സഞ്ജു കരിയറില്‍ ഇതിനകം എന്തൊക്കെ നേടി? അഭിമാനിക്കാന്‍ ഈ നേട്ടങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളെയെടുത്താല്‍ അവരില്‍ ഏറ്റവും പ്രതിഭാശാലികളായ കളിക്കാരില്‍ തീര്‍ച്ചയായും സഞ്ജു സാംസണിന്റെ പേരുണ്ടാവും. പക്ഷെ നിര്‍ഭാഗ്യവശാല്‍ ദേശീയ ടീമില്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിനു തന്റെ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. ടി20യിലൂടെ അരങ്ങേറിയ സഞ്ജു ഏകദിനത്തിലും കളിച്ചുകഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ വൈകാതെ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
നിലവില്‍ ഇന്ത്യന്‍ ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍മാരായ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരേക്കാള്‍ മുമ്പ് സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തേക്കാള്‍ ഏറെ വൈകി ടീമിലെത്തിയ റിഷഭും ഇഷാനും തങ്ങളുടെ സ്ഥാനം ഭദ്രമാക്കിയപ്പോള്‍ സഞ്ജു വല്ലപ്പോഴും ടീമില്‍ വന്നുപോവുന്ന അതിഥി മാത്രമാണ്.
പരിക്കില്‍ നിന്നും മോചിതയി മല്‍സരരംഗത്തേക്കു തിരിച്ചെത്തിയ സഞ്ജു ഓസ്‌ട്രേലിയക്കെതിരേ മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഈ പരമ്പരയില്‍ തഴയപ്പെട്ടാല്‍ പിന്നെ ഐപിഎല്ലില്‍ മാത്രമേ അദ്ദേഹത്തെ കാണാന്‍ സാധിക്കുകയുള്ളൂ. സഞ്ജുവിന്റെ ഇതുവരെയുള്ള കരിയറിലെ അഞ്ചു പ്രധാനപ്പെട്ട നേട്ടങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഐപിഎല്ലിലെ റെക്കോര്‍ഡ്
ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് സഞ്ജു സാംസണ്‍. പല റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 2019ല്‍ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി വീരനായി സഞ്ജു മാറിയിരുന്നു. ഐപിഎല്ലില്‍ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും വേഗമേറിയ സെഞ്ച്വറി അദ്ദേഹത്തിന്റെ പേരിലാണ്.
ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയെ നയിച്ച ആദ്യ മലയാളി ക്യാപ്റ്റനും കൂടിയാണ് സഞ്ജു. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അദ്ദേഹം ഫൈനലിലുമെത്തിച്ചിരുന്നു.

അന്താരാഷ്ട്ര അരങ്ങേറ്റം
2015ലായിരുന്നു സിംബാബ്‌വെയുമായുള്ള ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. അദ്ദേഹത്തെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടം തന്നെയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി നടത്തിക്കൊണ്ടിരുന്ന സ്ഥിരതയാര്‍ന്ന പ്രകടനമാണ് സഞ്ജുവിനെ ടീമിലെത്താന്‍ സഹായിച്ചത്.
Also Read: ഫീല്‍ഡിങ് മെച്ചപ്പെടുത്താതെ ഇവര്‍ക്കു രക്ഷയില്ല! ഇതാ ടീം ഇന്ത്യയിലെ മോശം ഫീല്‍ഡര്‍മാര്‍

ഫസ്റ്റ് ക്ലാസ് റെക്കോര്‍ഡ്
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേരള ടീമിനൊപ്പം സഞ്ജു സാംസണിനു മികച്ച റെക്കോര്‍ഡാണുള്ളത്. രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് അദ്ദേഹം. കൂടാതെ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സെഞ്ച്വറികളടിച്ച വിക്കറ്റ് കീപ്പറും സഞ്ജു തന്നെയാണ്.

പ്രധാന ടൂര്‍ണമെന്റുകള്‍ കളിച്ചു
ഇന്ത്യയെ പ്രതിനിധീകരിച്ച് ചില പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ സാധിച്ചുവെന്നതാണ് സഞ്ജു സാംസണിന്റെ കരിയറിലെ നാലാമത്തെ നേട്ടം. ഐസിസി അണ്ടര്‍ 19 ലോകകപ്പ്, ഏഷ്യാകപ്പ് എന്നിവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടുത്താം.
Also Read: രോഹിത്തിനെയും കോലിയും പുറത്താക്കി, ടി20യില്‍ ഇന്ത്യക്കു 'പണി കിട്ടി', 4 കാരണങ്ങള്‍

ക്യാപ്റ്റന്‍സി
ആഭ്യന്തര ക്രിക്കറ്റില്‍ കേരള ടീമിനെയും ഐപിഎല്ലില്‍ മുന്‍ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനെയും നയിക്കാനായതും സഞ്ജു സാംസണിന്റെ കരിയറലെ നേട്ടമായി പരിഗണിക്കാം. 2019ലാണ് വിജയ് ഹസരെ ട്രോഫിക്കുള്ള കേരള ടീമിന്റെ നായകനായി അദ്ദേഹം നിയമിക്കപ്പെടുന്നത്.
അതിനു ശേഷം 2021ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്തേക്കും സഞജുവിനു പ്രൊമോഷന്‍ ലഭിച്ചു. ആദ്യ സീസണില്‍ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും 2022ല്‍ റോയല്‍സിനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിനു കഴിഞ്ഞു.
പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിനു കീഴില്‍ ഫൈനലിലെത്തുകയും ചാംപ്യന്‍മാരാവുകയും ചെയ്ത ശേഷം റോയല്‍സിന്റെ ആദ്യ കലാശപ്പോരായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications