വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ട് ഡെക്ക്, 14 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റി പോലും ഹൂഡയ്ക്കില്ല! എന്നിട്ടും കൂളായി ടീമില്‍

40 റണ്‍സ് പോലും താരം നേടിയിട്ടില്ല

hooda

ഇന്ത്യന്‍ ടി20 ടീമില്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്കു പ്രത്യേക ക്വാട്ട വല്ലതുമുണ്ടോയെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ സംശയം. ഇതിനു ചില കാരണങ്ങള്‍ കൂടിയുണ്ട്. അടുത്തിടെയായി ഇന്ത്യ കളിക്കുന്ന ടി20 പരമ്പരകളിലെല്ലാം താരം ടീമിലെ സ്ഥിരാംഗമാണ്. പക്ഷെ എന്താണ് റോളെന്നു ചോദിച്ചാല്‍ അതു ടീം മാനേജ്‌മെന്റിനു പോലും ധാരണയില്ലെന്നതാണ് സത്യം.

എങ്കിലും ബാറ്റിങില്‍ ടോപ്പ് ഓര്‍ഡറില്‍ നിലവില്‍ ഒഴിവില്ലാത്തതിനാല്‍ ആറ്-ഏഴ് സ്ഥാനങ്ങളില്‍ ഫിനിഷറുടെ റോളിലാണ് ഹൂഡ പലപ്പോഴും കളിക്കുന്നത്. പക്ഷെ ഒരു ടോപ് ഓര്‍ഡര്‍ ബാറ്ററായ അദ്ദേഹത്തിനു യോജിക്കാത്ത പൊസിഷനാണ് ഇതെന്നു വളരെ വ്യക്തമായിട്ടും ടീം മാനേജ്‌മെന്റ് താരത്തെ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണ്.

Also Read: ഉപദേശങ്ങള്‍ക്ക് റിഷഭിന് പുല്ലുവില! ഒടുവില്‍ ആ തന്ത്രത്തില്‍ പാഠം പഠിച്ചു- മുന്‍ കോച്ച്Also Read: ഉപദേശങ്ങള്‍ക്ക് റിഷഭിന് പുല്ലുവില! ഒടുവില്‍ ആ തന്ത്രത്തില്‍ പാഠം പഠിച്ചു- മുന്‍ കോച്ച്

ഓള്‍റൗണ്ടറെന്ന ലേബല്‍ മാത്രമാണ് നിലവില്‍ ഹൂഡയുടെ പ്ലസ് പോയിന്റ്. പക്ഷെ ബൗൡങില്‍ സ്ഥിരമായി അദ്ദേഹത്തെ ഇന്ത്യ ഉപയോഗിക്കുന്നതായും കാണില്ല. ബാറ്റിങിലും ബൗളിങിലും കാര്യമായൊന്നും ചെയ്യാതിരുന്നിട്ടും ഹൂഡ ഇപ്പോഴും ടീമിലെ അവിഭാജ്യ ഘടകം തന്നെയാണെന്നതാണ് രസകമായ കാര്യം.

14 ഇന്നിങ്‌സിലും ഫ്‌ളോപ്പ്

14 ഇന്നിങ്‌സിലും ഫ്‌ളോപ്പ്

ഇന്ത്യക്കു വേണ്ടി ടി20യില്‍ അവസാനമായി കളിച്ച 14 ഇന്നിങ്‌സുകളിലും ദീപക് ഹൂഡ ബാറ്റിങില്‍ തിളങ്ങിയിട്ടല്ലെന്നു കാണാം. അതായത് കഴിഞ്ഞ ജൂണില്‍ അയര്‍ലാന്‍ഡ് പര്യടനനത്തിലെ രണ്ടാം ടി20യില്‍ സെഞ്ച്വറി കുറിച്ച ശേഷം മികച്ച ഒരിന്നിങ്‌സ് പോലും താരം കളിച്ചിട്ടില്ല. അന്നു മൂന്നാംനമ്പറില്‍ ഇറങ്ങിയ ഹൂഡ 57 ബോളില്‍ 104 റണ്‍സുമായാണ് കസറിയത്.

ഇടിവെട്ട് സെഞ്ച്വറിക്കു ശേഷം കഴിഞ്ഞ 14 ടി20 ഇന്നിങ്‌സുകളെടുത്താല്‍ വെറും 196 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയിട്ടുള്ളത്. 19.60 എന്ന ദയനീയ ശരാശരിയിലാണിത്. സ്‌ട്രൈക്ക് റേറ്റ് 132.87 ആണ്.

Also Read: IPL 2023: ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സര്‍, അത് അവനുതന്നെ- ബട്‌ലര്‍ പറയുന്നു

ഒരു ഫിഫ്റ്റി പോലുമില്ല

ഒരു ഫിഫ്റ്റി പോലുമില്ല

അവസാനം കളിച്ച 14 ടി20 ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ ദീപക് ഹൂഡയ്ക്കായിട്ടില്ല. ഫിഫ്റ്റി പോയിട്ട് 45 റണ്‍സ് പോലുമില്ലെന്നതാണ് യാഥാര്‍ഥ്യം. രണ്ടു മല്‍സരങ്ങളില്‍ ഡെക്കായ അദ്ദേഹം നാല് ഇന്നിങ്‌സുകളില്‍ ഒറ്റയക്ക സ്‌കോറിനും പുറത്തായിരുന്നു.

പുറത്താവാതെ നേടിയ 41 റണ്‍സാണ് ഹൂഡയുടെ ഉയര്‍ന്ന സ്‌കോര്‍. 38 റണ്‍സ്, 33 റണ്‍സ് എന്നിങ്ങനെയാണ് മറ്റു ഭേദപ്പെട്ട പ്രകടനങ്ങള്‍. അയര്‍ലാന്‍ഡിനെതിരായ സെഞ്ച്വറിക്കു ശേഷം ടി20യില്‍ ഹൂഡയുടെ സ്‌കോറുകള്‍ 33, 10*, 21, 38, 16, 3, 0, 0, 9*, 41*, 9, 4, 10, 2* എന്നിങ്ങനെയാണ്.

Also Read: IND vs AUS: കഴിഞ്ഞ തവണ കാര്യമായൊന്നും ചെയ്തില്ല, എന്നിട്ടും ഇത്തവണ ഇന്ത്യന്‍ ടീമില്‍! 3 പേര്‍

സഞ്ജു മികച്ച ഓപ്ഷന്‍

സഞ്ജു മികച്ച ഓപ്ഷന്‍

ടി20യില്‍ ഇത്രയും ഇന്നിങ്‌സുകളില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായിട്ടം ഇന്ത്യന്‍ ടീമില്‍ ദീപക് ഹൂഡയുടെ സ്ഥാനം ഇനിയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. അദ്ദേഹത്തെ ടീമില്‍ ഒഴിവാക്കണമെന്ന മുറവിളികളൊന്നും എവിടെയും കാണില്ല.
ബാറ്റിങില്‍ തന്റെ മൂല്യം തെളിയിക്കാന്‍ 14 ഇന്നിങ്‌സുകള്‍ ഒരു ക്രിക്കറ്ററെ സംബന്ധിച്ച് അധികം തന്നെയാണ്.

സഞ്ജു സാംസണിനെപ്പോലെ ഏതു പൊസിഷനിലും നന്നായി ബാറ്റ് ചെയ്യാന്‍ ശേഷിയുള്ളവര്‍ അവസരം കിട്ടാതെ പുറത്തിരിക്കുമ്പോഴാണ് ഹൂഡയെ വച്ച് ഇന്ത്യ പരീക്ഷണം തുടര്‍ന്നു കൊണ്ടേയിരിക്കുന്നത്.

ഫിനിഷിങില്‍ ഹൂഡയുടെ സ്ഥാനത്ത് ഇത്രയും ഇന്നിങ്‌സുകളില്‍ സഞ്ജു കളിച്ചിരുന്നെങ്കില്‍ ഉറപ്പായും ചില തീപ്പൊരി പ്രകടനങ്ങള്‍ നമുക്ക് തീര്‍ച്ചയായും കാണാന്‍ സാധിക്കുമായിരുന്നു.

Story first published: Friday, February 3, 2023, 14:15 [IST]
Other articles published on Feb 3, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X