വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: അര്‍ഷദീപിന്റെ പ്രശ്‌നമെന്ത്? ആശങ്കപ്പെടുത്തുന്നത് അതാണ്-ചൂണ്ടിക്കാട്ടി ബാലാജി

1

മുംബൈ: ഇന്ത്യ വലിയ പ്രതീക്ഷയോടെ കണ്ട ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ് സിങ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി മികച്ച പ്രകടനം നടത്തി വളര്‍ന്നുവന്ന അര്‍ഷദീപ് അവസാന ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്.

യോര്‍ക്കറുകളെറിയാന്‍ കഴിവുള്ള താരം ഡെത്ത് ഓവറുകളില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കഴിവുള്ളവനാണ്. ഏറെക്കാലത്തിന് ശേഷം ഇന്ത്യക്ക് ലഭിച്ച മികച്ച ഇടം കൈയന്‍ പേസറാണ് അര്‍ഷദീപെന്ന് എല്ലാവരും കരുതി. എന്നാല്‍ സമീപകാലത്തെ ഇന്ത്യന്‍ ടീമിനൊപ്പമുള്ള താരത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നു.

പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ അര്‍ഷദീപിന് പഴയ മികവ് കാട്ടാനാവുന്നില്ല. ലൈനും ലെങ്തും നഷ്ടപ്പെട്ട താരം നന്നായി തല്ലുവാങ്ങുന്നു. ടി20യില്‍ ഒരോവറില്‍ 25ലധികം റണ്‍സ് രണ്ട് തവണ വിട്ടുകൊടുത്ത ഏക ഇന്ത്യന്‍ ബൗളറാണ് അര്‍ഷദീപ്.

നിരവധി എക്‌സ്ട്രാസും താരം വഴങ്ങുന്നു. നോബോളും വൈഡും എറിയുന്നതില്‍ താരത്തിന് നിയന്ത്രണമില്ലെന്ന് പറയാം. ഇപ്പോഴിതാ എന്താണ് അര്‍ഷദീപിന്റെ പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ലക്ഷ്മിപതി ബാലാജി.

Also Read: IND vs NZ: അവന്‍ എന്തുകൊണ്ട് ടി20ക്കില്ല? പരിക്കാണോ? ചോദ്യമുയര്‍ത്തി ആകാശ് ചോപ്രAlso Read: IND vs NZ: അവന്‍ എന്തുകൊണ്ട് ടി20ക്കില്ല? പരിക്കാണോ? ചോദ്യമുയര്‍ത്തി ആകാശ് ചോപ്ര

നിരവധി എക്‌സ്ട്രാസ് വഴങ്ങുന്നത് പ്രശ്‌നം

നിരവധി എക്‌സ്ട്രാസ് വഴങ്ങുന്നത് പ്രശ്‌നം

അര്‍ഷദീപ് നിരവധി എക്‌സ്ട്രാസ് വിട്ടുകൊടുക്കുന്നതാണ് പ്രശ്‌നമെന്നും നോബോളുകള്‍ നിയന്ത്രിക്കാന്‍ ഒറ്റയടിക്ക് ഒന്നും ചെയ്യാനില്ലെന്നും അടിസ്ഥാനത്തില്‍ നിന്ന് തുടങ്ങണമെന്നുമാണ് ബാലാജി പറയുന്നത്. 'നോബോളുകള്‍ എറിയുന്നതിന്റെ പ്രശ്‌നം പെട്ടെന്ന് നിര്‍ത്താനുള്ള വഴികളൊന്നുമില്ല. അര്‍ഷദീപ് തന്റെ റണ്ണിങ് മാര്‍ക്ക് കൃത്യമായി അടയാളപ്പെടുത്തണം.

കൂടാതെ സമ്മര്‍ദ്ദങ്ങളില്‍ മികച്ച മനസാന്നിധ്യം കാട്ടണം. അവന്‍ നോബോളുകളെറിയുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ബൗളിങ് പരിശീലകനോടൊപ്പം സമയം ചിലവിട്ട് ഈ തെറ്റുകള്‍ മാറ്റാന്‍ ശ്രമം നടത്തണം. അവന്‍ ശക്തമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്'-ബാലാജി സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ പറഞ്ഞു.

Also Read: IND vs AUS: ഇഷാനോ ഭരത്തോ അല്ല! റിഷഭിന് പകരം കളിക്കേണ്ടത് അവന്‍-സെലക്ടര്‍ പറയുന്നു

അവന് മികച്ച താളം കണ്ടെത്താനാവുന്നില്ല

അവന് മികച്ച താളം കണ്ടെത്താനാവുന്നില്ല

കരിയറിന്റെ തുടക്ക സമയത്ത് നല്ല ലൈനും ലെങ്തും കണ്ടെത്താന്‍ അര്‍ഷദീപിന് സാധിച്ചിരുന്നു. ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ പാക് നായകന്‍ ബാബര്‍ അസമിനെ പൂജ്യത്തിന് പുറത്താക്കിയ ബൗളറാണ് അര്‍ഷദീപ്. നല്ല സ്വിങ്ങും കണ്ടെത്തിയിരുന്ന താരം വിക്കറ്റ് വീഴ്ത്താനും മിടുക്കുകാട്ടിയിരുന്നു.

എന്നാല്‍ പരിക്കിന്റെ ഇടവേള വന്നതോടെ ബൗളിങ്ങിലെ പഴയ താരം താരത്തിന് നഷ്ടമായെന്ന് പറയാം. 'അര്‍ഷദീപിന് പഴയ താളം നഷ്ടമായിരിക്കുകയാണ്. അത് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് അവന്‍ നടത്തേണ്ടത്. ഇടക്കിടെ ഓവര്‍സ്‌റ്റെപ്പിലൂടെ നോബോള്‍ എറിയുന്നുണ്ടെങ്കില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ടെന്നും ഉടനെ അതിന് പരിഹാരം കാണണമെന്നുമാണ് മനസിലാക്കേണ്ടത്.

അല്ലാത്ത പക്ഷം ആത്മവിശ്വാസം നഷ്ടപ്പെടും. താളം കൂടുതല്‍ നഷ്ടപ്പെട്ടുക്കൊണ്ടേയിരിക്കും. തന്റെ ലാന്റിങ്ങിലെ പ്രശ്‌നം ഗൗരവകരമായി ആലോചിച്ച് പരിഹരിക്കപ്പെടേണ്ടതാണ്'-ബാലാജി കൂട്ടിച്ചേര്‍ത്തു.

Also Read: IND vs NZ: ഹര്‍ദിക്കിന് ആ 'ട്രിക്ക്' മനസിലായില്ല! അവിടെ പിഴച്ചു-വസിം ജാഫര്‍ പറയുന്നു

ഇന്ത്യക്ക് മികച്ച ഇടം കൈയന്‍മാരില്ല

ഇന്ത്യക്ക് മികച്ച ഇടം കൈയന്‍മാരില്ല

സഹീര്‍ ഖാനും ആശിഷ് നെഹ്‌റക്കും ശേഷം ഇന്ത്യ ഇതുവരെ മികച്ച ഇടം കൈയന്‍ പേസറെ കണ്ടെത്തിയില്ലെന്നതാണ് വസ്തുത. കുറച്ചുകാലം ഇര്‍ഫാന്‍ പഠാന്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം താരത്തിനും ഫോം നഷ്ടമായി.

പിന്നീട് വന്നവര്‍ക്കൊന്നും കാര്യമായി മികവ് കാട്ടാനായില്ല. അര്‍ഷദീപിന് മുമ്പ് ഖലീല്‍ അഹമ്മദ്, ടി നടരാജന്‍ എന്നിവരാണ് വലിയ പ്രതീക്ഷ നല്‍കിയത്. എന്നാല്‍ ഖലീലിന് സ്ഥിരത കാട്ടാനാവാതെ പോയപ്പോള്‍ നടരാജനെ പരിക്ക് വേട്ടയാടി.

ഈ വര്‍ഷം ഏകദിന ലോകകപ്പും അടുത്ത വര്‍ഷം ടി20 ലോകകപ്പും നടക്കാനിരിക്കെ അര്‍ഷദീപ് മാത്രമാണ് നിലവിലെ ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍. താരത്തിന് സ്ഥിരതയില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യ മറ്റ് ഇടം കൈയന്‍ പേസര്‍മാരെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു.

Story first published: Sunday, January 29, 2023, 9:10 [IST]
Other articles published on Jan 29, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X