
സ്ഥിരതയില്ലാതെ ഇഷാന്‍
ഇഷാന്‍ കിഷനെ എന്തിനാണ് ഇന്ത്യ ടി20യിലേക്ക് പരിഗണിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. താരത്തിന്റെ പ്രകടന കണക്കുകള്‍ വളരെ മോശമാണെന്ന് പറയാം. പൃഥ്വിയെപ്പോലൊരു മികച്ച ഓപ്പണറെ തഴഞ്ഞാണ് ഇഷാനെ ഓപ്പണിങ് സ്ഥാനത്തേക്കെത്തിച്ചത്.
അവസാന 12 ടി20 ഇന്നിങ്‌സിലെ ഇഷാന്റെ സ്‌കോര്‍ 27, 15, 26, 3, 8, 11, 36, 10, 37, 2, 1, 4 എന്നിങ്ങനെയാണ്. ശരാശരി 15ഫും സ്‌ട്രൈക്കറേറ്റ് 116.12ഉും. അടുത്ത മത്സരത്തിലെങ്കിലും മറ്റൊരു വിക്കറ്റ് കീപ്പറെ പരിഗണിച്ച് ഇഷാനെ പുറത്തിരുത്തണമെന്നാണ് ആരാധകര്‍ പറയുന്നത്.

ശുബ്മാന്‍ ഗില്‍ ഏകദിനം കളിക്കട്ടെ
ശുബ്മാന്‍ ഗില്‍ ഏകദിനത്തില്‍ സൂപ്പര്‍ താരമാണ്. പതിയെ നിലയുറപ്പിക്കുകയും ഭേദപ്പെട്ട ശരാശരിയില്‍ റണ്‍സുയര്‍ത്തുകയും ചെയ്യാന്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കുന്നുണ്ട്. എന്നാല്‍ ടി20യിലേക്ക് വരുമ്പോള്‍ ശുബ്മാനെ മികച്ച താരമെന്ന് വിളിക്കാനാവില്ല.
ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും തിളങ്ങാന്‍ ഗില്ലിന് സാധിച്ചിരുന്നില്ല. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലും ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തിലും ഗില്‍ തിളങ്ങി. ഇതോടെ കിവീസിനെതിരായ ടി20 പരമ്പരയിലും ഗില്ലിന് ഓപ്പണിങ് സ്ഥാനം ലഭിച്ചു.
6 പന്തില്‍ 7 റണ്‍സാണ് ശുബ്മാന്‍ ഗില്‍ കിവീസിനെതിരായ ഒന്നാം ടി20യില്‍ നേടിയത്. ഇതില്‍ ഒരു ബൗണ്ടറിയും ഉള്‍പ്പെടും. ഓപ്പണിങ്ങില്‍ മികവ് തെളിയിച്ച പൃഥ്വി ഷായെപ്പോലൊരു താരത്തെ പുറത്തിരുത്തിയാണ് ഇന്ത്യ ശുബ്മാനെ പരിഗണിച്ചതെന്നതാണ് ആരാധകരുടെ വിമര്‍ശനം ശക്തമാവാന്‍ കാരണം.

സഞ്ജുവിനെ ഇന്ത്യ തിരികെ വിളിക്കണം
സഞ്ജുവിനെ ഇന്ത്യ ടി20 വിക്കറ്റ് കീപ്പറായി വിളിക്കണമെന്നും ഇഷാനെ പുറത്താക്കണമെന്നും അഭിപ്രായപ്പെടുന്നവരും ഏറെയാണ്. ഇഷാനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പറാണ് സഞ്ജു. ഇഷാന് നല്‍കുന്നതിന്റെ നാലിലൊന്ന് പിന്തുണ സഞ്ജുവിന് ലഭിച്ചാല്‍ മികച്ച കരിയര്‍ ലഭിക്കാന്‍ സാധിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ശുബ്മാന്‍ ഗില്ലിന് പകരം പൃഥ്വി ഷായെ പരിഗണിക്കുകയും മൂന്നാം നമ്പറിലോ മധ്യനിരയിലെ സഞ്ജുവിനെ കളിപ്പിക്കുകയോ ചെയ്യാമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള സഞ്ജു ടീമിന് പുറത്താണ്. പരിശീലനം പുനരാരംഭിച്ച താരം തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.
Also Read: ഇരട്ട സെഞ്ച്വറി നേടിയതല്ല! ഏറ്റവും മനോഹര നിമിഷം ധോണിയോടൊപ്പം-ഇഷാന്‍ പറയുന്നു

രാഹുല്‍ ത്രിപാഠിയും ഫ്‌ളോപ്പ്
ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങിയ രാഹുല്‍ ത്രിപാഠിക്കും ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ തിളങ്ങാനായില്ല. 6 പന്ത് നേരിട്ട താരത്തിന് അക്കൗണ്ട് തുറക്കാനാവാതെ മടങ്ങേണ്ടി വന്നു. ജേക്കബ് ഡഫിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡെവോണ്‍ കോണ്‍വേക്ക് ക്യാച്ച് നല്‍കിയാണ് ത്രിപാഠി പുറത്തായത്.
2024ലെ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ത്രിപാഠി. എന്നാല്‍ ലഭിക്കുന്ന അവസരങ്ങളെ താരം മുതലാക്കേണ്ടതായുണ്ട്. എന്നാല്‍ റാഞ്ചിയില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ത്രിപാഠി കാഴ്ചവെച്ചത്.


Click it and Unblock the Notifications












