വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കും ബാബറും ശേഷം അടുത്ത ഇതിഹാസം അവന്‍! ഇന്ത്യക്കാരനല്ല-ലത്തീഫ് പറയുന്നു

കോലിക്കും ബാബറിനും ശേഷം അടുത്ത ഇതിഹാസ താരമാരെന്നത് പ്രസക്തമായ ചോദ്യമാണ്

1

കറാച്ചി: ആധുനിക ക്രിക്കറ്റിലെ രണ്ട് ഇതിഹാസ ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചാല്‍ വിരാട് കോലി, ബാബര്‍ അസം എന്നീ പേരുകളാവും പറയാനാവുക. രണ്ട് പേരും ലോക ക്രിക്കറ്റിലെത്തന്നെ ഇതിഹാസങ്ങളാണ്.

മുന്‍ ഇന്ത്യന്‍ നായകനായ കോലി സൂപ്പര്‍ താര പരിവേഷത്തോടെ ആധുനിക ക്രിക്കറ്റിനെ അടക്കിഭരിക്കുമ്പോള്‍ പാക് നായകനായ ബാബര്‍ കോലിക്ക് ഭീഷണി ഉയര്‍ത്തി തൊട്ട് പിന്നാലെയുണ്ട്.

രണ്ട് പേരില്‍ ആരാണ് ബെസ്റ്റെന്ന് പറയുക പ്രയാസമാണ്. എന്നാല്‍ കണക്കുകളില്‍ ഇപ്പോള്‍ ബാബറിനെക്കാള്‍ ഏറെ മുന്നിലാണ് കോലി. മൂന്ന് ഫോര്‍മാറ്റിലും കോലി ഒരുപോലെ മികവ് പുലര്‍ത്തുമ്പോള്‍ ബാബറിന്റെ ടെസ്റ്റിലെ കണക്കുകള്‍ അത്ര മികച്ചതല്ല.

രണ്ട് പേരും ഇപ്പോഴും ക്രിക്കറ്റില്‍ സജീവമായിത്തുടരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കോലി. എന്നാല്‍ കോലിക്കും ബാബറിനും ശേഷം അടുത്ത ഇതിഹാസ താരമാരെന്നത് പ്രസക്തമായ ചോദ്യമാണ്.

പലരും ഇക്കാര്യത്തില്‍ പല അഭിപ്രായങ്ങളും പറയുന്നുണ്ട്. സമീപകാലത്തെ പ്രകടനം വിലയിരുത്തി ഇന്ത്യയുടെ ശുബ്മാന്‍ ഗില്ലിനെ ഇതിഹാസ താരമെന്ന നിലയിലേക്ക് പ്രവചിക്കുന്നവരുമേറെ. ഇപ്പോഴിതാ കോലിക്കും ബാബറിനും ശേഷം അടുത്ത സൂപ്പര്‍ താരമാരെന്ന് പ്രവചിക്കുകയാണ് മുന്‍ പാക് നായകന്‍ റാഷിദ് ലത്തീഫ്.

Also Read: ജഡേജക്ക് ശേഷം അക്ഷറല്ല! വാഷിങ്ടണ്‍ സുന്ദറാണ് ബെസ്റ്റ്-മൂന്ന് കാരണങ്ങളിതാAlso Read: ജഡേജക്ക് ശേഷം അക്ഷറല്ല! വാഷിങ്ടണ്‍ സുന്ദറാണ് ബെസ്റ്റ്-മൂന്ന് കാരണങ്ങളിതാ

ഇംഗ്ലണ്ട് താരമാണ് അടുത്ത സൂപ്പര്‍ താരം

ഇംഗ്ലണ്ട് താരമാണ് അടുത്ത സൂപ്പര്‍ താരം

ഇന്ത്യക്കാരെയും പാകിസ്താന്‍ താരങ്ങളെയുമെല്ലാം തഴഞ്ഞ റാഷിദ് അടുത്ത ഇതിഹാസമെന്ന് വിശേഷിപ്പിച്ചത് ഇംഗ്ലണ്ട് താരത്തെയാണെന്നതാണ് കൗതുകം. നിലവില്‍ വലിയ പ്രശസ്തനല്ലെങ്കിലും വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിനെയാണ് റാഷിദ് ഇതിഹാസമാവുമെന്ന് പ്രവചിക്കുന്നത്.

'നിലവിലെ താരങ്ങളില്‍ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഹാരി ബ്രൂക്ക്. അടുത്ത വിരാട് കോലിയും ബാബര്‍ അസമുമാവാന്‍ പ്രതിഭയുള്ളവനാണ് ബ്രൂക്ക്-യുട്യൂബ് ചാനലില്‍ സംസാരിക്കവെ റാഷിദ് പറഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും ഇതിനോടകം ഇംഗ്ലണ്ട് 23കാരനായ ബ്രൂക്കിന് അവസരം നല്‍കിയിട്ടുണ്ട്.

Also Read: ജഡേജക്ക് ശേഷം അക്ഷറല്ല! വാഷിങ്ടണ്‍ സുന്ദറാണ് ബെസ്റ്റ്-മൂന്ന് കാരണങ്ങളിതാ

നിലവിലെ കണക്കുകള്‍ മോശമല്ല

നിലവിലെ കണക്കുകള്‍ മോശമല്ല

യുവതാരത്തിന്റെ നിലവിലെ കണക്കുകള്‍ ഭേദപ്പെട്ടതാണ്. സൂപ്പര്‍ താരമെന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനം കാഴ്ചവെക്കാനായിട്ടില്ലെങ്കിലും പ്രതിഭ തെളിയിക്കാന്‍ ബ്രൂക്കിനായിട്ടുണ്ട്.നാല് ടെസ്റ്റില്‍ നിന്ന് 80 ശരാശരിയില്‍ 480 റണ്‍സാണ് യുവതാരം നേടിയത്.

ഇതില്‍ മൂന്ന് സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും ഉള്‍പ്പെടും. 2 ഏകദിനത്തില്‍ നിന്ന് 40 ശരാശരിയില്‍ 80 റണ്‍സും 20 ടി20യില്‍ നിന്ന് 26.57 ശരാശരിയില്‍ 372 റണ്‍സും താരത്തിന്റെ പേരിലുണ്ട്. മൂന്ന് ഫോര്‍മാറ്റിലും സൂപ്പര്‍ താര പദവിയിലേക്കുയരാന്‍ ബ്രൂക്കിന് മികവുണ്ട്.

ഐപിഎല്ലിലേക്ക് വമ്പന്‍ വരവേല്‍പ്പ്

ഐപിഎല്ലിലേക്ക് വമ്പന്‍ വരവേല്‍പ്പ്

ഇതുവരെ ഐപിഎല്ലിലേക്ക് വരവറിയിക്കാതിരുന്ന ബ്രൂക്കിന് അവസാന മിനി ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കാനായി. 13.25 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ബ്രൂക്കിനെ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനായി ടി20യില്‍ വലിയ പ്രകടനം നടത്താനായിട്ടില്ലെങ്കിലും ബിബിഎല്ലില്‍ മോശമില്ലാത്ത കണക്കുകള്‍ താരത്തിന്റെ പേരിലുണ്ട്.

ഉയര്‍ന്ന കായിക ക്ഷമതയുള്ള താരം സ്ഥിരതയോടെ കളിക്കാന്‍ കെല്‍പ്പുള്ളവനാണ്. വലിയ പ്രതീക്ഷയോടെ ഹൈദരാബാദ് ടീമിലെത്തിച്ച ബ്രൂക്കിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം.

Also Read: IND vs NZ: അര്‍ഷദീപിന്റെ പ്രശ്‌നമെന്ത്? ആശങ്കപ്പെടുത്തുന്നത് അതാണ്-ചൂണ്ടിക്കാട്ടി ബാലാജി

കോലിക്കൊപ്പമെത്തുക കടുപ്പം

കോലിക്കൊപ്പമെത്തുക കടുപ്പം

വിരാട് കോലിയുടെയും ബാബര്‍ അസമിന്റെയും റെക്കോഡുകളോടൊപ്പം പിടിക്കുകയെന്നത് ബ്രൂക്കിനെ സംബന്ധിച്ച് ഒട്ടും എളുപ്പമാവില്ല. 23 വയസ് മാത്രമാണ് താരത്തിന്റെ പ്രായം. 10 ടെസ്റ്റ് മത്സരം പോലും ഇതുവരെ കളിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ ബ്രൂക്കിനെ ഭാവി ഇതിഹാസമെന്ന് പ്രവചിക്കുന്നത് അല്‍പ്പം കടന്ന കൈയാണ്. സമീപകാലത്തെ പ്രകടനങ്ങള്‍ മോശമില്ലെങ്കിലും കോലിയുടെയും ബാബറിന്റെയും റെക്കോഡുകള്‍ തകര്‍ക്കാന്‍ താരത്തിനാവുമെന്ന് നിലവില്‍ കരുതാനാവില്ല.

Story first published: Wednesday, February 1, 2023, 12:38 [IST]
Other articles published on Feb 1, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X