വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബുംറയ്ക്ക് അധികം ആയുസ്സില്ല!! ഭുവി ദീര്‍ഘകാലം കളിക്കും, കാരണം ചൂണ്ടിക്കാട്ടി കപില്‍

ബൗളിങ് ആക്ഷനാണ് ബുംറയ്ക്കു വിനയാവുന്നതെന്ന് കപില്‍

Jasprit Bumrah's Action Attracts Injuries Says Kapil Dev| Oneindia Malayalam

ദില്ലി: ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയ്‌ക്കെതിരേ ഞെട്ടിക്കുന്ന അഭിപ്രായപ്രകടനവുമായി മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്. സാങ്കേതികമായി കൂടുതല്‍ മികവ് പുലര്‍ത്തുന്ന താരത്തിനു മാത്രമ ദീര്‍ഘകാലം മല്‍സരരംഗത്തു തുടരാന്‍ കഴിയുകയുള്ളൂവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. വീരേന്ദര്‍ സെവാഗിനെപ്പോലൊരു ബാറ്റ്‌സ്മാനേക്കാള്‍ കൂടുതല്‍ കാലം സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ കളിച്ചതും ഇതു കൊണ്ടാണെന്ന് കപില്‍ അഭിപ്രായപ്പെട്ടു.

bum bhuvi

ബുംറയേക്കാള്‍ കൂടുതല്‍ മല്‍സരരംഗത്തു തുടരാന്‍ കഴിയുക ഭുവനേശ്വര്‍ കുമാറിനായിരിക്കും. കാരണം ബുംറയുടെ ബൗളിങ് ആക്ഷന്‍ എളുപ്പത്തില്‍ പരിക്ക് പിടിപെടാന്‍ ഇടയാക്കുന്നതാണ്. എന്നാല്‍ ഭുവിയുടെ ബൗളിങ് ആക്ഷന്‍ കുറച്ചു കൂടി ഒഴുക്കുള്ളതും ആയാസരഹിതവുമാണ്. ബൗളിങിനിടെ ബുംറ സ്വന്തം ശരീരത്തേക്കാള്‍ ഉപയോഗിക്കുന്നത് കൈയാണ്. എന്നാല്‍ ഭുവി നേരെ തിരിച്ചാണ്. ഇതുതന്നെയാണ് ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും കപില്‍ വിശദമാക്കി.

വെല്‍ക്കം ബാക്ക് സഞ്ജു... വീണ്ടും ഇന്ത്യന്‍ ടി20 ടീമില്‍, ഇത്തവണയെങ്കിലും അവസരം?വെല്‍ക്കം ബാക്ക് സഞ്ജു... വീണ്ടും ഇന്ത്യന്‍ ടി20 ടീമില്‍, ഇത്തവണയെങ്കിലും അവസരം?

ബിഷന്‍ സിങ് ബേദിയെ തന്നെ ഉദാഹരണമായി നോക്കൂ. ഭൂരിഭാഗം സ്പിന്നര്‍മാരെയും റിസ്റ്റ് സ്പിന്നര്‍മാരെയും പോലെ ആം ബൗളറല്ല മറിച്ച് ബോഡി ബൗളറായിരുന്നു ബേദി. അതുകൊണ്ടു തന്നെ സാങ്കേതികമായി നോക്കുമ്പോള്‍ വളരെ മികച്ച ബൗളറായിരുന്നു അദ്ദഹം. ഗവാസ്‌കറെന്ന ബാറ്റ്‌സ്മാനെ നോക്കൂ, ഒഴുക്കോടെ ബാറ്റ് ചെയ്യുന്ന താരമായിരുന്നു അദ്ദേഹം. എന്നാല്‍ ഒരു ബാറ്റ്‌സ്മാന്‍ കണ്ണിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെങ്കില്‍ അതു കാണാന്‍ മനോഹരമായിരിക്കും. വീരേന്ദര്‍ സെവാഗും ഗുണ്ടപ്പ വിശ്വനാഥുമെല്ലാം ഇതിന് ഉദാഹരണമായിരുന്നു. സച്ചിന്റെ കാര്യമെടുക്കാം. സാങ്കേതികമായി മികവുറ്റ ബാറ്റ്‌സ്മാനാണ് അദ്ദേഹം. സച്ചിന് വേണമെങ്കില്‍ ഇനിയുമൊരു അഞ്ചു വര്‍ഷങ്ങള്‍ കൂടി കളിക്കാനാവുമെന്നും കപില്‍ പറഞ്ഞു.

Story first published: Wednesday, November 27, 2019, 13:58 [IST]
Other articles published on Nov 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X