വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയും

നിലവില്‍ ഇഷാനാണ് ബാക്കപ്പ് വിക്കറ്റ് കീപ്പര്‍

sanju

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ത്രികോണ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം റിഷഭ് പന്തിനു തന്നെയാണ്. രണ്ടാംസ്ഥാനത്തിനു വേണ്ടി ഇഷാന്‍ കിഷനും സഞ്ജു സാംസണുമാണ് മല്‍സരിക്കുന്നത്. ഇവരില്‍ നേരിയ മുന്‍തൂക്കം ഇഷാനു തന്നെയാണെന്നു സമീപകാലത്തെ മല്‍സരങ്ങള്‍ അടിവരയിടുന്നു.

Also Read: IND vs NZ: ഏകദിനത്തില്‍ ഫ്‌ളോപ്പാവുന്ന സൂര്യ, കാരണം ഒന്നു മാത്രം! ചൂണ്ടിക്കാട്ടി മുന്‍ താരംAlso Read: IND vs NZ: ഏകദിനത്തില്‍ ഫ്‌ളോപ്പാവുന്ന സൂര്യ, കാരണം ഒന്നു മാത്രം! ചൂണ്ടിക്കാട്ടി മുന്‍ താരം

ഇഷാന്‍, സഞ്ജു ഇവരില്‍ ആരാണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം കൂടുതല്‍ അര്‍ഹിക്കുന്നത്. ഒരു വിഭാഗം സഞ്ജുവിനു വേണ്ടി വാദിക്കുമ്പോള്‍ മറ്റൊരു വിഭാഗം പറയുന്നത് ഇഷാന്‍ മതിയെന്നാണ്. രണ്ടു പേരില്‍ ആരാണ് കൂടുതല്‍ മിടുക്കനെന്നു കണക്കുകളുടെ അടിസ്ഥാനത്തില്‍ നമുക്കു പരിശോധിക്കാം.

ഐപിഎല്ലില്‍ സഞ്ജു കേമന്‍

ഐപിഎല്ലില്‍ സഞ്ജു കേമന്‍

ഐപിഎല്ലിലെ പ്രകടനമെടുത്താല്‍ ഇഷാന്‍ കിഷനേക്കാള്‍ കേമന്‍ സഞ്ജു സാംസണാണെന്നു കാണാം. 2018ലെ ഐപിഎല്‍ മുതല്‍ നോക്കിയാല്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനൊപ്പവും ഇഷാന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവുമാണ്. സഞ്ജു ടീമിന്റെ നായകസ്ഥാനത്തേക്കും എത്തിക്കഴിഞ്ഞു.

സഞ്ജുവിന്റെ ബാറ്റിങ് ശരാശരി 32ഉം സ്‌ട്രൈക്ക് റേറ്റ് 144ഉം ആണ്. രണ്ടു സെഞ്ച്വറികളും 10 ഫിഫ്റ്റികളും 2018നു ശേഷം റോയല്‍സിനായി അദ്ദേഹം നേടിയിട്ടുണ്ട്. ഈ കാലയളവില്‍ സഞ്ജു കളിച്ച 71 ഐപിഎല്‍ മല്‍സരങ്ങള്‍ നോക്കിയാല്‍ പ്രകടനം തീര്‍ച്ചയായും മികച്ചതു തന്നെയാണെന്നു കാണാം. കഴിഞ്ഞ ആറു ഐപിഎല്‍ സീസണുകളില്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ഒരിക്കലും 135നു താഴെ പോയിട്ടുമില്ല.

ഇഷാന്റെ പ്രകടനം നോക്കിയാല്‍ മുംബൈയ്ക്കായി ഓപ്പണിങ് മുതല്‍ മധ്യനിരയില്‍ പല പൊസിഷനുകളില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. 2018ലാണ് താരം മുംബൈയ്ക്കൊപ്പം ചേര്‍ന്നത്. അന്നു മുതല്‍ 55 മല്‍സരങ്ങളാണ് ഇഷാന്‍ കളിച്ചത്.

ഇവയില്‍ നിന്നും 31 ശരാശരിയില്‍ 133 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തിരിക്കുന്നത്. 2020ല്‍ ഇഷാന്റെ ശരാശരി 57ഉം സ്‌ട്രൈക്ക് റേറ്റ് 145ഉം എത്തിയെങ്കിലും പിന്നീടുള്ള സീസണുകളില്‍ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല.

Also Read: World Cup 2023: പടയൊരുക്കം പ്രധാനം, ചാംപ്യന്‍മാരാവാന്‍ ഇന്ത്യ എന്തു ചെയ്യണം? അറിയാം

ദേശീയ ടീമില്‍ ഇഷാന്‍

ദേശീയ ടീമില്‍ ഇഷാന്‍

ഐപിഎല്ലില്‍ സഞ്ജു സാംസണാണ് ബെസ്റ്റെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്തത് ഇഷാന്‍ കിഷനാണ്. 2014ല്‍ ദേശീയ ടീമിനായി അരങ്ങേറിയ താരമാണ് സഞ്ജു. പക്ഷെ പിന്നീടുള്ള അഞ്ചു വര്‍ഷം ഒരു അവസരം പോലും അദ്ദേഹത്തിനു ലഭിച്ചില്ല. 2020ലായിരുന്നു സഞ്ജു ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടത്. 2020ല്‍ ആറും 2021ല്‍ മൂന്നും ടി20കളില്‍ താരം കളിച്ചു. പക്ഷെ ഇവയിലൊന്നും കാര്യമായി തിളങ്ങാനായില്ല.

പക്ഷെ കഴിഞ്ഞ വര്‍ഷം തനിക്കു ലഭിച്ച അവസരം നന്നായി പ്രയോജനപ്പെടുത്താന്‍ സഞ്ജുവിനു സാധിച്ചു. കളിച്ച അഞ്ചു ടി20 ഇന്നിങ്‌സുകളിലും അദ്ദേഹം ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. 44 ശരാശരിയില്‍ 158 സ്‌ട്രൈക്ക് റേറ്റോടെ സഞ്ജു സ്‌കോര്‍ ചെയ്തിരുന്നു. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലാന്‍ഡ് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. ഇതുവരെ 16 ടി20കളില്‍ കളിച്ച അദ്ദേഹത്തിന്റെ സമ്പാദ്യം ഒരു ഫിഫ്റ്റിയടക്കം 296 റണ്‍സാണ്. ശരാശരി 21.14.

അതേസമയം, ഇഷാന്‍ ഇന്ത്യക്കു വേണ്ടി ടി20യില്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. 2021ല്‍ ഇംഗ്ലണ്ടുമായുള്ള അരങ്ങേറ്റ മല്‍സരത്തില്‍ ഫിഫ്റ്റിയടിച്ചാണ് താരം കരിയര്‍ തുടങ്ങിയത്. ഇതേ വര്‍ഷം ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഇഷാന്‍ ഇടംപിടിച്ചു. ഇതുവരെ 24 ടി20കളില്‍ നിന്നും 27.34 ശരാശരിയില്‍ നാലു ഫിഫ്റ്റികളടക്കം 629 റണ്‍സ് താരം നേടിയിട്ടുണ്ട്.

Also Read: ഇന്ത്യന്‍ ടീമില്‍ സഞ്ജു എന്തുകൊണ്ട് 'ക്ലച്ച് പിടിക്കുന്നില്ല'? അറിയാം

ഏകദിനത്തിലെ കേമന്‍

ഏകദിനത്തിലെ കേമന്‍

ഏകദിനത്തില്‍ ഇരുവരെയും താരതമ്യം ചെയ്താല്‍ ഇഷാന്‍ കിഷനാണ് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. ഇതുവരെ 10 ഏകദിനങ്ങളിലാണ് താരം ഇറങ്ങിയത്. ഇവയില്‍ നിന്നും 53 ശരാശിയില്‍ 477 റണ്‍സ് നേടുകയും ചെയ്തു. ഒരു ഡബിള്‍ സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിസുള്‍പ്പെടും.

സഞ്ജു സാംസണുംഏകദിനത്തില്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഒമ്പത് ഏകദിനങ്ങളില്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നു. ഇവയില്‍ സഞ്ജു കസറുകയും ചെയ്തു. 71 ശരാശരിയില്‍ 105 സ്‌ട്രൈക്ക് റേറ്റോടെയാണ് താരം സ്‌കോര്‍ ചെയ്തത്. ഇതുവരെ 11 ഏകദിനങ്ങളില്‍ കളിച്ച സഞ്ജു നേടിയത് 330 റണ്‍സാണ്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.

Story first published: Friday, January 27, 2023, 22:46 [IST]
Other articles published on Jan 27, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X