വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇഷാനോ ഭരത്തോ അല്ല! റിഷഭിന് പകരം കളിക്കേണ്ടത് അവന്‍-സെലക്ടര്‍ പറയുന്നു

റിഷഭിന് പകരം ഇന്ത്യ ഇഷാന്‍ കിഷന്‍, കെ എസ് ഭരത് എന്നിവരെയാണ് പരിഗണിച്ചിരിക്കുന്നത്

1

മുംബൈ: ന്യൂസീലന്‍ഡ് പരമ്പക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇതില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയാണ് വളരെ പ്രധാനപ്പെട്ടത്.

അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് പരമ്പര നേടിയ ഇന്ത്യക്ക് തട്ടകത്തിലേക്കെത്തുമ്പോള്‍ പരമ്പര കാക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ സമീപകാലത്തെ ഇന്ത്യയുടെ ടെസ്റ്റിലെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല.

സൂപ്പര്‍ താരങ്ങളെല്ലാം അത്ര മികച്ച ഫോമിലല്ല. പല താരങ്ങളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും നേരിടുന്നു. വിരാട് കോലി, നായകന്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ തുടങ്ങിയവരെല്ലാം മികച്ച ഫോമിലേക്കെത്താത്ത പക്ഷം ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടുക സ്വപ്‌നം മാത്രം.

കരുത്തരുടെ നിരയുമായാണ് ഓസീസിന്റെ വരവ്. നാല് സ്പിന്നര്‍മാരടക്കം ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവര്‍ ഓസീസ് നിരയിലേറെയാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കടുത്ത പോരാട്ടം തന്നെ നടത്തേണ്ടിവരുമെന്നുറപ്പ്.

ഇന്ത്യയെ തളര്‍ത്തുന്ന പ്രധാന പ്രശ്‌നം റിഷഭ് പന്തിന്റെ അഭാവമാണ്. കാര്‍ അപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള റിഷഭിന് പകരം ഇന്ത്യ ഇഷാന്‍ കിഷന്‍, കെ എസ് ഭരത് എന്നിവരെയാണ് പരിഗണിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പറായി ഇവരിലാര് വേണമെന്നതാണ് പ്രധാന ചോദ്യം.

ഇപ്പോഴിതാ ഇഷാന്‍ കിഷനും കെ എസ് ഭരത്തുമല്ല റിഷഭിന്റെ പകരക്കാരനാവേണ്ടതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ബിസിസി ഐ സെലക്ടറായ ശ്രീധരന്‍ ശരത്.

Also Read: IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാംAlso Read: IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം

ഇഷാനും ഭരത്തുമല്ല കളിക്കേണ്ടത്

ഇഷാനും ഭരത്തുമല്ല കളിക്കേണ്ടത്

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പകരം പ്ലേയിങ് 11ലേക്ക് പരിഗണിക്കേണ്ടത് ഇഷാന്‍ കിഷനേയും കെ എസ് ഭരത്തിനെയുമല്ലെന്നാണ് ശരത് പറയുന്നത്. സൂര്യകുമാര്‍ യാദവിനെയാണ് പരിഗണിക്കേണ്ടതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

'എതിരാളികളുടെ കൈയില്‍ നിന്ന് പെട്ടെന്ന് മത്സരം പിടിച്ചെടുക്കാന്‍ കഴിവുള്ളവനാണ് സൂര്യകുമാര്‍ യാദവ്. നിലയുറപ്പിക്കും മുമ്പ് ആക്രമിക്കാന്‍ കഴിവുള്ളവനാണവന്‍. 5000ലധികം ഫസ്റ്റ്ക്ലാസ് റണ്‍സ് അവനുണ്ടെന്ന കാര്യം ആരും മറക്കരുത്'-ശരത് പറഞ്ഞു.

Also Read: IND vs NZ: ഇഷാനും ഗില്ലും ഫ്‌ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട

സൂര്യയെ പരിഗണിക്കുക പ്രയാസം

സൂര്യയെ പരിഗണിക്കുക പ്രയാസം

സൂര്യയെ ഇന്ത്യ പ്ലേയിങ് 11 പരിഗണിക്കുക പ്രയാസമായിരിക്കുമെന്നതാണ് വസ്തുത. ടി20യിലെ നമ്പര്‍ 1 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണെങ്കിലും ക്ഷമ കുറവാണ്.

അതുകൊണ്ട് തന്നെ ഏകദിനത്തിലടക്കം മികവ് കാട്ടാന്‍ സൂര്യക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ താരത്തെ ടെസ്റ്റ് കളിപ്പിക്കുന്നത് ഇന്ത്യക്ക് വലിയ ഗുണം ചെയ്‌തേക്കില്ല. മികച്ച ബൗളിങ് കരുത്തുള്ള ഓസീസിനെതിരേ ടി20 സ്‌റ്റൈല്‍ ബാറ്റിങ് നടക്കില്ല.

പിച്ചിന്റെ സാഹചര്യം മനസിലാക്കി കരുതലോടെ കളിക്കേണ്ടതായുണ്ട്. ഇത് സൂര്യക്ക് സാധിക്കുമെന്ന് നിലവിലെ ഫോമില്‍ കരുതാനാവില്ല. അതുകൊണ്ട് തന്നെ സൂര്യ പ്ലേയിങ് 11 എത്താന്‍ സാധ്യത കുറവാണ്.

ഭരത്തിന് കൂടുതല്‍ സാധ്യത

ഭരത്തിന് കൂടുതല്‍ സാധ്യത

ഇന്ത്യ കെ എസ് ഭരത്തിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്താനാണ് സാധ്യത കൂടുതല്‍. റിഷഭിന്റെ ബാക്കപ്പായി ഇന്ത്യ പരിഗണിക്കുന്നത് ഭരത്തിനെയാണ്. കീപ്പറെന്ന നിലയില്‍ ഇതിനോടകം മികവ് തെളിയിച്ച താരത്തിന്റെ ബാറ്റിങ് കാണാന്‍ ഇതുവരെ ഇന്ത്യ അവസരം നല്‍കിയിട്ടില്ല.

താരത്തിന് കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ഭരത്തിന് ഇന്ത്യ അവസരം നല്‍കിയേക്കും. ഇഷാന്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെങ്കിലും സ്ഥിരത പ്രശ്‌നമാണ്. ടി20യില്‍ ഫ്‌ളോപ്പ് പ്രകടനം തുടരുന്ന സാഹചര്യത്തില്‍ ഇഷാനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയില്ല.

Also Read: IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്

ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് ജയിക്കണം

ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് ജയിക്കണം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്‌നം കാണുന്ന ഇന്ത്യന്‍ ടീമിന് ഓസീസ് പരമ്പര നേടേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുക പ്രയാസമാണ്. ഓസീസ് ഇതിനോടകം ഫൈനല്‍ ഉറപ്പിച്ച് കഴിഞ്ഞു.

അതുകൊണ്ട് തന്നെ അവര്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കും. പാറ്റ് കമ്മിന്‍സിന് കീഴില്‍ പക്വതയോടെ കളിക്കാന്‍ ഓസീസിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് മുന്നില്‍ വലിയ സമ്മര്‍ദ്ദമുണ്ടാവുമെന്നുറപ്പ്.

Story first published: Saturday, January 28, 2023, 14:29 [IST]
Other articles published on Jan 28, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X