Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ലക്ഷ്യമിട്ടത് രോഹിത്തിനെ? ബുംറയെയും വിട്ടില്ല! തോല്‍വിക്കു കാരണം നിരത്തി ഹാര്‍ദിക്

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനോടേറ്റ കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. ഒന്നു പൊരുതാന്‍ പോലുമാവാതെയാണ് മുംബൈ ഒമ്പതു വിക്കറ്റിന്റെ കനത്ത പരാജയത്തിലേക്കു വീണത്. നേരത്തേ മുംബൈയിലെ വാംഖഡെയിലും സഞ്ജു സാംസണും സംഘവും അനായാസം ജയിച്ചു കയറിയിരുന്നു. ജയ്പൂരില്‍ മുംബൈ ഇതിനു കണക്കു ചോദിക്കുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും റോയല്‍സ് ഒരിക്കല്‍ക്കൂടി അവരെ വാരിക്കളയുകയായിരുന്നു.

മുന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയടക്കമുള്ള മുന്‍നിര ബാറ്റര്‍മാരും ജസ്പ്രീത് ബുംറ നയിച്ച ബൗളിങ് നിരയുമാണ് മുബൈയുടെ തോല്‍വിക്കു കാരണക്കാരെന്നാണ് ഹാര്‍ദിക് പറയുന്നത്. വന്‍ ബാറ്റിങ് തകര്‍ച്ച നേരിടവെ ഉജ്ജ്വല ഇന്നിങ്‌സുകളുമായി മുംബൈയെ കളിയിലേക്കു തിരികെ കൊണ്ടുവന്ന യുവതാരങ്ങളായ തിലക് വര്‍മ, നെഹാല്‍ വദേര എന്നിവരെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.

ROYALS- MI

179 റണ്‍സ് പ്രതിരോധിക്കവെ തുടക്കത്തില്‍ തന്നെ ഒന്നോ, രണ്ടോ വിക്കറ്റുകള്‍ മുംബൈയ്ക്കു ആവശ്യമായിരുന്നു. പക്ഷെ ജോസ് ബട്‌ലര്‍- യശസ്വി ജയ്‌സ്വാള്‍ ജോടിയെ സമ്മര്‍ദ്ദത്തിലാക്കാനും കൂട്ടുകെട്ട് നേരത്തേ തകര്‍ക്കാനും മുംബൈയ്ക്കായില്ല. പവര്‍പ്ലേ കഴിയുമ്പോഴേക്കും റോയല്‍സ് 61 റണ്‍സ് നേടിക്കഴിഞ്ഞിരുന്നു. 35 റണ്‍സെുത്ത് ബട്‌ലര്‍ പുറത്തായെങ്കിലും സീസണില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ജയ്‌സ്വാളിന്റെ അപരാജിത സെഞ്ച്വറി റോയല്‍സിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 38 റണ്‍സുമായി നായകന്‍ സഞ്ജു സാംസണ്‍ പുറത്താവാതെ നില്‍ക്കുകയും ചെയ്തു.

മല്‍സരശേഷം സംസാരിക്കവെയാണ് മുന്‍നിര ബാറ്റര്‍മാരുടെ പ്രകടനത്തില്‍ ഹാര്‍ദിക് നിരാശ പ്രകടിപ്പിച്ചത്. രോഹിത് ആറു റണ്‍സിനു മടങ്ങിയപ്പോള്‍ ഇഷാന്‍ കിഷന്‍ ഡെക്കായിരുന്നു. സൂര്യകുമാര്‍ യാദവിനു 10 റണ്‍സുമാണ് നേടാനായത്. ഇതോടെ നാലാം ഓവറില്‍ തന്നെ മുംബൈ മൂന്നു വിക്കറ്റിനു 20 റണ്‍സിലേക്കു തകരുകയും ചെയ്തു. തുടക്കത്തില്‍ തന്നെ തങ്ങള്‍ കുഴപ്പത്തിലകപ്പെട്ടതായി ഹാര്‍ദിക്ക് വ്യക്തമാക്കി.

തിലകും നെഹാലും വളരെ ഉജ്ജ്വലമായിട്ടാണ് പിന്നീട് കളിച്ചത്. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 180 റണ്‍സിന് അടുത്തൊന്നും എത്തുമെന്നു ഞാന്‍ കരുതിയില്ല. പക്ഷെ മല്‍സരം നന്നായി ഫിനിഷ് ചെയ്യാന്‍ ഞങ്ങള്‍ക്കായില്ല. അതുകൊണ്ടു തന്നെ 10-15 റണ്‍സ് കുറച്ചാണ് ടീം നേടിയതെന്നും ഹാര്‍ദിക് വിശദീകരിച്ചു.

HARDIK BUMRAH

മുന്‍നിര ബാറ്റിങിനെ വിമര്‍ശിക്കുന്നതിനോടൊപ്പം ബൗളര്‍മാരെയും അദ്ദേഹം വെറുതെവിട്ടില്ല. ബൗളര്‍മാര്‍ സ്റ്റംപ് ഏരിയയില്‍ കൂടുതല്‍ ബൗള്‍ ചെയ്യേണ്ടത് ആവശ്യമായിരുന്നു. പവര്‍പ്ലേയുടെ തുടക്കത്തില്‍ ഞങ്ങളുടെ ബൗളര്‍മാര്‍ അവര്‍ക്കു ഷോട്ടുകള്‍ കളിക്കാനുളള ഒരുപാട് അവസരങ്ങളും നല്‍കി. ഫീല്‍ഡിങിലും ഞങ്ങള്‍ക്കു ഇതൊരു നല്ല ദിവസമായി തോന്നുന്നില്ല. ഓവറോള്‍ നോക്കുകയാണെങ്കില്‍ ഞങ്ങളുടെ ഭാഗത്തുനിന്നും ഒരുപാട് പിഴവുകള്‍ സംഭവിച്ചു. റോയല്‍സ് ടീം തങ്ങളെ നിഷ്പ്രഭരാക്കുകയും ചെയ്തതായും ഹാര്‍ദിക് വ്യക്തമാക്കി.

മല്‍സരശേഷം താരങ്ങളിലേക്കു പോവുന്നത് ശരിയായ സമയമല്ല. എല്ലാവരും പ്രൊഫഷണലുകളാണ്. സ്വന്തം റോളുകളെക്കുറിച്ച് അവര്‍ക്കറിയാം. ഈ മല്‍സരത്തില്‍ നിന്നും, ഇതില്‍ വരുത്തിയ പിഴവുകളില്‍ നിന്നും പാഠം പഠിക്കുകയാണ് ഞങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുക. ഈ കളിയിലെ പിഴവുകള്‍ മനസ്സിലാക്കിയ ശേഷം അവ തിരുത്തുകയും ഇനിയത് ആവര്‍ത്തിക്കില്ലെന്നു ഉറപ്പ് വരുത്തുകയും വേണം.

ഒരു ടീമെന്ന നിലയില്‍ പുരോഗതി കൈവരിക്കുകയെന്നത് വളരെ പ്രധാനമാണ്. ടീമിനകത്തു തന്നെ ഞങ്ങള്‍ സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടത് ആവശ്യമാണ്. ടീമില്‍ ഒരുപാട് അഴിച്ചുപണികളിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. കളിക്കാരെ പിന്തുണയ്ക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. നല്ല ക്രിക്കറ്റ് കളിക്കുകയെന്നതാണ് എല്ലാപ്പോഴും ലക്ഷ്യം. നമ്മള്‍ സിംപിളാക്കി നിര്‍ത്തിയാല്‍ ക്രിക്കറ്റെന്നത് സിംപിളായ ഗെയിമാണെന്നും ഹാര്‍ദിക്ക് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 23, 2024, 6:35 [IST]
Other articles published on Apr 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+