Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ബുംറയും ലീയുമല്ല! ആരാധനാപാത്രം ആ പേസര്‍, വെളിപ്പെടുത്തി പേസ് സെന്‍സേഷന്‍ മായങ്ക്

അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഐപിഎല്ലിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് യുവ ഫാസ്റ്റ് ബൗളര്‍ മായങ്ക് യാദവ്. പഞ്ചാബ് കിങ്‌സുമായുള്ള പോരാട്ടത്തിലൂടെയാണ് 21 കാരനായ പേസര്‍ അരങ്ങേറിയത്. എല്‍എസ്ജി 21 റണ്‍സിന്റെ വിജയം കൊയ്ത കളിയില്‍ മായങ്ക് പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു. നാലോവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു പേരെയാണ് താരം പുറത്താക്കിയത്.

തുടര്‍ച്ചയായി 150 കിമി വേഗതയില്‍ പന്തെറിഞ്ഞാണ് മായങ്ക് എല്ലാവരെയും ഞെട്ടിച്ചത്. താരത്തിന്റെ ഏഴു ബോളുകളുടെ വേഗത 150 കിമിയോ, അതിനു മുകളിലോ ആയിരുന്നു. അടിസ്ഥാന വിലയായ വെറും 20 ലക്ഷം രൂപയ്ക്കാണ് മായങ്കിനെ കഴിഞ്ഞ ലേലത്തില്‍ ലഖ്‌നൗ വാങ്ങിയത്.

MAYANAK YADAV

ഈ നീക്കം ശരിക്കും ലോട്ടറി തന്നെയാണെന്നാണ് അരങ്ങേറ്റ മര്‍സരത്തില്‍ യുവ പേസറുടെ മാജിക്കല്‍ പ്രകടനം തെളിയിക്കുന്നത്. പേസ് ബൗളിങില്‍ തന്റെ ആരാധനാപാത്രം ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മായങ്ക്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ശേഷം സംസാരിക്കുകയായിരുന്നു താരം.

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയോ, ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ബ്രെറ്റ് ലീയോ അല്ല മായങ്കിന്റെ ഹീറോ. മറിച്ച് സൗത്താഫ്രിക്കയുടെ മുന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്‌നാണ് തന്റെ ആരാധനാപാത്രമെന്നാണ് യുവതാരം തുറന്നു പറഞ്ഞിരിക്കുന്നത്. ഞാന്‍ ഒരേയൊരു ഫാസ്റ്റ് ബൗളറുടെ പ്രകടനമാണ് കൂടുതല്‍ ശ്രദ്ധിക്കാറുള്ളത്. അതു ഡെയ്ല്‍ സ്റ്റെയ്‌നാണ്. അദ്ദേഹമാണ് എന്റെ ആരാധനാപാത്രം. ഞാന്‍ അദ്ദേഹത്തെ ഒരുപാട് മാതൃകയാക്കുകയും ചെയ്യുന്നുണ്ടെന്നും മായങ്ക് മനസ്സ് തുറന്നു.

പരിക്കിനെ തുടര്‍ന്നു കഴിഞ്ഞ സീസണിലെ ഐപിഎല്‍ മായങ്കിനു നഷ്ടമായിരുന്നു. എങ്കിലും ഈ സീസണില്‍ അരങ്ങേറ്റത്തില്‍ തന്നെ തന്റെ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് താരം. വേഗത തന്നെ ത്രില്ലടിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യാറുണ്ടെന്നു മായങ്ക് പറയുന്നു. വേഗത എന്നെ ശരിക്കും ത്രില്ലടിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യാറുണ്ട്. കളിക്കളത്തില്‍ മാത്രമല്ല സാധാരണ ജീവിതത്തിലും അങ്ങനെ തന്നെയാണ്.

റോക്കറ്റുകള്‍, സൂപ്പര്‍ ബൈക്കുകള്‍, വിമാനങ്ങള്‍ എന്നിവയെല്ലാം എന്നെ ആവേശം കൊള്ളിക്കുന്നവയാണ്. കുട്ടിക്കാലത്തു ജെറ്റുകള്‍ എനിക്കു വലിയ ഇഷടമായിരുന്നു. അവിടെ നിന്നാണ് വേഗതയോടുള്ള പ്രചോദനം എനിക്കു ലഭിച്ചതെന്നു നിങ്ങള്‍ക്കു പറയാന്‍ സാധിക്കുമെന്നും മായങ്ക് കൂട്ടിച്ചേര്‍ത്തു.

MAYANK YADAV

അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ കസറിയെങ്കിലും ഒരു ഫാസ്റ്റ് ബൗളറെന്ന നിലയില്‍ തനിക്കു മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ച് ബോധ്യമുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഒരു ഫാസ്റ്റ് ബൗളറുടെ ജീവിതത്തിന്റെ ഭാഗമാണ് പരിക്കുകള്‍. കഴിഞ്ഞ സീസണിലും ഇതു സംഭവിച്ചു, പരിക്കു കാരണം എനിക്കു ഐപിഎല്ലില്‍ കളിക്കാന്‍ സാധിച്ചില്ലെന്നും മായങ്ക് വ്യക്തമാക്കി.

ഈ സീസണിലെ ഏറ്റവും വേഗതയേറിയ ബോളും പഞ്ചാബുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ മായങ്ക് സ്വന്തം പേരില്‍ കുറിച്ചിരുന്നു. 155.8 കിമി വേഗതയില്‍ പന്തെറിഞ്ഞാണ് താരം റെക്കോര്‍ഡ് പുസ്‌കത്തില്‍ ഇടം നേടിയത്. പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനെതിരേയായിരുന്നു മായങ്കിന്റെ ഇനി അതിവേഗ ബോള്‍. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ആറാമത്തെ ബോള്‍ കൂടിയായിരുന്നു ഇത്.

ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ ബോളെന്ന ഓള്‍ടൈം റെക്കോര്‍ഡ് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ഷോണ്‍ ടെയ്റ്റിനു സ്വന്തമാണ്. 2011ലെ ടൂര്‍ണമെന്റിലാണ് രാജസ്ഥാന്‍ റോയല്‍സ് പേസറായിരുന്ന അദ്ദേഹം 157.7 കിമി വേഗതയില്‍ ബൗള്‍ ചെയ്ത് ചരിത്രം കുറിച്ചത്.

Story first published: Sunday, March 31, 2024, 13:59 [IST]
Other articles published on Mar 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+