വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സര്‍, അത് അവനുതന്നെ- ബട്‌ലര്‍ പറയുന്നു

കഴിഞ്ഞ തവണ റോയല്‍സ് ഫൈനലിലെത്തിയിരുന്നു

BUTTLERSANJU

ഐപിഎല്ലില്‍ ഒട്ടേറെ മലയാളി ആരാധകരുള്ള ഫ്രാഞ്ചൈസികളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. ഇതിനു പ്രധാന കാരണം ക്യാപ്റ്റന്‍ കൂടിയായ മലയാളി താരം സഞ്ജു സാംസണാണ്. 2021ല്‍ റോയല്‍സിന്റെ അമരത്തേക്കു സഞ്ജു വന്നതിനു ശേഷം അവര്‍ക്കു കൂടുതല്‍ ആരാധകരെ ലഭിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. വരാനിരിക്കുന്ന സീസണില്‍ അദ്ദേഹത്തിനു കീഴില്‍ മികച്ച പ്രകടനത്തിനു കച്ച മുറുക്കുകയാണ് റോയല്‍സ്.

2021ലെ ഐപിഎല്ലില്‍ സഞ്ജുവിനു കീഴില്‍ റോയല്‍സിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഗംഭീര പ്രകടനമാണ് റോയല്‍സ് കാഴ്ചവച്ചത്. എല്ലാ പ്രവചനങ്ങളും തെറ്റിച്ചു കൊണ്ട് അവര്‍ ഫൈനല്‍ വരെ മുന്നേറിയിരുന്നു. പക്ഷെ കപ്പിനരികെ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ സഞ്ജുവിനും സംഘത്തിനും കാലിടറുകയായിരുന്നു.

Also Read: സൂപ്പര്‍ ബൈക്കുമായി സഞ്ജു, എന്തു ചെയ്യണമെന്നറിയുമോയെന്ന് ഹെറ്റി- പിന്നാലെ ക്ലാസ് റീപ്ലൈAlso Read: സൂപ്പര്‍ ബൈക്കുമായി സഞ്ജു, എന്തു ചെയ്യണമെന്നറിയുമോയെന്ന് ഹെറ്റി- പിന്നാലെ ക്ലാസ് റീപ്ലൈ

ടി20 സ്‌പെഷ്യലിസ്റ്റുകളായ ഒരുപിടി ലോകോത്തര താരങ്ങളെ റോയല്‍സ് സംഘത്തില്‍ നമുക്കു കാണാം. അക്കൂട്ടത്തില്‍ വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ബാറ്റര്‍മാരുമുണ്ട്. റോയല്‍സ് താരങ്ങളെ മാത്രം അണിനിരത്തി ഒരു സിക്‌സര്‍ മല്‍സരം സംഘടിപ്പിച്ചാല്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സറടിക്കുന്നത് ആരായിരിക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് വെടിക്കെട്ട് ഓപ്പണറും ഇംഗ്ലണ്ടിന്റെ നായകനുമായ ജോസ് ബട്‌ലര്‍.

സഞ്ജു നേടും!

സഞ്ജു നേടും!

രാജസ്ഥാന്‍ റോയല്‍സില്‍ ഒരു സിക്‌സര്‍ മല്‍സരം നടത്തിയാല്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സര്‍ സഞ്ജു സാംസണിന്റെ പേരിലാവുമെന്നാണ് ജോസ് ബട്‌ലര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇഎസ്പിഎല്‍ ക്രിക്ക്ഇന്‍ഫോയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഐപിഎല്ലിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സറെന്ന റെക്കോര്‍ഡ് സൗത്താഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കലിന് അവകാശപ്പെട്ടതാണ്. 2008ലെ പ്രഥമ സീസണില്‍ 125 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ സിക്‌സര്‍ പായിച്ചാണ് മോര്‍ക്കര്‍ റെക്കോര്‍ഡിട്ടത്.

ഇന്ത്യയുടെ മുന്‍ പേസര്‍ പ്രവീണ്‍ കുമാര്‍ (124 മീറ്റര്‍, 2011), ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് (122 മീ, 2011) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Also Read: ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍

റെക്കോര്‍ഡ് സഞ്ജുവിന്

റെക്കോര്‍ഡ് സഞ്ജുവിന്

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി നിലവവില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ച താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് സഞ്ജു സാംസണിന്റെ പേരിലാണ്. കഴിഞ്ഞ സീസണിലായിരുന്നു അദ്ദേഹം ഈ നേട്ടം സ്വന്തം പേരിലാക്കിയത്. നേരത്തേ ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനായിരുന്നു റോയല്‍സിനു വേണ്ടി കൂടുതല്‍ സിക്‌സറുകളടിച്ചത്.

109 സിക്‌സറുകളായിരുന്നു വാട്‌സന്റെ പേരിലുണ്ടായിരുന്നത്. ഈ റെക്കോര്‍ഡ് കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദാബാദുമായുള്ള കളിയില്‍ സഞ്്ജു പഴങ്കഥയാക്കുകയായിരുന്നു. ഈ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ 105 സിക്‌സറുകളായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

കളിയില്‍ അഞ്ചു സിക്‌സറുകള്‍ പായിച്ച സഢഞ്ജു വാട്‌സന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കുകയും ചെയ്തു. നിലവില്‍ റോയല്‍സിനായി 100ന് മുകളില്‍ സിക്‌സറുകളടിച്ച രണ്ടു പേര്‍ സഞ്ജുവും വാട്‌സനുമാണ്.

Also Read: ജൂനിയര്‍ സൂര്യ വരുമോ? ഇവരെക്കൊണ്ടാവും, മുംബൈയുടെ മൂന്നു പേര്‍

സഞ്ജുവിന്റെ കരിയര്‍

സഞ്ജുവിന്റെ കരിയര്‍

ഇന്ത്യന്‍ ടീമില്‍ ഇനിയും തന്റെ കഴിവ് പൂര്‍ണമായി പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കിലും ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ കരിയര്‍ വളരെ മികച്ചതാണന്നു കണക്കുകള്‍ ശരിവയ്ക്കുന്നു. ഇതുവരെ 138 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. റോയല്‍സ് കൂടാതെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായും സഞ്ജു നേരത്തേ കളിച്ചിരുന്നു.

135.72 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തത് 3526 റണ്‍സാണ്. മൂന്നു സെഞ്ച്വറികളും 17 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 279 ബൗണ്ടറികളടിച്ച സഞ്ജു 158 സിക്‌സറുകളും പായിച്ചിട്ടുണ്ട്.

Story first published: Thursday, February 2, 2023, 17:18 [IST]
Other articles published on Feb 2, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X