വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജഡേജക്ക് ശേഷം അക്ഷറല്ല! വാഷിങ്ടണ്‍ സുന്ദറാണ് ബെസ്റ്റ്-മൂന്ന് കാരണങ്ങളിതാ

പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മികവ് കാട്ടാന്‍ സാധിക്കുന്ന സ്പിന്‍ ഓള്‍റൗണ്ടറെ കണ്ടെത്തുകയെന്നത് ഒട്ടും എളുപ്പമല്ല

sundar

മുംബൈ: രവീന്ദ്ര ജഡേജക്ക് ശേഷം ആരെന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ സംബന്ധിച്ച് പ്രധാനപ്പെട്ട ചോദ്യമാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മികവ് കാട്ടാന്‍ സാധിക്കുന്ന സ്പിന്‍ ഓള്‍റൗണ്ടറെ കണ്ടെത്തുകയെന്നത് ഒട്ടും എളുപ്പമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറെ നാളുകളായി രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ഈ ജോലി നന്നായി ചെയ്യുന്നു. എങ്കിലും മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന താരമെന്ന നിലയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ജഡേജക്കാണ്.

അശ്വിന്‍ ടെസ്റ്റിലേക്ക് ഒതുങ്ങിയപ്പോള്‍ ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി മികവ് കാട്ടുന്നു. പ്രധാനമായും മധ്യനിരയില്‍ ബാറ്റുകൊണ്ട് നേടുന്ന റണ്‍സുകള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം.

34കാരനായ ജഡേജക്ക് അധികനാള്‍ മുന്നോട്ട് പോകാനായേക്കില്ല. സമീപകാലത്തായി തുടര്‍ച്ചയായി പരിക്കും താരത്തെ വേട്ടയാടുന്നു. ജഡേജ സ്ഥാനമൊഴിഞ്ഞാല്‍ പകരമാരെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ചോദ്യമാണ്. അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ രണ്ട് താരങ്ങളാണ് നിലവില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്നത്.

ഇതില്‍ ജഡേജയുടെ ഉത്തമ പകരക്കാരനാക്കാന്‍ അക്ഷറിനെക്കാളും മികച്ചത് സുന്ദറാണെന്ന് പറയാം. അത് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Also Read:IND vs NZ: അവന്‍ എന്തുകൊണ്ട് ടി20ക്കില്ല? പരിക്കാണോ? ചോദ്യമുയര്‍ത്തി ആകാശ് ചോപ്രAlso Read:IND vs NZ: അവന്‍ എന്തുകൊണ്ട് ടി20ക്കില്ല? പരിക്കാണോ? ചോദ്യമുയര്‍ത്തി ആകാശ് ചോപ്ര

ചെറുപ്രായത്തിലെ വലിയ അനുഭവസമ്പത്ത്

ചെറുപ്രായത്തിലെ വലിയ അനുഭവസമ്പത്ത്

വാഷിങ്ടണ്‍ സുന്ദറിന് പ്രായം വെറും 23 വയസ് മാത്രമാണ്. എന്നാല്‍ ഇതിനോടകം മൂന്ന് ഫോര്‍മാറ്റിലും അനുഭവസമ്പത്ത് നേടിയെടുക്കാന്‍ താരത്തിനായിട്ടുണ്ട്. ഇത് അധികമാര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണെന്ന് പറയാം. പ്രത്യേകിച്ച് ഇന്ത്യയെപ്പോലെ താരസമ്പന്നമായ ടീമിനൊപ്പം ഇത്രയും ചെറുപ്രായത്തില്‍ ഇത്രയും മത്സരങ്ങളില്‍ അനുഭവസമ്പത്ത് ലഭിക്കുക എളുപ്പമല്ല.

ഇന്ത്യക്കായി നാല് ടെസ്റ്റില്‍ നിന്ന് 265 റണ്‍സും 6 വിക്കറ്റും 16 ഏകദിനത്തില്‍ നിന്ന് 233 റണ്‍സും 16 വിക്കറ്റും 33 ടി20യില്‍ നിന്ന് 97 റണ്‍സും 28 വിക്കറ്റും സുന്ദര്‍ നേടിക്കഴിഞ്ഞു. 51 ഐപിഎല്ലില്‍ നിന്ന് 318 റണ്‍സും 33 വിക്കറ്റും സുന്ദറിന്റെ പേരിലുണ്ട്.

ഇനിയും ഒരുപാട് കരിയര്‍ താരത്തിന് ബാക്കിയുണ്ട്. അനുഭവസമ്പത്തേറെയുള്ള അക്ഷറിന് ഭാവിയില്‍ ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറായി മാറാനുള്ള കരുത്തുണ്ട്.

Also Read: IND vs AUS: ഇഷാനോ ഭരത്തോ അല്ല! റിഷഭിന് പകരം കളിക്കേണ്ടത് അവന്‍-സെലക്ടര്‍ പറയുന്നു

ഏത് സാഹചര്യത്തിലും കളിപ്പിക്കാവുന്ന താരം

ഏത് സാഹചര്യത്തിലും കളിപ്പിക്കാവുന്ന താരം

ഏത് സാഹചര്യത്തിലും ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. പവര്‍പ്ലേയിലും ഡെത്ത് ഓവറിലും പന്തെറിയാന്‍ താരത്തിന് കഴിവുണ്ട്. ഇതിനോടകം ടി20യിലടക്കം സുന്ദറിനെ ഇന്ത്യ പവര്‍പ്ലേയില്‍ പന്തെറിയിക്കുന്നു.

റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുന്നതോടൊപ്പം വിക്കറ്റ് വീഴ്ത്താനും സുന്ദറിന് കഴിവുണ്ട്. 7.27 എന്ന മികച്ച ഇക്കോണമിയിലാണ് അദ്ദേഹം ടി20യില്‍ പന്തെറിയുന്നത്. ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ സുന്ദറിനെ എവിടെയും കളിപ്പിക്കാനാവും.

നിലവില്‍ മധ്യനിരയിലാണ് താരത്തെ കളിപ്പിക്കുന്നത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഓപ്പണറെന്ന നിലയില്‍ വലിയ മികവ് കാട്ടിയിട്ടുള്ള താരമാണ് സുന്ദര്‍. ഭാവിയില്‍ ഇന്ത്യക്ക് എവിടെയും ബാറ്റ് ചെയ്യിക്കാന്‍ സാധിക്കുന്ന താരമായി സുന്ദര്‍ മാറുമെന്നുറപ്പ്.

Also Read: IND vs NZ: ഹര്‍ദിക്കിന് ആ 'ട്രിക്ക്' മനസിലായില്ല! അവിടെ പിഴച്ചു-വസിം ജാഫര്‍ പറയുന്നു

എല്ലാ പിച്ചിലും തിളങ്ങാനുള്ള മികവ്

എല്ലാ പിച്ചിലും തിളങ്ങാനുള്ള മികവ്

അക്ഷര്‍ പട്ടേലിന് ടേണ്‍ ലഭിക്കാത്ത പിച്ചുകളില്‍ തിളങ്ങുക വളരെ പ്രയാസമാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിന്ന് മാറിയാല്‍ അക്ഷര്‍ തല്ലുകൊള്ളിയായ ബൗളറാണ്. എന്നാല്‍ സുന്ദറിനെ ഏത് പിച്ചിലും കളിപ്പിക്കാനാവും.

വിദേശ ടെസ്റ്റുകളിലടക്കം ഇംപാക്ട് സൃഷ്ടിക്കാന്‍ സുന്ദറിന് സാധിച്ചിട്ടുണ്ട്. ടേണിനെ അധികം ആശ്രയിക്കുന്ന ബൗളറല്ല സുന്ദര്‍. മികച്ച ലൈനും ലെങ്തും ഉപയോഗിച്ചാണ് സുന്ദര്‍ കൂടുതലും വിക്കറ്റ് നേടുന്നത്. അതുകൊണ്ട് തന്നെ സുന്ദര്‍ എല്ലായിടത്തും ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഓള്‍റൗണ്ടറാണ്.

Story first published: Sunday, January 29, 2023, 11:15 [IST]
Other articles published on Jan 29, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X