Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെല്‍ക്കം ബാക്ക് സഞ്ജു... വീണ്ടും ഇന്ത്യന്‍ ടി20 ടീമില്‍, ഇത്തവണയെങ്കിലും അവസരം?

Sanju Samson Replaces Shikhar Dhawan for series against West Indies | Oneindia Malayalam

മുംബൈ: മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിക്കു കാരണം ഓപ്പണര്‍ ശിഖര്‍ ധവാന് പരമ്പരയില്‍ നിന്നും പിന്മാറേണ്ടി വന്നത് സഞ്ജുവിന് തുണയാവുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയിലാണ് സഞ്ജു ദേശീയ ടീമിന്റെ ഭാഗമായത്. ബംഗ്ലാദേശിനെതിരേ നടന്ന കഴിഞ്ഞ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും കേരള വിക്കറ്റ് കീപ്പര്‍ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. പിന്നീട് വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇടമില്ലായിരുന്നു. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കുകയും ചെയ്തിരുന്നു.

sanju

സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കു വേണ്ടി കളിക്കുന്നതിനിടെയാണ് ധവാനു പരിക്കേല്‍ക്കുന്നത്. മഹാരാഷ്ട്രയ്‌ക്കെതിരായ കളിക്കിടെ താരത്തിന്റെ കാല്‍മുട്ടിന് പരിക്ക് പറ്റുകയായിരുന്നു. ഇതേ തുടര്‍ന്നു ധവാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ പരിക്കില്‍ നിന്നും മോചിതനാവുമെന്ന് ധവാന്‍ പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പരിക്ക് ഭേദമാവാന്‍ ഇനിയും സമയമെടുക്കുമെന്നതിനെ തുടര്‍ന്നു അദ്ദേഹം പരമ്പരയില്‍ നിന്നു പിന്‍മാറുകയായിരുന്നു.

വിന്‍ഡീസിനെതിരേ ധവാനു പകരം ലോകേഷ് രാഹുലായിരിക്കും രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തുക. മൂന്നാമനായി ക്യാപ്റ്റന്‍ വിരാട് കോലിയും നാലാ നമ്പറില്‍ ശ്രേയസ് അയ്യരും ഇറങ്ങും. അഞ്ചാം നമ്പറിനു വേണ്ടി സഞ്ജുവിന് വെല്ലുവിളിയുയര്‍ത്തുക മനീഷ് പാണ്ഡെയായിരിക്കും.

Story first published: Wednesday, November 27, 2019, 12:46 [IST]
Other articles published on Nov 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+