Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹാര്‍ദിക്കിനെ മാറ്റിയാല്‍ പകരമാര്? രോഹിത് നോ പറയും! രണ്ടിലൊരാള്‍ ക്യാപ്റ്റന്‍

മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തു ഈ സീസണ്‍ മുഴുവന്‍ പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പിടിച്ചുനില്‍ക്കുമോ? ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണിത്. നിലവിലെ സാഹര്യം പരിഗണിക്കുമ്പോള്‍ ഇതിനുള്ള സാധ്യത വളരെ കുറവാണന്നു തന്നെ പറയാം. മുംബൈ ടീമിന്റെ മോശം പ്രകടനവും ആരാധകരോഷവുമെല്ലാം ഹാര്‍ദിക്കിനു തിരിച്ചടിയാവുന്ന കാര്യങ്ങളാണ്. സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും മുംബൈ പരാജയമേറ്റു വാങ്ങിക്കഴിഞ്ഞു.

മുംബൈ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളും എതിരാളികളുടെ തട്ടകത്തിലായിരുന്നു. എന്നാല്‍ അടുത്ത മല്‍സരം ഹോംഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തിലാണ്. ഏപ്രില്‍ ഒന്നിനു സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സുമായിട്ടാണ് ഈ പോരാട്ടം. മുംബൈയെ സംബന്ധിച്ചു ഇതു ഡു ഓര്‍ ഡൈ പോരാണ്.

HARDIK PANDYA

ഈ മല്‍സരം ജയിക്കുകയല്ലാതെ മുംബൈയ്ക്കു മുന്നില്‍ മറ്റു വഴികളില്ല. ആരാധകരോഷം ശമിപ്പിക്കാനും തന്റെ നായകസ്ഥാനം കാത്തു സൂക്ഷിക്കാനും ഹാര്‍ദിക്കിനു ജയിച്ചേ തീരൂ. എങ്കിലും ഈ സീസണ്‍ മുഴുവന്‍ ക്യാപ്റ്റന്‍ സ്ഥാനത്തു തുടരാമെന്ന യാതാരു ഗ്യാരണ്ടിയും ഹാര്‍ദിക്കിനില്ല. ചിലപ്പോള്‍ സീസണിന്റെ മധ്യത്തോടെ അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും മുംബൈ മാറ്റിയേക്കാം.

2013ല്‍ സമാനമായൊരു സംഭവം നടന്നിരുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ് ക്യാപ്റ്റന്‍സി ഒഴിയുകയായിരുന്നു. തുടര്‍ന്നാണ് രോഹിത് ശര്‍മ പകരം ചുമതലയേറ്റെടുത്തത്. കഴിഞ്ഞ സീസണ്‍ വരെ 10 വര്‍ഷത്തോളം അദ്ദേഹം ടീമിനെ വിജയകരമായി നയിക്കുകയും ചെയ്തു.

ഇത്തവണ ഹാര്‍ദിക് ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കപ്പെടുകയോ, അദ്ദേഹം സ്വയം നായകസ്ഥാനം സീസണിനിടെ ഒഴിയുകയോ ചെയ്താല്‍ പകരം ആരായിരിക്കും മുംബൈ ടീമിനെ നയിക്കുക? ആരാധകരുടെ മുഴുവന്‍ മനസ്സിലുയരുന്ന ചോദ്യമാണിത്.

തങ്ങള്‍ക്കു പ്രിയങ്കരനായ രോഹിത് തന്നെ വീണ്ടും ഈ റോള്‍ ഏറ്റെടുക്കണമെന്നായിരിക്കും അവര്‍ ആഗ്രഹിക്കുക. പക്ഷെ അദ്ദേഹം ഈ ഓഫര്‍ നിരസിക്കാനാണ് സാധ്യത. പകരം അടുത്ത മൂന്ന്-നാല് വര്‍ഷത്തേക്കു ടീമിനെ നയിക്കാന്‍ ശേഷിയുള്ള മറ്റൊരാളെ നിര്‍ദേശിക്കുകയും ചെയ്‌തേക്കും.

മാത്രമല്ല അഞ്ചു ഐപിഎല്‍ ട്രോഫികള്‍ ടീമിനു സമ്മാനിച്ചിട്ടും അതിന്റെ യാതൊരു ബഹുമാനവും കാണിക്കാതെ മുംബൈ ടീം മാനേജ്‌മെന്റ് തന്നെ പുറത്താക്കിയതിന്റെ അരിശവും നിരാശയുമെല്ലാം അദ്ദേഹത്തിന്റെ മനസ്സിലുണ്ടാലും. അതിനാല്‍ തന്നെ ടീം മാനേജ്‌മെന്റ് അഭ്യര്‍ഥിച്ചാലും വീണ്ടും ക്യാപ്റ്റനാവാനുളള ഓഫര്‍ അദ്ദേഹം തള്ളിക്കളയാനാണ് സാധ്യത. രോഹിത് നോ പറയുകയാണെങ്കില്‍ മുംബൈ ടീം മാനേജ്‌മെന്‍റിനു മുന്നില്‍ പിന്നെ രണ്ടു ഓപ്ഷനുകളാണുള്ളത്.

ROHIT-SURYA-BUMRAH

സീനിയര്‍ താരങ്ങളും ആരാധകരുടെ ഫേവറിറ്റുകളുമായ 360 ബാറ്ററായ സൂര്യകുമാര്‍ യാദവും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുമായിരിക്കും ഇത്. രോഹിത് കഴിഞ്ഞാല്‍ മുംബൈ ടീമിന്റെ നെടുംതൂണുകളെന്നു പറയാവുന്ന രണ്ടു താരങ്ങളാണ് ഇരുവരും. നായകസ്ഥാനത്തു നിന്നും ഹിറ്റ്മാന്‍ പടിയിറങ്ങിയാല്‍ രണ്ടിലൊരാളായിരുന്നു മുംബൈയുടെ പുതിയ ക്യാപ്റ്റനാവേണ്ടിയിരുന്നത്.

ഇതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക്കിനെ തിരികെ കൊണ്ടുവന്ന് മുംബൈ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചത്. ഹാര്‍ദിക്കിനു പകരം സൂര്യ, ബുംറ എന്നിവരിലൊരാള്‍ മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരികയാണെങ്കില്‍ ഇതു ഇപ്പോഴത്തെ ഈ ആരാധകരോഷം ശമിപ്പിക്കാനും സഹായിക്കും. കാരണം രോഹിത്തിനെപ്പോലെ ആരാധകര്‍ക്കു പ്രിയപ്പെട്ടവരാണ് സൂര്യയും ബുംറയും.

രണ്ടു പേരുടെ കീഴില്‍ കളിക്കാനും രോഹിത്തിനു മടി കാണില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരത്തേ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ളവരാണ് രണ്ടു പേരും. സൂര്യക്കു കീഴില്‍ കഴിഞ്ഞ വര്‍ഷമവസാനം ഓസ്‌ട്രേലിയയെ ടി20 പരമ്പരയില്‍ ഇന്ത്യ 4-1നു തകര്‍ത്തുവിടുകയും ചെയ്തിരുന്നു.

Story first published: Thursday, March 28, 2024, 11:15 [IST]
Other articles published on Mar 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+