Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈക്ക് ഷോക്ക്, ബുംറ ടീം വിട്ടേക്കും! മെഗാ ലേലത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ മുംബൈ ഇന്ത്യന്‍സാണ് ഏറ്റവും നിരാശപ്പെടുത്തുന്ന ടീം. ആദ്യത്തെ മൂന്ന് മത്സരവും തോറ്റ് സീസണില്‍ ഒരു ജയം പോലും നേടാത്ത ഏക ടീമായി മുംബൈ മാറിയിരിക്കുകയാണ്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മുംബൈയെ കാര്യമായി ബാധിച്ചിരിക്കുകയാണ്. മുംബൈ ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ തട്ടകത്തില്‍ ഹാര്‍ദിക്കിനെ കാണികള്‍ കൂവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു.

രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിങ്ങനെ രണ്ട് പക്ഷമായി ടീം മാറിയിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ കളിക്കാന്‍ മുംബൈ ടീമിലെ പല സീനിയേഴ്‌സും താല്‍പര്യക്കുറവ് അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നതാണ്. രോഹിത് ശര്‍മ ഈ സീസണോടെ മുംബൈ വിടുമെന്ന് ഏറെക്കുറെ വ്യക്തമാണ്. ഇപ്പോഴിതാ രോഹിത്തിനെക്കൂടാതെ ജസ്പ്രീത് ബുംറയും മുംബൈ ഇന്ത്യന്‍സ് വിടുമെന്ന റിപ്പോര്‍ട്ട് സജീവമാവുകയാണ്.

വരുന്ന മെഗാ ലേലത്തില്‍ ബുംറ പങ്കെടുക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി ബുംറയോ മുംബൈ ടീമോ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ബുംറക്ക് മുംബൈ ടീമിനുള്ളില്‍ തുടരാന്‍ അതൃപ്തിയുണ്ടെന്ന് വ്യക്തം. അതുകൊണ്ടുതന്നെ അദ്ദേഹം ടീം വിടാനുള്ള സാധ്യതയാണ് കൂടുതല്‍. രോഹിത് ശര്‍മക്ക് ശേഷം ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ മുംബൈയെ നയിക്കുമെന്നാണ് കരുതിയിരുന്നത്.

മുംബൈ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഇരുവരും കളിച്ചിട്ടുണ്ട്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് ഇവര്‍ക്ക് മുകളിലൂടെ ഹാര്‍ദിക്കിനെ മുംബൈ നായകനാക്കിയത്. ബുംറ ടീം വിട്ടാല്‍ മുംബൈക്കത് നികത്താനാവാത്ത വിടവായിരിക്കുമെന്നുറപ്പാണ്. നിലവിലെ ഏറ്റവും മികച്ച പേസ് ബൗളറാണ് ബുംറ. 17ാം സീസണില്‍ മുംബൈ ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുമ്പോഴും ബുംറ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. മിന്നും യോര്‍ക്കറുകളുമായി ബുംറ കളം നിറയുകയാണ്.

hardik pandya

ബുംറ മുംബൈയിലൂടെ വളര്‍ന്ന താരമാണ്. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളായി ബുംറ വളര്‍ന്നു. ടീം വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ മുംബൈ മാനേജ്‌മെന്റ് ചര്‍ച്ച നടത്തുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ബുംറ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ മുംബൈക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയായി അത് മാറിയേക്കും. ബുംറ മെഗാ ലേലത്തിലേക്കെത്തിയാല്‍ ഐപിഎല്ലിലെ എല്ലാ ലേല റെക്കോഡും അത് തകര്‍ത്തേക്കും.

ബുംറക്കായി എല്ലാ ടീമുകളും സജീവമായി രംഗത്തെത്താനാണ് സാധ്യത. ചെന്നൈ സൂപ്പര്‍ കിങ്‌സടക്കം പല വമ്പന്മാരും ബുംറയെ നോട്ടമിട്ടേക്കും. സിഎസ്‌കെയിലേക്ക് ബുംറയെത്തിയാല്‍ അത് ചരിത്ര നീക്കമായി മാറും. മെഗാ ലേലത്തിന് മുമ്പ് ബുംറയുമായി കരാറിലേക്കെത്താനുള്ള നീക്കവും ടീമുകള്‍ നടത്തിയേക്കും. ഹാര്‍ദിക്കിനെക്കാള്‍ താരമൂല്യമുള്ള താരമാണ് ബുംറ. കോടികള്‍ ബുംറക്കായി നല്‍കാന്‍ ടീമുകള്‍ യാതൊരു മടിയും കാട്ടില്ല.

ഈ സീസണോടെ ധോണി സിഎസ്‌കെയ്‌ക്കൊപ്പം കളിക്കാരനെന്ന നിലയിലെ കരിയര്‍ അവസാനിപ്പിച്ചേക്കും. അദ്ദേഹം മെന്ററായി മാറുമ്പോള്‍ ബുംറയെ ടീമിലേക്കെത്തിക്കാന്‍ നടപടി സ്വീകരിക്കാനാണ് സാധ്യത കൂടുതല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിക്ക് കീഴിലാണ് ബുംറയുടെ വളര്‍ച്ച. മുംബൈയെപ്പോലെതന്നെ വലിയ ടീമാണ് സിഎസ്‌കെയും. അതുകൊണ്ടുതന്നെ ഈ കൂടുമാറ്റത്തിനുള്ള സാധ്യകളാണ് കൂടുതലെന്ന് പറയാം.

മുംബൈ ആരാധകരുടേയും താരങ്ങളുടേയും അഭിപ്രായം ചോദിക്കാതെയാണ് ഹാര്‍ദിക്കിനെ മുംബൈ ക്യാപ്റ്റനാക്കിയത്. ഹാര്‍ദിക്കിന്റെ പല തീരുമാനത്തിലും സഹതാരങ്ങള്‍ക്ക് വിയോജിപ്പുണ്ട്. ബുംറ ഹാര്‍ദിക്കിനെ നായകനായി അംഗീകരിക്കുന്നില്ല. ഇപ്പോഴും രോഹിത് ശര്‍മയോടാണ് കൂടുതല്‍ സംസാരിക്കുന്നതും തീരുമാനങ്ങള്‍ ചോദിക്കുന്നതും. ബുംറ ടീം വിടാന്‍ തീരുമാനിച്ചാല്‍ ഹാര്‍ദിക്, ബുംറ എന്നിവരില്‍ ആരെ പിന്തുണക്കണമെന്നതാണ് മുംബൈക്ക് മുന്നിലെ പ്രധാന ചോദ്യം.

ടീമിന്റെ ഭാവി വിലയിരുത്തി മുംബൈ ഹാര്‍ദിക്കിനെ പിന്തുണക്കാനാണ് സാധ്യത കൂടുതല്‍. മെഗാ ലേലത്തിലൂടെ ടീമില്‍ വലിയ അഴിച്ചുപണി നടത്തി പഴയ പ്രധാപത്തിലേക്ക് തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലാവും മുംബൈ. എന്തായാലും ടീമിനുള്ളില്‍ ഭിന്നത ശക്തമാണെന്ന് നിസംശയം പറയാം.

Story first published: Friday, April 5, 2024, 7:23 [IST]
Other articles published on Apr 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+