IND vs NZ: ഗില്ലും ഇഷാനും പുറത്തേക്ക്, സൂര്യ-പൃഥ്വി ഓപ്പണിങ്? മൂന്നാം ടി20 സാധ്യതാ 11

ന്യൂസിലാന്‍ഡിനെതിരേ വീണ്ടുമൊരു പരമ്പര മോഹവുമായി ടീം ഇന്ത്യ മൂന്നാമത്തെയും അവസാനത്തെയും ടി20ക്ക് ഇറങ്ങുന്നു. ബുധനാഴ്ച രാത്രി ഏഴു മണിക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഫൈനലിനു തുല്യമായ അവസാന പോരാട്ടം. ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്ത്യയും മിച്ചെല്‍ സാന്റ്‌നറുടെ കിവികളും പരമ്പരയില്‍ 1-1നു ഒപ്പമായതിനാല്‍ പോരാട്ടം തീപാറുമെന്നതില്‍ സംശയമില്ല.
വൈകീട്ട് 6.30നായിരിക്കും ടോസ്. മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളില്‍ തല്‍സമയം കാണാം. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും കളിയുടെ ലൈവ് സ്ട്രീമിങ്ങുണ്ടാവും.
റാഞ്ചിയിലെ ആദ്യ കളിയില്‍ ജയം ന്യൂസിലാന്‍ഡിനായിരുന്നു. 21 റണ്‍സിന്റെ വിജയമാണ് അവര്‍ ആഘോഷിച്ചത്. എന്നാല്‍ ലഖ്‌നൗവിലെ നിര്‍ണായകമായ രണ്ടാമങ്കത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചുവന്നു. ബൗളര്‍മാര്‍ കസറിയ കളിയില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

പൃഥ്വിയെ ഇറക്കുമോ?
മുന്‍ നായകന്‍ രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ സഖ്യത്തെ മാറ്റിയതിനു ശേഷം ടി20യില്‍ ഇന്ത്യക്കു ഓപ്പണിങ് കൂട്ടുകെട്ട് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. വലിയ പ്രതീക്ഷയുണ്ടായിരുന്ന ഇഷാന്‍ കിഷന്‍-ശുഭ്മാന്‍ ഗില്‍ ജോടി ഓപ്പണിങില്‍ ഇനിയും ക്ലിക്കായിട്ടില്ല.
ശ്രീലങ്കയ്ക്കതിരേ സമാപിച്ച പരമ്പരയിലാണ് ഈ സഖ്യം ആദ്യമായി പരീക്ഷിക്കപ്പെട്ടത്. അതില്‍ ഗില്‍- ഇഷാന്‍ ജോടി ഫ്‌ളോപ്പായി. ന്യൂസിലാന്‍ഡുമായുള്ള ആദ്യ രണ്ടു ടി20കളിലും പ്രതീക്ഷിച്ചതു പോലെയൊരു തുടക്കം ടീമിനു നല്‍കാന്‍ ഇവര്‍ക്കായിട്ടില്ല.
വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ ടീമിന്റെ ഭാഗമാണെങ്കിലും ഇനിയും അവസരം നല്‍കിയിട്ടില്ല. അവസാന കളിയിലെങ്കിലും പൃഥ്വിയെ ഇന്ത്യ കളിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പക്ഷെ പൃഥ്വി വരികയാണെങ്കില്‍ ഗില്ലിനെയായിരിക്കും ഇന്ത്യക്കു ഒഴിവാക്കേണ്ടി വരിക. കാരണം ഇഷാന്‍ ടീമിന്റെ വിക്കറ്റ് കീപ്പറാണ്.
പൃഥ്വിയെ കളിപ്പിക്കാന്‍ ഇഷാനെയാണ് മാറ്റുന്നതെങ്കില്‍ മറ്റൊരാളെക്കൂടി ഒഴിവാക്കി പുതുമുഖ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെ കളിപ്പിക്കേണ്ടി വരും. ഇതിനു ഇന്ത്യ മുതിരാന്‍ സാധ്യതയില്ല. ഇഷാവുമില്ലെങ്കില്‍ പുതിയ ഓപ്പണിങ് ജോടിയെയും കണ്ടെത്തേണ്ടി വരും. ഇഷാനും ഗില്ലുമില്ലെങ്കില്‍ പൃഥ്വിയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഓപ്പണ്‍ ചെയ്‌തേക്കും.

ബൗളിങില്‍ മാറ്റം
രണ്ടാം ടി20യില്‍ രണ്ടു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഇന്ത്യ പരീക്ഷിച്ചിരുന്നു. ഈ നീക്കം വിജയമാവുകയും ചെയ്തു. പിച്ചിന്റെ സ്വഭാവം പരിഗണിച്ചായിരുന്നു ഉമ്രാന്‍ മാലിക്കിനെ ഒഴിവാക്കി യുസ്വേന്ദ്ര ചഹലിനെ ടീമിലേക്കു തിരിച്ചുവിളിച്ചത്.
മൂന്നാം ടി20യിലും ചഹല്‍-കുല്‍ദീപ് യാദവ് ജോടി കളിക്കുമോയെന്ന് ഉറപ്പായിട്ടില്ല. അഹമ്മദാബാദിലെ പിച്ച് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. നേരത്തേ സ്പിന്നര്‍മാര്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഗ്രൗണ്ടാണിത്. അതുകൊണ്ടു തന്നെ കുല്‍-ചാ സഖ്യം ഒരിക്കല്‍ക്കൂടി സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചേക്കും.
ബൗളിങില്‍ കാര്യമായ ഇംപാക്ട് ഈ പരമ്പരയില്‍ ഉണ്ടാക്കാന്‍ സാധിക്കാതെ പോയ ശിവം മാവിക്കു പകരം പുതുമുഖ പേസര്‍ മുകേഷ് കുമാറിനു ഇന്ത്യ അവസരം നല്‍കുമോയെന്നാണ് അറിയാനുള്ളത്.
Also Read: രോഹിത്തിനെയും കോലിയും പുറത്താക്കി, ടി20യില്‍ ഇന്ത്യക്കു 'പണി കിട്ടി', 4 കാരണങ്ങള്‍

ബാറ്റിങ് തലവേദന
ബൗളിങിന്റെ കാര്യത്തില്‍ ഇന്ത്യക്കു ആശങ്കകളൊന്നുമില്ല ബാറ്റിങ് നിര ഫോമിലേക്കു ഉയരാത്തതാണ് ഇന്ത്യയുടെ ഏക പ്രശ്‌നം. ഓപ്പണര്‍മാര്‍ മാത്രമല്ല മൂന്നാം നമ്പറില്‍ രാഹുല്‍ ത്രിപാഠിയും വലിയ ഇംപാക്ടുണ്ടാക്കുന്നില്ല. ഇതോടെ സൂര്യകുമാര്‍ യാദവിനെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇന്ത്യ.
ടോപ്പ് ത്രീയില്‍ നിന്നും മികച്ച ഇന്നിങ്‌സുകള്‍ വന്നെങ്കില്‍ മാത്രമേ മൂന്നാം ടി20 ജയിച്ച് നാട്ടില്‍ തുടര്‍ച്ചയായ 12 പരമ്പര വിജയങ്ങളെന്ന റെക്കോര്‍ഡ് ഇന്ത്യക്കു നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
Also Read: ഫീല്‍ഡിങ് മെച്ചപ്പെടുത്താതെ ഇവര്‍ക്കു രക്ഷയില്ല! ഇതാ ടീം ഇന്ത്യയിലെ മോശം ഫീല്‍ഡര്‍മാര്‍

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍
ശുഭ്മാന്‍ ഗില്‍ / പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍/ ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യയാദവ്, യുസ്വേന്ദ്ര ചഹല്‍/ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications