Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒറ്റ ബൗണ്ടറി പോലുമില്ല, എന്നിട്ടും 80 പ്ലസ് സ്‌കോര്‍! മൂന്നു പേര്‍

kallis

ക്രിക്കറ്റെന്ന ഗെയിം ഓരോ കാലഘട്ടം കഴിയുന്തോറും പുതിയ രൂപത്തിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. അഞ്ചു ദിവസം നീളുന്ന ടെസ്റ്റ് ചുരുങ്ങി 100 ഓവറുകളുള്ള ഏകദിനത്തിലേക്കാണ് ആദ്യം മാറിയത്. പിന്നീട് 20 ഓവറുകള്‍ വീതമുള്ള ടി20യിലെത്തി. ഐസിസി അംഗീകരിച്ചിട്ടില്ലെങ്കിലും ടി10 ഫോര്‍മാറ്റും ഇപ്പോള്‍ സജീവമാണ്.

ടി20യുടെ വരവോടെയാണ് ക്രിക്കറ്റ് കൂടുതല്‍ ചടുലവും വേഗമേറിയതുമായി മാറിയത്. ബൗളര്‍മാരേക്കാള്‍ ബാറ്റര്‍മാരാണ് ടി20യിലെ രാജാക്കന്‍മാര്‍. എന്നാല്‍ ടെസ്റ്റും ഏകദിനവും മാത്രമുണ്ടായിരുന്ന സമയത്തു ബാറ്റര്‍മാര്‍ ഇത്ര മാത്രം അപകടകാരികളായിരുന്നില്ല. അന്നു ഫോറുകളും സിക്‌സറുകളും നേടുന്നതിനേക്കാള്‍ സിംഗിളുകളും ഡബിളുകളുമെല്ലാമായിരുന്നു പ്രധാനം.

അത്തരമൊരു കാലത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരു ബൗണ്ടറി പോലുമടിക്കാതെ ഏകദിനത്തില്‍ 80 പ്ലസും 90 പ്ലസുമെല്ലാം സ്‌കോര്‍ ചെയ്ത ബാറ്റര്‍മാരുണ്ടെന്നു പറഞ്ഞാല്‍ ഇപ്പോള്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ ഇതു സത്യമാണ്. ഒരു ബൗണ്ടറി പോലുമില്ലാതെ ഏകദിനത്തില്‍ ഏറ്റവുമുയര്‍ന്ന സ്‌കോറുള്ള മൂന്നു താരങ്ങളെ അറിയാം.

ജാക്വസ് കാലിസ് (82)

ജാക്വസ് കാലിസ് (82)

സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന ജാക്വസ് കാലിസാണ് ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ളത്. 2001ല്‍ കേപ്ടൗണില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ 82 റണ്‍സാണ് കാലിസ് നേടിയത്. ഒരു ബൗണ്ടറി പോലും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും പിറന്നില്ല.

വെറും 79 ബോളുകളിലാണ് കാലിസ് ഇത്രയും റണ്‍സെടുത്തത് എന്നതാണ് ശ്രദ്ധേയമായ കാര്യം. നാലു സിക്‌സറുകള്‍ കാലിസ് പായിച്ചെങ്കിലും ഫോറുകള്‍ ഒന്നുപോലുമില്ലായിരുന്നു. നാലാം നമ്പറില്‍ ഇറങ്ങിയായിരുന്നു അദ്ദേഹം അന്ന് ഈ സ്‌പെഷ്യല്‍ ഇന്നിങ്‌സ് കളിച്ചത്.

Also Read: IND vs NZ: ഗില്ലും ഇഷാനും പുറത്തേക്ക്, സൂര്യ-പൃഥ്വി ഓപ്പണിങ്? മൂന്നാം ടി20 സാധ്യതാ 11

സഹീര്‍ അബ്ബാസ് & കിം ബാര്‍നെറ്റ് (84)

സഹീര്‍ അബ്ബാസ് & കിം ബാര്‍നെറ്റ് (84)

രണ്ടംസ്ഥാനം രണ്ടു പേര്‍ ചേര്‍ന്ന് പങ്കിടുകയാണ്. ഒരാള്‍ പാകിസ്താന്റെ മുന്‍ നായകന്‍ സഹീര്‍ അബ്ബാസാണെങ്കില്‍ മറ്റൊരാള്‍ ഇംഗ്ലണ്ടിന്റെ മുന്‍ താരം കിം ബാര്‍നെറ്റായിരുന്നു. ഇരുവരും 84 റണ്‍സ് വീതമാണ് സ്‌കോര്‍ ചെയ്തത്.

1982ല്‍ മെല്‍ബണില്‍ വച്ച് ഓസ്‌ട്രേലിയക്കെതിരേയാണ് സഹീര്‍ അബ്ബാസ് ബൗണ്ടറിയടിക്കാതെ 113 ബോളില്‍ 84 റണ്‍സെടുത്തത്.

1988ല്‍ ശ്രീലങ്കയ്‌ക്കെതിരേ ബാര്‍നെറ്റ് ഇതിനൊപ്പമെത്തുകയും ചെയ്തു. ശ്രീലങ്കയ്‌ക്കെതിരേ ഓവലില്‍ നടന്ന കളിയില്‍ 146 ബോളുകളിലാണ് അദ്ദഹം ബൗണ്ടറിയടിക്കാതെ 84ലെത്തിയത്.

Also Read: സഞ്ജു കരിയറില്‍ ഇതിനകം എന്തൊക്കെ നേടി? അഭിമാനിക്കാന്‍ ഈ നേട്ടങ്ങള്‍

ആദം പറോര്‍ (96)

ആദം പറോര്‍ (96)

ന്യൂസിലാന്‍ഡിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ആദം പറോറിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. ഒരു ബൗണ്ടറി പോലുമില്ലാതെ അദ്ദേഹം അടിച്ചെടുത്തത് 96 റണ്‍സാണ്. 1994ല്‍ ഇന്ത്യക്കെതിരേ വഡോദരയില്‍ നടന്ന ഏകദിനത്തിലായിരുന്നു പറോറിന്റെ അവിശ്വസനീയ പ്രകടനം.

മൂന്നാമനായി ഇറങ്ങിയ അദ്ദേഹം 138 ബോളില്‍ 96 റണ്‍സെടുക്കുകയായിരുന്നു. പറോറിന്റെ ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നാലു വിക്കറ്റിന് 269 റണ്‍സെടുത്തു. മറുപടിയില്‍ ഇന്ത്യ അനായാസം ചേസ് ചെയ്ത് ജയിക്കുകയുമായിരുന്നു.

Story first published: Tuesday, January 31, 2023, 18:21 [IST]
Other articles published on Jan 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+