Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഹര്‍ദിക്കിന് ആ 'ട്രിക്ക്' മനസിലായില്ല! അവിടെ പിഴച്ചു-വസിം ജാഫര്‍ പറയുന്നു

1

റാഞ്ചി: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ 21 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടാനായത്.

പേരുകേട്ട ഇന്ത്യയുടെ ബാറ്റിങ് നിരക്ക് അവസരത്തിനൊത്ത് ഉയാരാനാവാതെ പോയതാണ് തിരിച്ചടിയായത്. നായകനെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യയും നിരാശപ്പെടുത്തിയ മത്സരമായിരുന്നു റാഞ്ചിയിലേത്. താരത്തിന്റെ പല തീരുമാനങ്ങളും ഇന്നലെ പിഴച്ചു.

ടോസ് നേടി ആദ്യം ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനയച്ച തീരുമാനം പോലും തെറ്റായിപ്പോയെന്ന് പറയാം. പ്രതീക്ഷിച്ച പിന്തുണ ബൗളര്‍മാര്‍ക്ക് ലഭിച്ചില്ല. പവര്‍പ്ലേയില്‍ മൂന്ന് ബാറ്റ്‌സ്മാന്‍മാരും പുറത്തായതോടെ ഇന്ത്യ വലിയ തകര്‍ച്ച നേരിടുകയായിരുന്നു.

ഇപ്പോഴിതാ നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ പിഴവ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസിം ജാഫര്‍.

ദീപക് ഹൂഡക്ക് കൂടുതല്‍ ഓവര്‍ നല്‍കിയില്ല

ദീപക് ഹൂഡക്ക് കൂടുതല്‍ ഓവര്‍ നല്‍കിയില്ല

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ ദീപക് ഹൂഡക്ക് കൂടുതല്‍ ഓവര്‍ നല്‍കാത്തതാണ് പിഴവായി ജാഫര്‍ ചൂണ്ടിക്കാട്ടിയത്. സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ പിന്തുണ ലഭിച്ച സാഹചര്യത്തില്‍ ഹര്‍ദിക് ഹൂഡയെ കൂടുതല്‍ പരിഗണിക്കണമായിരുന്നുവെന്നാണ് ജാഫര്‍ വിലയിരുത്തിയത്.

'രണ്ട് ഓവര്‍ കൂടി ഹൂഡക്ക് കൊടുക്കണമായിരുന്നു. പിച്ചില്‍ സ്പിന്നിന് നല്ല പിന്തുണയുണ്ടായിരുന്നു. കുല്‍ദീപ് യാദവും വാഷിങ്ടണ്‍ സുന്ദറും നന്നായി പന്തെറിഞ്ഞു. രണ്ട് ടീമിന്റെയും സ്പിന്നര്‍മാര്‍ മികവ് കാട്ടി.

ഇന്ത്യ അല്‍പ്പം കൂടി നന്നായി സ്പിന്നര്‍മാരെ ഉപയോഗപ്പെടുത്തേണ്ടതായിരുന്നു. കാരണം പേസര്‍മാര്‍ നന്നായി റണ്‍സ് വഴങ്ങുന്നുണ്ടായിരുന്നു. ആ ട്രിക്ക് ഹര്‍ദിക്കിന് മനസിലാക്കാനായില്ല'-ജാഫര്‍ പറഞ്ഞു.

Also Read: IND vs NZ: ഇഷാനും ഗില്ലും ഫ്‌ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട

ടോസില്‍ ഇന്ത്യക്ക് തെറ്റുപറ്റി

ടോസില്‍ ഇന്ത്യക്ക് തെറ്റുപറ്റി

ടോസ് നേടിയ ഇന്ത്യ ആദ്യം ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുക അല്‍പ്പം കൂടി എളുപ്പമായിരിക്കുമെന്ന വിലയിരുത്തലിലായിരുന്നു ഇന്ത്യ. എന്നാല്‍ ഈ തീരുമാനം തെറ്റായിപ്പോയി.

ആദ്യം പന്തെറിഞ്ഞപ്പോള്‍ പേസര്‍മാര്‍ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നില്ല. കാര്യമായ സ്വിങ്ങും ബൗണ്‍സും പേസര്‍മാര്‍ക്ക് ലഭിച്ചില്ല. എന്നാല്‍ രണ്ടാമത് പന്തെറിഞ്ഞപ്പോള്‍ നല്ല വേഗവും ബൗണ്‍സും പേസും പേസര്‍മാര്‍ക്ക് ലഭിച്ചു. ഇതോടെ ഇന്ത്യയുടെ ടോപ് ഓഡര്‍ പവര്‍പ്ലേയില്‍ത്തന്നെ തകര്‍ന്നു.

'രണ്ടാമത് ബാറ്റ് ചെയ്യുക അല്‍പ്പം കൂടി എളുപ്പമാവുമെന്ന് ഇന്ത്യ കരുതി. എന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ നല്ല മഞ്ഞ് വീഴ്ച്ച പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പന്ത് നന്നായി തെന്നിമാറി. ഇന്ത്യ ഇതൊരിക്കലും പ്രതീക്ഷിച്ചില്ല. എല്ലാത്തരത്തിലും കാര്യങ്ങള്‍ ന്യൂസീലന്‍ഡിന് അനുകൂലമായി'-ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്

ഇന്ത്യയുടെ പ്ലേയിങ് 11 മാറണം

ഇന്ത്യയുടെ പ്ലേയിങ് 11 മാറണം

ശ്രീലങ്കയെക്കാളും ശക്തരായ താരനിരയാണ് ന്യൂസീലന്‍ഡിന്റേത്. അതുകൊണ്ട് തന്നെ ഫോമിലല്ലാത്ത താരങ്ങളെ പ്ലേയിങ് 11ലേക്ക് പരിഗണിച്ച് ജയിക്കുക ഇന്ത്യക്ക് ഒട്ടും എളുപ്പമല്ല. അതുകൊണ്ട് തന്നെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് മികച്ച പ്ലേയിങ് 11 വേണം.

ഇഷാന്‍ കിഷനും ശുബ്മാന്‍ ഗില്ലും പ്രതിഭാശാലികളാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ രണ്ട് പേര്‍ക്കും വലിയ മികവില്ല. ഈ സാഹചര്യത്തില്‍ ഓപ്പണര്‍ റോളിലേക്ക് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ പൃഥ്വി ഷായെ കൊണ്ടുവരേണ്ടതായുണ്ട്.

ഉമ്രാന്‍ മാലിക്കും അര്‍ഷദീപ് സിങ്ങുമെല്ലാം തല്ലുകൊള്ളികളായി മാറുന്ന സാഹചര്യത്തില്‍ മുകേഷ് കുമാറിനെ പരിഗണിക്കുന്ന കാര്യവും ഇന്ത്യക്ക് ആലോചിക്കാവുന്നതാണ്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജിതേഷ് ശര്‍മയും അവസരം അര്‍ഹിക്കുന്നു. എന്നാല്‍ ഇന്ത്യ മാറ്റത്തിന് തയ്യാറാവുമോയെന്നത് കാത്തിരുന്ന് കാണണം.

Story first published: Saturday, January 28, 2023, 11:58 [IST]
Other articles published on Jan 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+