വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2000ലെ ജൂനിയര്‍ ലോക ചാംപ്യന്‍മാര്‍, ടീം ഇന്ത്യയില്‍ ക്ലിക്കായത് ആരൊക്കെ? നോക്കാം

ശ്രീലങ്കയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടം

YUVRAJ

ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയ ഉണര്‍വ് നല്‍കിയ വന്‍ നേട്ടങ്ങളിലൊന്നായിരുന്നു 2000ല്‍ നടന്ന ഐസിസി അണ്ടര്‍ 19 ലോകകപ്പ് കിരീട വിജയം. ജൂനിയര്‍ തലത്തില്‍ ഇന്ത്യക്കു ലഭിച്ച ആദ്യത്തെ വിശ്വകിരീടം കൂടിയായിരുന്നു ഇത്. അന്നു ശ്രീലങ്കയില്‍ നടന്ന ലോകകപ്പില്‍ ആതിഥേയരെ ആറു വിക്കറ്റിനു തകര്‍ത്തായിരുന്നു ഇന്ത്യ കപ്പുയര്‍ത്തിയത്. അതിനു ശേഷം നാലു തവണ കൂടി അണ്ടര്‍ ലോകകിരീടം ഇന്ത്യയെ തേടിയെത്തി. പക്ഷെ 2000ത്തിലെ വിജയം ഇന്ത്യക്കു ഇപ്പോഴും വളരെ സ്‌പെഷ്യല്‍ തന്നെയാണ്.

നിലവിലെ ബിസിസിഐ പ്രസിഡന്റ് കൂടിയായ റോജര്‍ ബിന്നിയുടെ ശിക്ഷണത്തിലായിരുന്നു 2000ലെ ടൂര്‍ണമെന്റില്‍ ഇന്ത്യ ജേതാക്കളായത്. സൂപ്പര്‍ ലീഗ് ഘട്ടത്തില്‍ ബംഗ്ലാദേശ്, നേപ്പാള്‍, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് ശ്രീലങ്ക എന്നിവരെ തോല്‍പ്പിച്ച ഇന്ത്യ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെയും തുരത്തി.

Also Read:ടി20യില്‍ ഇവരുടെ ഇന്ത്യന്‍ കരിയര്‍ തീര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല! 3 പേര്‍Also Read:ടി20യില്‍ ഇവരുടെ ഇന്ത്യന്‍ കരിയര്‍ തീര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല! 3 പേര്‍

ഫൈനലില്‍ ഒരിക്കല്‍ക്കൂടി ലങ്കയെ തകര്‍ത്ത് ഇന്ത്യ ചാംപ്യന്‍മാരാവുകയായിരുന്നു. 2000ല്‍ ഇന്ത്യക്കൊപ്പം അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളായ സംഘത്തിലുണ്ടായിരുന്ന താരങ്ങള്‍ ഇപ്പോള്‍ എവിടെയാണ്? നമുക്കു പരിശോധിക്കാം.

മുഹമ്മദ് കൈഫ്

മുഹമ്മദ് കൈഫ്

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ മുഹമ്മദ് കൈഫായിരുന്നു. മികച്ച മധ്യനിര ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായ അദ്ദേഹം പിന്നീട് സീനിയര്‍ ടീമിലുമെത്തി. ലോകകപ്പ് വിജയത്തിനു ശേഷം രണ്ടു മാസത്തിനകം കൈഫ് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായി. പിന്നാലെ ഏകദിന ടീമിലുമെത്തി.

2002ല്‍ നടന്ന നാറ്റ്‌വെസ്റ്റ് ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യയുടെ ഹീറോയായത് കൈഫായിരുന്നു. 2006 വരെ അദ്ദേഹം ദേശീയ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെ 2006ല്‍ ടീമിന് പുറത്തായി. എങ്കിലും 2017 വരെ കൈഫ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്നു.

മനീഷ് ശര്‍മ

ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരില്‍ ഒരാളായിരുന്നു മനീഷ് ശര്‍മ. പക്ഷെ സീനിയര്‍ ടീമിലെത്താന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല. 2006 വരെ ശര്‍മ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പഞ്ചാബിനായി കളിച്ചിരുന്നു.

അതിനു ശേഷം ബിസിസിഐ അംഗീകരാമില്ലാതെ നടന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലും (ഐസിഎല്‍) താരത്തെ കണ്ടിരുന്നു. ഐസിഎല്‍ റദ്ദാക്കിയതോടെ ശര്‍മയുചെ ക്രിക്കറ്റ് കരിയറും അസ്മതിക്കുകയായിരുന്നു.

രവ്‌നീത് റിക്കി

അണ്ടര്‍ 19 ലോകകപ്പ് കളിക്കുന്നതിനു മുമ്പ് തന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചിരുന്ന താരമാണ് രവ്‌നീത് റിക്കി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 73 മല്‍സരങ്ങളും ലിസ്റ്റ് എ ക്രിക്കറ്റില്‍ 40 മല്‍സരങ്ങളും റിക്കി കളിച്ചിട്ടുണ്ട്.

2008 വരെ താരം മല്‍സരരംഗത്തുണ്ടായിരുന്നു. പക്ഷെ ഒരിക്കല്‍പ്പോലും ഇന്ത്യന്‍ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കാന്‍ റിക്കിക്കു ഭാഗ്യമുണ്ടായില്ല.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് 2000ലെ അണ്ടര്‍ 19 ലോകകപ്പില കണ്ടെത്തലായിരുന്നു. അന്നു പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമായിരുന്നു. പിന്നീട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളും മാച്ച് വിന്നറുമായിട്ടാണ് യുവി കളി മതിയാക്കിയത്.

2007ലെ പ്രഥം ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. അതിനു ശേഷം 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോഴും യുവിയായിരുന്നു ഹീറോ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 399 മല്‍സരങ്ങളില്‍ കളിച്ചാണ് അദ്ദേഹം വിരമിച്ചത്.

Also Read: ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയും

റീതീന്ദര്‍ സിങ് സോധി, നീരജ് പട്ടേല്‍

റീതീന്ദര്‍ സിങ് സോധി, നീരജ് പട്ടേല്‍

വലിയ പ്രതീക്ഷ നല്‍കിയ ഓള്‍റൗണ്ടര്‍ റീതിന്ദര്‍ സിങ് സോധി അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യ സംഘത്തിലുണ്ടായിരുന്നു. ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമായിരുന്നു. ഇതേ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ ഏകദിന ടീമിലും സോധി ഇടം പിടിച്ചു.

18 ഏകദിനങ്ങളില്‍ താരം ഇന്ത്യക്കായി ഇറങ്ങി. ഐസിഎല്ലും ഐപിഎല്ലുമെല്ലാം കളിച്ച സോധി 2010 വരെ മല്‍സരരംഗത്തു തുടര്‍ന്നു.

നീരജ് പട്ടേലാണ് 2000ലെ ഇന്ത്യന്‍ സംഘത്തിലെ മറ്റൊരാള്‍. 2015 വരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ന്ന അദ്ദേഹം 100 മല്‍സരങ്ങളില്‍ കളിക്കുകയും ചെയ്തു. പക്ഷെ ദേശീയ ടീമിനായി അരങ്ങേറാനായില്ല.

Also Read: IPL 2023: ഈ സീസണോടെ തലവര മാറും, റോയല്‍സിന്‍റെ ഹീറോയാവും- ഇതാ 3 പേര്‍

റാവു, രാത്ര, ദാവെ, മൃത്യുഞ്ജയ്, ശലഭ് ശ്രീവാസ്തവ

റാവു, രാത്ര, ദാവെ, മൃത്യുഞ്ജയ്, ശലഭ് ശ്രീവാസ്തവ

വേണുഗോപാല്‍ റാവു, അജയ് രാത്ര, അനുപ് ദാവെ, മൃത്യുഞ്ജയ് ത്രിപാഠി, ശലഭ് ശ്രീവാസ്തവ എന്നിവരാണ് അണ്ടര്‍ 19 ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന മറ്റു കളിക്കാര്‍.

റാവു പിന്നീട് ഇന്ത്യന്‍ എ ടീമിനായും പിന്നീട് കളിച്ചിരുന്നു. 16 ഏകദിനങ്ങളില്‍ ദേശീയ ടീമിന്റെ ഭാഗമാവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 2017 വരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റാവു കളിച്ചിരുന്നു.

വിക്കറ്റ് കീപ്പര്‍ അജയ് രാത്രയും ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു വന്ന താരമാണ്. 2002ല്‍ വിന്‍ഡീസിനെതിരേ ടെസ്റ്റ് സെഞ്ച്വറിയടിച്ച രാത്ര ഈ നേട്ടം കൈവരിച്ച പ്രായം കുറഞ്ഞ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായിരുന്നു. ദേശീയ ടീമിനായി ആറു ടെസ്റ്റും 12 ഏകദിനങ്ങളുമാണ് താരം കളിച്ചത്.

ഇടംകൈയന്‍ സ്പിന്നര്‍ ദാവെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളറായിരുന്നു. 2006 വരെ മല്‍സരരംഗത്തു തുടര്‍ന്നെങ്കിലും അദ്ദേഹത്തിനു സീനിയര്‍ ടീമിലെത്താനായില്ല.

വലംകൈയന്‍ സീമര്‍ ത്രിപാഠിയും സീനിയര്‍ ടീമിലേക്കു വന്നില്ല. 2002 വരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശിനായി താരം കളിച്ചിരുന്നു.

ഇടംകൈയന്‍ പേസര്‍ ശലഭ് അണര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളറായിരുന്നു. ഐസിഎല്ലും ഐപിഎല്ലുമെല്ലാം കളിച്ചെങ്കിലും ഇന്ത്യന്‍ സീനിയര്‍ ടീമിലെത്താന്‍ അദ്ദേഹത്തിനായില്ല.

Story first published: Sunday, January 29, 2023, 15:01 [IST]
Other articles published on Jan 29, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X