For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: യോര്‍ക്കര്‍ മാത്രം എറിഞ്ഞിട്ട് കാര്യമില്ല, ശ്രദ്ധിക്കേണ്ടത് അതാണ്; ചൂണ്ടിക്കാട്ടി ബുംറ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുമ്പോള്‍ പന്തുകൊണ്ട് തകര്‍പ്പന്‍ പ്രകടനമാണ് ജസ്പ്രീത് ബുംറ കാഴ്ചവെക്കുന്നത്. മുംബൈ ഇന്ത്യന്‍സ് പേസറായ ബുംറ 5 മത്സരത്തില്‍ നിന്ന് 10 വിക്കറ്റുമായി നിലവില്‍ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ്. മറ്റ് ബൗളര്‍മാരില്‍ നിന്ന് ബുംറയെ വ്യത്യസ്തനാക്കുന്നത് റണ്‍സ് വിട്ടുകൊടുക്കാന്‍ കാട്ടുന്ന പിശുക്കാണ്. 5.95 ഇക്കോണമിയിലാണ് ബുംറ കസറുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ അഞ്ച് വിക്കറ്റുകളുമായാണ് ബുംറ തിളങ്ങിയത്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ പിന്തുണയുള്ള മൈതാനത്താണ് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനം. വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, മഹിപാല്‍ ലോംറോര്‍, സൗരവ് ചൗഹാന്‍, വിജയ്കുമാര്‍ വൈശാഖ് എന്നിവരെ പുറത്താക്കിയാണ് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനം. 4 ഓവറില്‍ വെറും 21 റണ്‍സുകള്‍ വിട്ടുകൊടുത്താണ് ബുംറ അഞ്ച് വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്.

ബുംറയുടെ സ്ഥിരതയോടെയുള്ള പ്രകടനം പലര്‍ക്കും അത്ഭുതമാണെന്ന് പറയാം. ഇപ്പോഴിതാ തന്റെ ബൗളിങ് തന്ത്രം തുറന്ന് പറഞ്ഞിരിക്കുകയാണ് ജസ്പ്രീത് ബുംറ. യോര്‍ക്കറുകളില്‍ മാത്രമല്ല കാര്യമെന്നാണ് ബുംറ പറയുന്നത്. 'എപ്പോഴും ഒരു ബൗളര്‍ക്ക് യോര്‍ക്കര്‍ എറിയാനാവില്ല. ചില സമയത്ത് യോര്‍ക്കര്‍ എറിയണം, ചില സമയത്ത് ഷോര്‍ട്ട് ബോളുകള്‍ എറിയണം. മികച്ച ലൈന്‍ കാത്തു സൂക്ഷിക്കുകയാണ് പ്രധാനപ്പെട്ട കാര്യം. ടി20 ഫോര്‍മാറ്റില്‍ ഈഗോ കൊണ്ട് കാര്യമില്ല. ചിലപ്പോള്‍ 145 പ്ലസ് വേഗത്തില്‍ പന്തെറിയേണ്ടി വരും.

ചിലപ്പോള്‍ സ്ലോ ബോളുകളാവും ഫലം കാണുക. ടി20 ബൗളര്‍മാര്‍ക്ക് പ്രയാസമുള്ള ഫോര്‍മാറ്റാണ്. മോശം ദിവസങ്ങളിലെ ബൗളിങ് വീഡിയോ ഞാന്‍ പരിശോധിക്കാറുണ്ട്. എന്താണ് പിഴവെന്നത് കണ്ട് മനസിലാക്കും. അത് മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യും. മുന്നൊരുക്കം നടത്തുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. മത്സരത്തിന് മുമ്പ് സ്വയം തയ്യാറെടുക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആര്‍സിബിക്കെതിരായ പ്രകടനം സന്തോഷം നല്‍കുന്നതാണ്.

jasprit bumrah

എന്നാല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തണമെന്ന് നേരത്തെ പദ്ധതിയിട്ടിരുന്നില്ല. പ്രയാസമുള്ള പിച്ചില്‍ അഞ്ച് വിക്കറ്റ് നേടാനായതില്‍ സന്തോഷമുണ്ട്' ബുംറ പറഞ്ഞു. ബുംറയുടെ കരുത്ത് ബൗളിങ്ങിലെ വ്യത്യസ്തതയാണ്. ബുംറ ആക്ഷന്‍ അത്ര സുപരിചിതമായതല്ല. കൂടാതെ അതിവേഗത്തില്‍ യോര്‍ക്കറും സ്ലോ യോര്‍ക്കറും എറിയാന്‍ കഴിവുണ്ട്. ബുംറയുടെ ലൈനും ലെങ്തും അത്ര വേഗത്തില്‍ ബാറ്റ്‌സ്മാന് കളിക്കാന്‍ സാധിക്കാത്ത തരത്തിലുള്ളതാണ്.

വൈഡ് യോര്‍ക്കറുകളും ഇന്‍സ്വിങ്ങറുമെല്ലാം ഏത് മൈതാനത്തും ഫലപ്രദമായി എറിയാന്‍ ബുംറക്ക് കഴിവുണ്ട്. അതുകൊണ്ടാണ് നിലവിലെ ഏറ്റവും മികച്ച ബൗളറായി ബുംറയെ മാറ്റുന്നത്. വിക്കറ്റ് നേടാന്‍ പ്രയാസമുള്ള പിച്ചില്‍ പോലും ബുംറക്ക് മികവ് കാട്ടാന്‍ സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. ആര്‍സിബി-മുംബൈ മത്സരത്തില്‍ മിക്ക ബൗളര്‍മാരും നന്നായി തല്ലുകൊണ്ടപ്പോഴും ബുംറ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനായി നിന്നുവെന്നതാണ് എടുത്തു പറയേണ്ടത്.

ബുംറയുടെ ബൗളിങ്ങിലാണ് 196 എന്ന സ്‌കോറിലേക്ക് ആര്‍സിബിയെ പിടിച്ചുനിര്‍ത്തിയത്. അല്ലാത്ത പക്ഷം 230ന് മുകളിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിക്കുമായിരുന്നു. ബുംറയുടെ അധ്വാനം വെറുതെയായില്ലെന്ന് തെളിയിക്കാന്‍ ബാറ്റിങ് നിരയും ഒപ്പം നിന്നതോടെയാണ് 27 പന്ത് ബാക്കിയാക്കി മുംബൈ ജയം നേടിയെടുത്തത്. കളിയിലെ താരമായത് ബുംറയാണ്.

ഇത് ഒമ്പതാം തവണയാണ് ബുംറ കളിയിലെ താരമാവുന്നത്. മുംബൈക്കായി കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന മൂന്നാമത്തെ താരമാണ് ബുംറ. വരുന്ന മത്സരങ്ങളിലും ബുംറയുടെ ബൗളിങ് മികവ് മുംബൈക്ക് കരുത്ത് പകരും. ബുംറയെ ഇപ്പോള്‍ കൃത്യമായി ഉപയോഗിക്കാന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കും സാധിക്കുന്നു. തുടര്‍ച്ചയായ 2 ജയം നേടി ഫോമിലേക്കെത്തിയ മുംബൈയെ എല്ലാവരും ഭയക്കുമെന്നുറപ്പ്.

Story first published: Friday, April 12, 2024, 14:14 [IST]
Other articles published on Apr 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+