Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ ബാറ്റിങില്‍ വീക്ക്‌നെസുണ്ടോ? ബാറ്റിങ് സ്‌റ്റൈലിനെ കുറിച്ച് എല്ലാമറിയാം

sanju

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ ഏറ്റവും പ്രതിഭാശാലിയായ ബാറ്റര്‍മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍. വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ ബാറ്റിങ് ടെക്‌നിക്കും വളരെ മികച്ചത് ആണെന്നതില്‍ ആര്‍ക്കും സംശയമില്ല.

നിലവില്‍ ദേശീയ ടീമില്‍ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്ന ബാറ്റര്‍മാരില്‍ പലരേക്കാളും മിടുക്കനാണ് സ്ഞ്ജു. പക്ഷെ നിര്‍ഭാഗ്യവശാല്‍ നിലവില്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിനു സ്ഥാനമുറപ്പിക്കാനായിട്ടില്ല.

പേസ്, സ്പിന്‍ ബൗളര്‍മാരെ അനായാസം നേരിടാന്‍ ശേഷിയുള്ള സഞ്ജുവിന് ഇന്ത്യയിലെ സ്ലോ പിച്ചുകളില്‍ മാത്രമല്ല പേസും ബൗണ്‍സുമുള്ള വിദേശ പിച്ചുകളിലും നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കും. സഞ്ജുവിന്റെ ബാറ്റിങ് ടെക്‌നിക്കിനെക്കുറിച്ചും ശൈലിയെക്കുറിച്ചും നമുക്ക് വിശദമായി തന്നെ പരിശോധിക്കും.

ഓപ്പണ്‍ സ്റ്റാന്‍സ്, ഹൈ ബാക്ക്‌ലിഫ്റ്റ്

ഓപ്പണ്‍ സ്റ്റാന്‍സ്, ഹൈ ബാക്ക്‌ലിഫ്റ്റ്

ഓപ്പണ്‍ സ്റ്റാന്‍സില്‍ ബാറ്റ് ചെയ്യാനുള്ള കഴിവാണ് സഞ്ജു സാംസണിന്റെ ബാറ്റിങിന്റെ ഒരു പ്രത്യേകത. ഈയൊരു നില്‍പ്പ് കാരണം ഇന്നിങ്‌സില്‍ തുടക്കത്തില്‍ തന്നെ ഷോട്ട് കളിക്കാന്‍ മികച്ചൊരു പൊസിഷനിലെത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നു.

മാത്രമല്ല വളെ വേഗത്തില്‍ റണ്ണെടുക്കാന്‍ സഞ്ജുവിനെ സഹായിക്കുകയും ചെയ്യുന്നു. തന്റെ ഷോട്ടുകള്‍ക്കു കൂടുതല്‍ കരുത്ത് പകരാന്‍ സഞ്ജു ബോട്ടം ഹാന്‍റ്വളരെ നന്നായി ഉപയോഗിക്കുന്നതായി കാണാന്‍ സാധിക്കും.

ഹൈ ബാക്ക്‌ലിഫ്റ്റ് ഷോട്ടുകള്‍ കളിക്കാനുള്ള കഴിവാണ് സഞ്ജു സാംസണിന്റെ ബാറ്റിങില മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇതു ഷോട്ടുകള്‍ക്കു കൂടുതല്‍ കരുത്തു നല്‍കാനും അവയ്‌ക്കൊരു താളം നല്‍കാനും അദ്ദേഹത്തെ സഹായിക്കുന്നു.

Also Read: രോഹിത്തിനെയും കോലിയും പുറത്താക്കി, ടി20യില്‍ ഇന്ത്യക്കു 'പണി കിട്ടി', 4 കാരണങ്ങള്‍

360 സ്റ്റൈല്‍ ബാറ്റര്‍

360 സ്റ്റൈല്‍ ബാറ്റര്‍

നിലവില്‍ ഇന്ത്യന്‍ ടീമിലെ 360 ഡിഗ്രി ബാറ്ററെന്നു വിളിക്കപ്പെടുന്നത് സൂര്യകുമാര്‍ യാദവാണ്. ഗ്രൗണ്ടിന്റെ ഏതു മൂലയിലേക്കും അനായാസം ഷോട്ടുകള്‍ കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് ഇതിനു കാരണം. സൂര്യയെപ്പോലെ തന്നെ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനാണ് സഞ്ജു സാംസണ്‍.

ലെഗ് സൈഡാണ് താരത്തിന്റെ ഫേവറിറ്റ് ഏരിയ. ഈ ഭാഗത്തേക്കു തകര്‍പ്പന്‍ ഷോട്ടുകള്‍ സഞ്ജു കളിക്കുന്നത് നമുക്കു കാണാന്‍ സാധിക്കും. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയും വളര മികച്ച ബാറ്റിങ് ടെക്‌നിക്കാണ് അദ്ദേഹത്തിന്റേത്. അവര്‍ക്കെതിരേ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സഞ്ജുവിനു കഴിയാറുണ്ട്.

Also Read: ധോണിക്കു അത് സാധിച്ചു, പക്ഷെ അതൊരിക്കലും എളുപ്പല്ല! അശ്വിന്‍ പറയുന്നു

സമ്മര്‍ദ്ദങ്ങില്‍ പതറില്ല

സമ്മര്‍ദ്ദങ്ങില്‍ പതറില്ല

ബാറ്റിങിലെ ടെക്‌നിക്കല്‍ കഴിവുകളെക്കൂടാതെ മാനസികമായും വളരെ കരുത്തുറ്റ ക്രിക്കറ്ററാണ് സഞ്ജു സാംസണ്‍. ഇതു ഏതു സമ്മര്‍ദ്ദ ഘട്ടത്തിലും കൂളായി ബാറ്റ് ചെയ്യാന്‍ ഇതു അദ്ദേഹത്തെ സഹായിക്കാറുണ്ട്.

കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ ശാന്തനായാണ് സഞ്ജു കാണപ്പെടാറുള്ളത്. അമിതാഹ്ലാദമോ, രോഷ പ്രകടനമോ, സ്ലെഡ്ജിങോ ഒന്നും തന്നെ അദ്ദേഹത്തില്‍ നമ്മള്‍ കാണാറില്ല. ബാറ്റിങിനായി ക്രീസിലെത്തിയാല്‍ സഞ്ജു മറ്റൊന്നും ശ്രദ്ധിക്കാറില്ല. മികച്ച ബാറ്റിങിലൂടെ കഴിയാവുന്നത്രയും റണ്‍സ് സ്‌കോര്‍ ചെയ്ത് ടീമിനു വേണ്ടി കഴിവിന്റെ പരമാവധി നല്‍കാനാണ് സഞ്ജു ശ്രമിക്കാറുള്ളത്.

Story first published: Tuesday, January 31, 2023, 12:57 [IST]
Other articles published on Jan 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+