Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി ഹാര്‍ദിക്കിന്റെ കാലം, ടെസ്റ്റില്‍ നായകനായി ആരു വേണം? തുറന്നു പറഞ്ഞ് സിദ്ധു

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങുന്ന ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ധു. രോഹിത് ശര്‍മയ്ക്കു പകരം മുംബൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്തതു മുതല്‍ വലിയ ആരാധകരോഷമാണ് അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്നത്. ഹാര്‍ദിക്കിനെ ഇനിയും മുംബൈ ടീമിന്റെ നായകനായി അംഗീകരിക്കാന്‍ ആരാധകര്‍ തയ്യാറായിട്ടില്ല. വലിയ പരിഹാസമാണ് മല്‍സരവേദികളില്‍ കാണികളുടെ ഭാഗത്തു നിന്നും അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്നത്

കഴിഞ്ഞ ഡിസംബറിലെ ലേലത്തിനു മുമ്പാണ് ട്രേഡ് വിന്‍ഡോയില്‍ ഹാര്‍ദിക്കിനെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബൈ തിരികെ വാങ്ങിയത്. വൈകാതെ തന്നെ രോഹിത്തിനെ മാറ്റിയ മുബൈ അദ്ദേഹത്തെ ക്യാപ്റ്റന്‍സിയും ഏല്‍പ്പിക്കുകയായിരുന്നു. പക്ഷെ വലിയ ആരാധകരോഷത്തിനാണ് ഈ തീരുമാനം വഴിവച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച തുടക്കമല്ല ഹാര്‍ദിക്കിനു ലഭിച്ചത്. ഇതുവരെയുള്ള നാലു മല്‍സരങ്ങളില്‍ ഒരു കളിയില്‍ മാത്രമാണ് മുംബൈയ്ക്കു വിജയിക്കാനായത്.

ROHIT SHARMA

മുംബൈ ടീമിലെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് വിമര്‍ശങ്ങള്‍ നേരിടവെയാണ് ഹാര്‍ദിക്കിനെ സിദ്ധു പിന്തുണച്ചിരിക്കുന്നത്. പക്ഷെ മുംബൈ ടീമിലെ ക്യാപ്റ്റന്‍സിയെക്കുറിച്ചല്ല, ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചാണ് അദ്ദേഹം അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഹാര്‍ദിക്കിലാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ഹാര്‍ദിക്കാണ് ഭാവി. രോഹിത്തിനു ഇപ്പോള്‍ 36-37 വയസ്സായിക്കഴിഞ്ഞു. കുറച്ചു വര്‍ഷങ്ങളാണ് ഇനി അദ്ദേഹത്തിനു ബാക്കിയുള്ളത്. രോഹിത് ഗംഭീര ക്യാപ്റ്റനും അദ്ഭുതപ്പെടുത്തുന്ന കളിക്കാരനുമാണ്. ഒരു കവിത പോലെയാണ് എനിക്കു അദ്ദേഹത്തെക്കുറിച്ച് തോന്നാറുള്ളത്. രോഹിത്തിനെ കാണുമ്പോഴെല്ലാം സമയം നിന്നു പോവുന്നതു പോലെയാണ്. പക്ഷെ നിങ്ങള്‍ക്കു മുന്നിലേക്കു നോക്കിയേ തീരൂ. ആരെങ്കിലും ചുമതലയേറ്റെടുക്കാനുള്ള സാഹചര്യം ഒരുക്കുകയും വേണമെന്നും സിദ്ധു പറഞ്ഞു.

HARDIK PANDYA

ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഹാര്‍ദിക് പാണ്ഡ്യയെ ഞാന്‍ നിര്‍ദശിക്കില്ല. പക്ഷെ അദ്ദേഹം നിങ്ങളുടെ വൈസ് ക്യാപ്റ്റനാണ്. രോഹിത് ഇല്ലാതിരുന്നപ്പോള്‍ ടി20യില്‍ ഒരു വര്‍ഷത്തോളം ഇന്ത്യയെ നയിച്ചത് ഹാര്‍ദിക്കാണ്. ക്യാപ്റ്റന്‍ സ്ഥാനത്തേക്കു അദ്ദേഹം നിങ്ങളുടെ സ്വാഭാവികമായുള്ള ചോയ്‌സ് തന്നെയാണ്.

ഈ കാരണത്താല്‍ തന്നെ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഹാര്‍ദിക്കിനെ ബിസിസിഐ നിയമിച്ചിരിക്കുന്നത്. ഇത്തരമൊരു കോള്‍ ബിസിസിഐ സ്വീകരിക്കുന്നതിനു മുമ്പ് ഒരുപാട് പ്ലാനിങുകള്‍ നടത്തുകയും പലതും പരിഗണിച്ചിട്ടുമുണ്ടാവും. വൈറ്റ് ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍സി സ്ഥാനത്തേക്കു സ്വാഭാവികമയുള്ള ചോയ്‌സാണ് ഹാര്‍ദിക്കെന്നും സിദ്ധു വിശദമാക്കി.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ജസ്പ്രീത് ബുംറയെ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാക്കണം. ഇതു പറയുന്നത് വളരെ നേരത്തെ ആയിരിക്കാം. ഒരു ക്യാപ്റ്റനെ തീരുമാനിക്കുമ്പോള്‍ നിങ്ങള്‍ക്കു ഒരുപാട് കാര്യങ്ങളുണ്ടാവും. ഇതു ടീമുമായി ബന്ധപ്പെട്ട കാര്യമാണ്. ഇംഗ്ലണ്ടില്‍ ഇന്ത്യയെ ബുംറ ടെസ്റ്റില്‍ നയിച്ചുകഴിഞ്ഞു. അദ്ദേഹം നായകസ്ഥാനം അര്‍ഹിക്കുന്നതായും സിദ്ധു കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, April 11, 2024, 13:39 [IST]
Other articles published on Apr 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+