ജൂനിയര്‍ സൂര്യ വരുമോ? ഇവരെക്കൊണ്ടാവും, മുംബൈയുടെ മൂന്നു പേര്‍

360 ഡിഗ്രി ബാറ്റിങിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ ഹീറോയായി മാറിയ താരമാണ് സൂര്യകുമാര്‍ യാദവ്. 2021ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം ഒരു വര്‍ഷം കൊണ്ടാണ് ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായി മാറിയത്. സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിനു ശേഷം ഗ്രൗണ്ടിന്റെ ഏതു മൂലയിലേക്കും ഇത്രയും അനായാസം ഷോട്ടുകള്‍ കളിക്കുന്ന മറ്റൊരു താരം ലോക ക്രിക്കറ്റിലുണ്ടായിട്ടില്ല. ഇതു തന്നെയാണ് സൂര്യയെ വളരെ സ്‌പെഷ്യലാക്കി മാറ്റിത്.
അല്‍പ്പം വൈകിയാണ് സൂര്യക്കു ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള അദ്ദേഹം നേരത്തേ തന്നെ ഇന്ത്യന്‍ ആരാധകര്‍ക്കു പ്രിയങ്കരനായിരുന്നു. ദേശീയ ടീമിലേക്കു വന്നപ്പോഴും സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ തുടര്‍ന്ന സൂര്യ വളരെ പെട്ടെന്നു സൂപ്പര്‍ താര പദവിയിലേക്കുയരുകയും ചെയ്തു.
സൂര്യക്കു ശേഷം സമാനമായ രീതിയില്‍ ഇടിവെട്ട് പ്രകടനങ്ങള്‍ നടത്താന്‍ ശേഷിയുള്ള മറ്റൊരു ബാറ്ററെ മുംബൈയില്‍ നിന്നും കാണാന്‍ സാധിക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. അവസരങ്ങള്‍ ലഭിച്ചാല്‍ സൂര്യയുടെ അഭാവം നികത്താന്‍ ശേഷിയുള്ള മുംബൈയില്‍ നിന്നുള്ള മൂന്നു ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

സര്‍ഫറാസ് ഖാന്‍
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി റണ്‍സ് വാരിക്കൂട്ടുന്ന യുവ ബാറ്റര്‍ സര്‍ഫറാസ് ഖാനാണ് അടുത്ത സൂര്യകുമാര്‍ യാദവാകാന്‍ ശേഷിയുള്ള ഒരാള്‍. കുറച്ചു കാലമായി നിരന്തരം റണ്‍സ് അടിച്ചെടുത്ത് ഇന്ത്യന്‍ ടീം സെലക്ഷനായി രംഗത്തുള്ള താരമാണ് അദ്ദേഹം. പക്ഷെ സെലക്ഷന്‍ കമ്മിറ്റി ഇനിയും സര്‍ഫറാസിനെ ദേശീയ ടീമിലെടുക്കാന്‍ തയ്യാറായിട്ടില്ല.
സൂര്യകുമാര്‍ യാദവിന്റെ അത്രയും ഷോട്ടുകളില്‍ വൈവിധ്യം സര്‍ഫറാസിന് അവകാശപ്പെടാനില്ല. പക്ഷെ വളരെ അഗ്രസീവായി ബാറ്റ് ചെയ്ത് അതിവേഗം സ്‌കോര്‍ ചെയ്യാനുള്ള മിടുക്കുണ്ട്.
സെലക്ടര്‍മാര്‍ക്കു അധികാലം അദ്ദേഹത്തെ ദേശീയ ടീമില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഈ വര്‍ഷം 25 കാരന്‍ ഇന്ത്യക്കായി അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Also Read: സഞ്ജുവിന്റെ ബാറ്റിങില്‍ വീക്ക്‌നെസുണ്ടോ? ബാറ്റിങ് സ്‌റ്റൈലിനെ കുറിച്ച് എല്ലാമറിയാം

യശസ്വി ജയ്‌സ്വാള്‍
ഇടംകൈയന്‍ യുവതാരം യശസ്വി ജയ്‌സ്വാളാണ് മുംബൈയില്‍ നിന്നുള്ള വളരെയധികം പ്രതീക്ഷ നല്‍കുന്ന മറ്റൊരു ബാറ്റര്‍. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയുമെല്ലാം മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഏതു ഫോര്‍മാറ്റും വഴങ്ങുന്ന താരമാണെന്നതാണ് ജയ്‌സ്വാളിന്റെ ഒരു പ്ലസ് പോയിന്റ്.
ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിലൂടെ ആദ്യമായി വാര്‍ത്തകളില്‍ നിറഞ്ഞ ഈ 21 കാരന്‍ ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമാവാന്‍ ശേഷിയുള്ള ബാറ്ററാണ്. ഏതു ബൗളിങ് ആക്രമണത്തെയും തകര്‍ക്കാന്‍ പ്രഹരശേഷിയുള്ള ജയ്‌സ്വാളിന്റെ പക്കല്‍ വൈവിധ്യമാര്‍ന്ന പല ഷോട്ടുകളുമുണ്ട്.
വൈകാതെ തന്നെ സീനിയര്‍ ടീമിലേക്കു വന്ന് തന്റെ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Also Read:ഒറ്റ ബൗണ്ടറി പോലുമില്ല, എന്നിട്ടും 80 പ്ലസ് സ്‌കോര്‍! മൂന്നു പേര്‍

സുവേദ് പാര്‍ക്കര്‍
മുംബൈയില്‍ നിന്നുള്ള മധ്യനിര ബാറ്ററാണ് സുവേദ് പാര്‍ക്കര്‍. രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഡബിള്‍ സെഞ്ച്വറി അടിച്ചതോടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഉത്തരാഖണ്ഡുമായുള്ള മല്‍സരത്തിലായിരുന്നു ഇത്. 447 ബോളുകള്‍ നേരിട്ട സുവേദ് 252 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.
സര്‍ഫറാസ് ഖാനോടൊപ്പം 267 റണ്‍സിന്റെ കൂട്ടുകെട്ടിലും താരം പങ്കാളിയായിരുന്നു.
സുവേദിന്റെ പ്രതിഭ അടിവരയിടുന്ന ഇന്നിങ്‌സായിരുന്നു അത്.
സൂര്യകുമാര്‍ യാദവുമായി ഇപ്പോള്‍ താരതമ്യം ചെയ്യുന്നത് ശരിയല്ലെങ്കിലും കൂടുതല്‍ മികച്ച ഇന്നിങ്‌സുകള്‍ തുടര്‍ന്നും കളിക്കുകയും ഐപിഎല്ലിലും ഇതാവര്‍ത്തിക്കുകയും ചെയ്താല്‍ സുവേദിന് ദേശീയ ടീമലേക്കുള്ള വിളിയെത്തുമെന്നതില്‍ സംശയമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications