For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഈ സീസണോടെ തലവര മാറും, റോയല്‍സിന്‍റെ ഹീറോയാവും- ഇതാ 3 പേര്‍

കഴിഞ്ഞ തവണ റോയല്‍സ് ഫൈനല്‍ കളിച്ചിരുന്നു

royals

ഐപിഎല്ലില്‍ കഴിഞ്ഞ തവണ കൈയകലെ കൈവിട്ട കിരീടം വരാനിരിക്കുന്ന സീസണില്‍ നേടിയെടുക്കാന്‍ തന്നെയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് തയ്യാറെടുക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നിലാണ് കഴിഞ്ഞ തവണ റോയല്‍സിനു ഫൈനലില്‍ കാലിടറിയത്. എങ്കിലും 2008ലെ പ്രഥമ സീസണിനു ശേഷം റോയല്‍സിനെ ഫൈനലിലെത്തിക്കാന്‍ കഴിഞ്ഞ നായകനെന്ന നിലയില്‍ കഴിഞ്ഞ തവണത്തെ പ്രകടനത്തില്‍ സഞ്ജുവിനു തീര്‍ച്ചയായും അഭിമാനിക്കാം.

റോയല്‍സിന്റെ ചരിത്രമെടുത്താല്‍ ഒരുപിടി യുവതാരങ്ങള്‍ ഈ ഫ്രാഞ്ചൈസിയിലൂടെ ഉയര്‍ന്നു വന്നതായി നമുക്കു കാണാന്‍ സാധിക്കും. സഞ്ജുവിനെക്കൂടാതെ അജിങ്ക്യ രഹാനെ, ജോഫ്ര ആര്‍ച്ചര്‍, കുല്‍ദീപ് സെന്‍ തുടങ്ങിയവരെല്ലാം റോയല്‍സിലൂടെ മികവ് തെളിയിച്ചവരാണ്. ദേശീയ ടീമിലേക്ക് ഇവര്‍ വഴി തുറന്നും റോയല്‍സിലെ പ്രകടനമാണ്.

വരാനിരിക്കുന്ന സീസണിലും റോയല്‍സില്‍ പ്രതിഭാശാലികളായ യുവതാരങ്ങളെ നമുക്കു കാണാന്‍ സാധിക്കും. ഫ്രാഞ്ചൈസിക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. അടുത്ത ഐപിഎല്ലില്‍ റോയല്‍സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്താന്‍ സാധ്യതയുള്ള യുവതാരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ഡൊണോവന്‍ ഫെരേര

ഡൊണോവന്‍ ഫെരേര

സൗത്താഫ്രിക്കയുടെ പുതിയ സെന്‍സേഷനായി മാറിക്കൊണ്ടിരിക്കുന്ന യുവ ഓള്‍റൗണ്ടര്‍ ഡൊണോവന്‍ ഫെരേര രാജസ്ഥാന്‍ റോയല്‍സിലെ പുതിയ അംഗമാണ്. അടുത്തിടെ നടന്ന ലേലത്തിലാണ് അദ്ദേഹത്തെ റോയല്‍സ് തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്.

കൊച്ചിയില്‍ നടന്ന മിനി താര ലേലത്തില്‍ 50 ലക്ഷം രൂപയ്ക്കായിരുന്നു ഫെരേരയെ റോയല്‍സ് സ്വന്തമാക്കിയത്. കരിയറില്‍ ഇതുവരെ 33 ടി20കളില്‍ താരം കൡച്ചുകഴിഞ്ഞു. ഇവയിലെ ശരാശരി 35ല്‍ താഴെയാണെങ്കിലും സ്‌ട്രൈക്ക് റേറ്റ് 149.43 ആണ്.

ഇപ്പോള്‍ നടക്കുന്ന സൗത്താഫ്രിക്ക20 ലീഗില്‍ ഉജ്ജ്വല പ്രകടനമാണ് ഫെരേര കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റിലെ രണ്ടാമത്തെ കളിയില്‍ തന്നെ 40 ബോളില്‍ 82 റണ്‍സോടെ കൈയടി വാങ്ങിയിരുന്നു. ഐപിഎല്ലില്‍ റോയല്‍സിനൊപ്പവും സമാനമായ പ്രകടനങ്ങള്‍ നടത്താമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ഐപിഎല്ലിലും കസറിയാല്‍ ഫെരേരയ്ക്കു അതു ദേശീയ ടീമിലേക്കുള്ള വഴി തുറക്കുമെന്നതില്‍ സംശയമില്ല.

Also Read: ക്ലോക്ക് മുതല്‍ ലൈറ്റ്ഹൗസ് വരെ! രാഹുലിന്റെ ടാറ്റൂസ് ഏതൊക്കെ? അറിയാം

റിയാന്‍ പരാഗ്

റിയാന്‍ പരാഗ്

ഇന്ത്യന്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് കുറച്ചു സീസണുകളായി രാജസ്ഥാന്‍ റോയല്‍സിന്റെ കൂടാരത്തിലുണ്ട്. 2018ലെ മെഗാ താരലേലത്തില്‍ മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരം കൂടിയായ അദ്ദേഹം റോയല്‍സിലെത്തിയത്.പക്ഷെ റോയല്‍സ് പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ റോയല്‍സിനു ഇനിയുമായിട്ടില്ല. എങ്കിലും താത്തിന്റെ പ്രതിഭയിലുള്ള വിശ്വാസം കാരണം റോയല്‍സ് അടുത്ത സീസണിലും നിലനിര്‍ത്തിയത്.

കഴിഞ്ഞ നാലു സീസണുകളിലായി റോയല്‍സിനു വേണ്ടി 47 മല്‍സരങ്ങളില്‍ പരാഗ് കളിച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ താരത്തിന്റെ ശരാശരി 16.84 മാത്രമാണ്. സ്‌ട്രൈക്ക് റേറ്റാവട്ടെ 124.88ഉം ആണ്. എന്നാല്‍ റോയല്‍സ് മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം അടുത്ത സീസണിലെങ്കിലും കാത്തൂസൂക്ഷിക്കാന്‍ പരാഗ് കൈയ്‌മെയ് മറന്ന് പോരാടുമെന്നുറപ്പാണ്.

കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ പരാഗ് അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്തിരുന്നു. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും മൂന്നു സെഞ്ച്വറികളടക്കം 552 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ഐപിഎല്ലിലും ഈ ഫോം തുടരാനായിരിക്കും പരാഗിന്റെ ശ്രമം.

Also Read: ഇന്ത്യന്‍ ടീമില്‍ സഞ്ജു എന്തുകൊണ്ട് 'ക്ലച്ച് പിടിക്കുന്നില്ല'? അറിയാം

യശസ്വി ജയ്‌സ്വാള്‍

യശസ്വി ജയ്‌സ്വാള്‍

അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യയുടെ മറ്റൊരു കണ്ടെത്തലായ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാന്‍ റോയല്‍സില്‍ മികച്ച പ്രകടനത്തിനൊരുങ്ങുന്ന മറ്റൊരു താരം. 2020ലെ അണ്ടര്‍ 19 ലോകകപ്പിലെ ടോപ്‌സ്‌കോററായിരുന്നു ജയ്‌സ്വാള്‍.ഇതേ വര്‍ഷം തന്നെ ലേലത്തില്‍ താരത്തെ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു.

റോയല്‍സിനൊപ്പം അദ്ദേഹത്തിന്റെ ശരാശരി 23.78 മാത്രമാണ്. ജയ്‌സ്വാളിന്റെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷെ അതു പൂര്‍ണമായും പുറത്തുകൊണ്ടു വരാന്‍ ഇപ്പോഴും അദ്ദേഹത്തിനായിട്ടില്ല.

കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവച്ചത്. കഴിഞ്ഞ ഐപിഎല്ലിന്റെ രണ്ടാം പാദത്തില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ താരം കളിച്ചിരുന്നു.

പക്ഷെ സ്ഥിരതയില്ലായ്മ ഒരു പ്രശ്‌നമായിരുന്നു. വരാനിരിക്കുന്ന സീസണില്‍ ഈ പോരായ്മകളെല്ലാം തീര്‍ത്ത് റോയല്‍സിന്റെ ഹീറോയാവാണ് ജയ്‌സ്വാളിന്റെ ശ്രമം.

Story first published: Friday, January 27, 2023, 16:19 [IST]
Other articles published on Jan 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+