒരേയൊരു ബോള്‍ മാത്രമാണ്. സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ക്കെതിരായ നിര്‍ണായക മല്‍സരങ്ങളില്‍ ഡിക്കെയെ ഇന്ത്യ പുറത്തിരുത്തുകയായിരുന്നു.

7

പ്ലെയിങ് ഇലവനില്‍ ഇടംകൈയന്‍ ബാറ്റര്‍മാര്‍ വേണമെന്ന ഇന്ത്യയുടെ നിര്‍ബന്ധം കാരണമാണ് കാര്‍ത്തികിനു മതിയായ അവസരങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണം. ബാറ്റിങില്‍ ഫ്‌ളോപ്പായിട്ടും ഇടംകൈയന്‍ ആയതുകൊണ്ടു മാത്രം റിഷഭ് പന്തിനു ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കി. പക്ഷെ ഈ നീക്കം അമ്പെ പരാജയമായി. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കാര്‍ത്തിക്കിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും ഫിനിഷറായി അദ്ദേഹം കസറുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Sunday, September 11, 2022, 16:58 [IST]
Other articles published on Sep 11, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X