ഏഷ്യന്‍ ഇലവന്‍ പ്രഖ്യാപിച്ചു, ഇന്ത്യ മയം... കോലിയടക്കം ആറു പേര്‍ സംഘത്തില്‍

ധാക്ക: ലോക ഇലവനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന പ്രദര്‍ശന ടി20 പരമ്പരയ്ക്കുള്ള ഏഷ്യന്‍ ഇലവനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രഖ്യാപിച്ചു. ആറു ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യന്‍ ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. ഏറ്റവുമധികം കളിക്കാരുള്ളതും ഇന്ത്യയില്‍ നിന്നു തന്നെയാണ്. നായകന്‍ വിരാട് കോലി, ഓപ്പണര്‍ ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, പേസര്‍ മുഹമ്മദ് ഷമി, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് ലോക ഇലവനിലെ ഇന്ത്യന്‍ താരങ്ങള്‍.

World XI vs Asia XI: Six Indians in squad That Includes Virat Kohli | Oneindia Malayalam

തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരങ്ങളില്‍ കോലി ഏഷ്യന്‍ ഇലവനു വേണ്ടി ഇറങ്ങുമോയെന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. അധികം വൈകാതെ തന്നെ ഇതേക്കേുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം. ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മില്‍ രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ബംഗ്ലാദേശില്‍ വച്ച് ഏറ്റുമുട്ടുന്നത്. ഇവയില്‍ ഒന്നില്‍ മാത്രമേ രാഹുല്‍ ഏഷ്യന്‍ ഇലവനു വേണ്ടി കളിക്കുകയുള്ളൂ.

ഇന്ത്യ കഴിഞ്ഞാല്‍ ഏഷ്യന്‍ ഇലവനില്‍ കൂടുതല്‍ കളിക്കാരുള്ളത് ആതിഥേയര്‍ കൂടിയായ ബംഗ്ലാദേശില്‍ നിന്നാണ്. അവരുടെ നാലു താരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. ശ്രീലങ്ക, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നു രണ്ടും നേപ്പാളില്‍ നിന്നു ഒരു താരവും ഏഷ്യന്‍ ഇലവനിലെത്തി. മാര്‍ച്ച് 18, 21 തിയ്യതികളില്‍ ധാക്കയിലെ ഷേറെ ബംഗ്ലാ സ്‌റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.

ഏഷ്യന്‍ ഇലവന്‍ ടീം

ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, റിഷഭ് പന്ത്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് (ഇന്ത്യ), തമീം ഇഖ്ബാല്‍, ലിറ്റണ്‍ ദാസ്, മുഷ്ഫിഖുര്‍ റഹീം, മുസ്തഫിസുര്‍ റഹ്മാന്‍ (ബംഗ്ലാദേശ്), തിസാര പെരേര, ലസിത് മലിങ്ക (ശ്രീലങ്ക), റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍ (അഫ്ഗാനിസ്തന്‍), സന്ദീപ് ലാമിച്ചാനെ (നേപ്പാള്‍).

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, February 25, 2020, 15:17 [IST]
Other articles published on Feb 25, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X