Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

20ാം ഓവറില്‍ പ്രതിരോധിക്കേണ്ടത് 10 റണ്‍സ്, ബുംറ വേണ്ട! നസീം മതിയെന്ന് ബാബര്‍

ആധുനിക ക്രിക്കറ്റില്‍ ഏതു ഫോര്‍മാറ്റുകളെടുത്താലും നിലവിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ മുന്നില്‍ തന്നെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുണ്ടാവും. ടെസ്റ്റായാലും ടി20 ആയാലും അത്രയും വലിയ ഇംപാക്ടുണ്ടാക്കുന്നയാളാണ് അദ്ദേഹം. മൂന്നു ഫോര്‍മാറ്റുകളിലും ബുംറയുടെ ബൗളിങ് നമ്പറുകളും അതിശയിപ്പിക്കുന്നതാണ്. കണ്ണഞ്ചിപ്പിക്കുന്ന, അതോടൊപ്പം നേരിടാന്‍ അസാധ്യമായ യോര്‍ക്കറുകളെറിയാന്‍ ബുംറ മിടുക്കനാണ്. ബാറ്റര്‍മാര്‍ക്കു അദ്ദേഹം പേടിസ്വപ്‌നമാവാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.

അതിനിടെ പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമിന്റെ ഒരു പ്രതികരണം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സല്‍മി ടിവിയുടെ പോഡ് കാസ്റ്റില്‍ സംസാരിക്കവെ അദ്ദേഹത്തിന്റെ ഒരു മറുപടിയാണ് വൈറലായിരിക്കുന്നത്. ബുംറയ്ക്കു പകരം നാട്ടുകാരനും യുവ പേസറുമായ നസീം ഷായെ കേമനായി ബാബര്‍ തിരഞ്ഞെടുത്തതാണ് ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തിയത്.

BUMRAH

ഒരോവര്‍, ടി20 മല്‍സരം, നിങ്ങള്‍ക്കു കളി ജയിക്കണം, 10 റണ്‍സ് പ്രതിരോധിക്കാന്‍ നിങ്ങള്‍ക്കു രണ്ടു ഓപ്ഷനുകളാണുള്ളത്. ആര്‍ക്കായിരിക്കും നിങ്ങള്‍ അവസാനത്തെ ഓവര്‍ നല്‍കുക? നസീം ഷായ്‌ക്കോ, ജസ്പ്രീത് ബുംറയോക്കോ എന്നായിരുന്നു ബാബറിനോടുള്ള ചോദ്യം. നസീം ഷായെന്നായിരുന്നു ബാബറിന്റെ മറുപടി.

ബുംറയ്ക്കു പകരം നസീമിനെ തിരഞ്ഞെടുക്കാനുള്ള ബാബറിന്റെ തീരുമാനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലിലടക്കം ഉജ്ജ്വലമായിട്ടാണ് ബുംറ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇതുവരെ നടന്ന മുംബൈയുടെ ഹൈ സ്‌കോറിങ് മാച്ചുകളില്‍ 6.12 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു.

പവര്‍പ്ലേയിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ബൗള്‍ ചെയ്യാന്‍ ഒരുപോലെ കേമനാണ് ബുംറ. ഏതു സമ്മര്‍ദ്ദഘട്ടത്തിലും ക്യാപ്റ്റന് ധൈര്യമായി പന്തേല്‍പ്പിക്കാവുന്ന ബൗളറെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷെ ബുംറയേക്കാള്‍ തനിക്കു വിശ്വാസം നസീം ഷായിലാണെന്നു പറഞ്ഞാണ് ബാബര്‍ എല്ലാവരെയും ഞെട്ടിച്ചിരുക്കുന്നത്.

BABAR AZAM

പരിക്കു കാരണം കളിക്കളത്തിനു പുറത്തായിരുന്ന 21 കാരനായ നസീമിനു കഴിഞ്ഞ ഏകദിന ലോകകപ്പ് നഷ്ടമായിരുന്നു. ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ പാക് പടയുടെ തുറുപ്പുചീട്ടായി മാറാന്‍ സാധ്യതയുള്ള ബൗളറാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തിനിടെയാണ് നസീമിനു പരിക്കേറ്റത്. തുടര്‍ന്നു മാസങ്ങളോളം താരത്തിനു പുറത്തിരിക്കേണ്ടി വരികയും ചെയ്തു.

അടുത്തിടെ സമാപിച്ച പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ നസീം കളിച്ചിരുന്നു. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് ടീമിനു വേണ്ടിയാണ് യുവ പേസര്‍ പന്തെറിഞ്ഞത്. മികച്ച പ്രകടനം കാഴ്ചവയ്ക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയിലൂടെ നസീം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ്.

അതേസമയം, ബാബര്‍ വീണ്ടും പാക് ടീമിന്റെ നായകസ്ഥാനത്തേക്കു വന്നു കഴിഞ്ഞു. ലോകകപ്പിനു ശേഷം ബാബര്‍ ക്യാപ്റ്റന്‍സി ഒഴിയുകയും തുടര്‍ന്നു പേസര്‍ ഷഹീന്‍ അഫ്രീഡിയെ നായകനായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാക് ടീമിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് അടുത്തിടെ ഷഹീനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കി. തുടര്‍ന്ന് ബാബറിനെ വീണ്ടും ക്യാപ്റ്റനാക്കുകയും ചെയ്തു. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ബാബര്‍ തന്നെയായിരിക്കും പാക് പടയെ നയിക്കുക.

Story first published: Monday, April 8, 2024, 20:15 [IST]
Other articles published on Apr 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+