Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈയില്‍ 2 ഗ്രൂപ്പ്! രോഹിത്തിന്റെ 'ടീമില്‍' ആരൊക്കെ? ഹാര്‍ദിക്കിനൊപ്പം ഇവര്‍

മുംബൈ ഇന്ത്യന്‍സ് ടീം പഴയതു പോലെ ഇപ്പോള്‍ വണ്‍ ഫാമിലിയല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വണ്‍ ഫാമിലിയെന്നതായിരുന്നു കഴിഞ്ഞ സീസണ്‍ വരെ മുംബൈയുടെ മുദ്രാവാക്യം. പക്ഷെ ഇപ്പോള്‍ ഈ കുടുബം രണ്ടായി വേര്‍പിരിഞ്ഞിരിക്കുകയാണെന്നു ദേശീയ മാധ്യമമായ ദൈനിക് ജാഗ്രനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടു വ്യത്യസ്ത ഗ്രൂപ്പുകളായി മുംബൈ ടീം ഇപ്പോള്‍ മാറിയിട്ടുണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഒരു ഗ്രൂപ്പെങ്കില്‍ രണ്ടാമത്തെ ഗ്രൂപ്പ് നിലവിലെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ അനുകൂലിക്കുന്നവരാണ്. മുംബൈ ടീം വലിയ പൊട്ടിത്തെറിയിലേക്കാണ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സീസണില്‍ ടീമിന്റെ മോശം പ്രകടനത്തിനു കാരണവും ഇതു തന്നെയാണെന്നു ഉറപ്പിച്ച് പറയാം.

ROHIT- HARDIK

പേസ് ബൗളിങിലെ കുന്തമുനയായ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, യുവ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മ തുടങ്ങിയവര്‍ രോഹിത്തിന്റെ ഗ്രൂപ്പിലാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെക്കൂടാതെ മറ്റു ചില താരങ്ങള്‍ കൂടി രോഹിത് പക്ഷത്തുണ്ട്.

ഇവരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്, യുവ താരങ്ങളായ ആകാശ് മധ്വാള്‍, നെഹാല്‍ വദേര, കുമാര്‍ കാര്‍ത്തികേയ, മലയാളി താരം വിഷ്ണു വിനോദ് എന്നിവരടക്കം പലരും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന.

മധ്വാള്‍, കാര്‍ത്തികേയ, വിഷ്ണു എന്നിവര്‍ ഈ സീസണിനു തൊട്ടുമുമ്പ് രോഹിത്തിനെ പരസ്യമായി പിന്തുണച്ച് രംഗത്തു വരികയും ചെയ്തിട്ടുള്ളവരാണ്. സീസണിനു മുന്നോടിയായി രോഹിത് മുംബൈക്കൊപ്പം ആദ്യ ബാറ്റിങ് പരിശീലത്തിനായി എത്തുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചായിരുന്നു തങ്ങളുടെ ക്യാപ്റ്റന്‍ ഇതാണെന്നു അവര്‍ വിളിച്ചു പറഞ്ഞത്. ഇതിന്റെ പേരില്‍ മൂന്നു പേരെയും ഹാര്‍ദിക് ഒതുക്കുകയും ചെയ്തിരിക്കുകയാണ്.

ഈ സീസണില്‍ മുംബൈ ഇതിനകം കളിച്ചിട്ടുള്ള രണ്ടു മല്‍സരങ്ങളിലും മൂന്നു പേരെയും ഹാര്‍ദിക് പ്ലെയിങ് ഇലവനിലേക്കു പരിഗണിച്ചിരുന്നില്ല. രോഹിത്തിനൊപ്പം നിന്നതിനുള്ള ഹാര്‍ദിക്കിന്റെ പ്രതികാര നടപടിയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ രോഹിത്തിനു കീഴില്‍ അരങ്ങേറുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുള്ള താരമാണ് മധ്വാള്‍. എട്ടു കളിയില്‍ 14 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു.

രോഹിത്തിന്റെ മറ്റൊരു കണ്ടെത്തലായിരുന്നു വദേര. ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങി പ്രതിസന്ധി ഘട്ടങ്ങളിലടക്കം മികച്ച ചില ഇന്നിങ്‌സുകള്‍ താരം കളിച്ചിരുന്നു. 14 കളിയില്‍ രണ്ടു ഫിഫ്റ്റികളടക്കം 241 റണ്‍സാണ് കന്നി സീസണില്‍ വദേര സ്‌കോര്‍ ചെയ്തത്. പക്ഷെ രോഹിത്തിനു പകരം ഹാര്‍ദിക് വന്നതോടെ ഇവരുടെയൊന്നും പൊടി പോലും കാണാനില്ലെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്.

ROHIT- HARDIK

അതേസമയം, ദൈനിക് ജാഗ്രണിന്റെ റിപ്പോര്‍ട്ട് പ്രകാരം മുംബൈ ടീമില്‍ ഹാര്‍ദിക്കിനെ ഏറ്റവുമധികം പിന്തുണയ്ക്കുന്നത് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ്. മറ്റു ചില കളിക്കാര്‍ കൂടി ഹാര്‍ദിക്കിന്റെ ഗ്രൂപ്പിലുണ്ട്. പക്ഷെ ഇവര്‍ ആരൊക്കെയാണെന്നു വ്യക്തമല്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീം മാനേജ്‌മെന്റിന്റെ പൂര്‍ണ പിന്തുണ ഹാര്‍ദിക്കിനുണ്ട് എന്നതാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്തും ഇതു തന്നെയാണ്.

നേരത്തേ രോഹിത്തുമായി വളരെയധികം അടുപ്പം പുലര്‍ത്തിയ താരങ്ങളിലൊരാളായിരുന്നു ഇഷാന്‍. എന്നാല്‍ കുറച്ചു മുമ്പ് ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ പേരില്‍ രോഹിത്തുമായി ഇഷാന്‍ പിണങ്ങിയെന്നാണ് വിവരം. കാരണം കരാറില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ രോഹിത്തിനും തീര്‍ച്ചയായും വലിയ പങ്കുണ്ടെന്നു താരം ഉറച്ചു വിശ്വിക്കുന്നു.

ബിസിസിഐയും ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡും ആവശ്യപ്പെട്ടിട്ടും രഞ്ജി ട്രോഫിയില്‍ കളിക്കാതെ മാറി നിന്നതിനായിരുന്നു ഇഷാനെ മുഖ്യ കരാറില്‍ നിന്നും ബിസിസിഐ നീക്കിയത്. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

Story first published: Thursday, March 28, 2024, 13:01 [IST]
Other articles published on Mar 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+