For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ പോരാട്ടം കടുക്കുകയാണ്. ആരൊക്കെ പ്ലേ ഓഫില്‍ കടക്കുമെന്ന് പറയാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. ടി20 ലോകകപ്പ് വരാനിരിക്കെ താരങ്ങളുടെ പ്രകടനങ്ങളെ സെലക്ടര്‍മാര്‍ സസൂഷ്മം വീക്ഷിക്കുകയാണ്. ഇപ്പോഴും സെലക്ടര്‍മാര്‍ക്ക് വലിയ ആശയക്കുഴപ്പമുള്ളത് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ആരെന്ന കാര്യത്തിലാണ്. റിഷഭ് പന്തിനെ ഒരു വിക്കറ്റ് കീപ്പറായി പരിഗണിക്കുമെന്ന കാര്യം ഉറപ്പാണ്.

എന്നാല്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി കെ എല്‍ രാഹുലും സഞ്ജു സാംസണും തമ്മില്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തകര്‍പ്പന്‍ ജയത്തിലേക്കെത്തിച്ചിരിക്കുകയാണ് രാഹുല്‍. 211 എന്ന കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ വെക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചെങ്കിലും 3 പന്ത് ബാക്കിയാക്കി അതിനെ മറികടക്കാന്‍ ലഖ്‌നൗവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

kl rahul

നായകനെന്ന നിലയില്‍ കെ എല്‍ രാഹുല്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച നീക്കങ്ങളോടെ രാഹുല്‍ കൈയടി നേടി. വിക്കറ്റിന് പിന്നിലും രാഹുലിന്റെ പ്രകടനം ഗംഭീരമായിരുന്നു. അജിന്‍ക്യ രഹാനെയെ പുറത്താക്കാന്‍ മാറ്റ് ഹെന്റിയുടെ പന്തില്‍ രാഹുലെടുത്ത ഒറ്റ കൈ ക്യാച്ച് മികച്ചതായിരുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ രാഹുലിന് തിളങ്ങാനായില്ല. 14 പന്തില്‍ 16 റണ്‍സാണ് രാഹുല്‍ ആകെ നേടിയത്. 1 സിക്‌സും ഫോറുമാണ് താരം നേടിയത്.

ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ രാഹുലിനെക്കാള്‍ ഒരു പടി മുകളിലാണ് സഞ്ജു. രാഹുല്‍ വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും രാഹുലിനെക്കാള്‍ വേഗം സഞ്ജുവിനുണ്ട്. രാഹുല്‍ നേടിയതിലും മികച്ച ക്യാച്ചുകള്‍ നേടിയെടുക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിക്കറ്റിന് പിന്നിലെ മികവ് നോക്കിയാല്‍ രാഹുലിനെക്കാള്‍ കേമന്‍ സഞ്ജു സാംസണാണെന്ന് പറയാം. നായകനെന്ന നിലയിലും സഞ്ജു കസറുകയാണ്.

സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ 8 മത്സരത്തില്‍ 7ലും ജയിച്ചു. മിക്ക മത്സരത്തിലും മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ക്യാപ്റ്റനെന്ന നിലയിലും കിടിലന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. സമ്മര്‍ദ്ദ സാഹചര്യത്തിലടക്കം തിളങ്ങാന്‍ സഞ്ജുവിനാകുന്നു. സഞ്ജുവിന് സ്ഥിരതയില്ലെന്ന ആക്ഷേപം ഏറെ നാളുകളായി അദ്ദേഹം നേരിടുന്നതാണ്. എന്നാല്‍ ഈ സീസണിലെ സഞ്ജുവിന്റെ പ്രകടനം സ്ഥിരതയോടെയാണ്.

മൂന്നാം നമ്പറിലാണ് രാജസ്ഥാനായി സഞ്ജു കസറുന്നത്. രാഹുല്‍ ഓപ്പണറായാണ് ലഖ്‌നൗവിനായി കളിക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ രാഹുലിനെക്കാള്‍ മികവ് സഞ്ജുവിനുണ്ട്. രാഹുല്‍ ടൈമിങ് ഉപയോഗിച്ച് കളിക്കുന്ന താരമാണ്. എന്നാല്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇവിടുത്തെ പിച്ച് സ്ലോ പിച്ചാണ്. സ്പിന്നര്‍മാര്‍ക്കെതിരേ രാഹുലിന്റെ ടൈമിങ്ങിനെക്കാളും ഗുണം ചെയ്യുക സഞ്ജുവിന്റെ കൈക്കരുത്താവും.

സ്പിന്നര്‍മാര്‍ക്കെതിരേ രാഹുലിനെക്കാളും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ സഞ്ജുവിന് കഴിവുണ്ട്. ഇതും സഞ്ജുവിന് മുന്‍തൂക്കം നല്‍കുന്നു. സഞ്ജുവിനെ ടി20 ലോകകപ്പില്‍ പരിഗണിച്ചാല്‍ മധ്യനിരയിലാവും കളിപ്പിക്കാന്‍ സാധിക്കുക. എന്നാല്‍ മധ്യനിരയില്‍ കളിപ്പിക്കുമ്പോള്‍ സഞ്ജുവിന്റെ പ്രകടനം താഴോട്ട് പോകാനുള്ള സാധ്യതയുണ്ട്. എന്തായാലും റിഷഭ് പന്താവും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ടീമിലുണ്ടാവുക.

രണ്ടാമനാകാന്‍ ഇഷാന്‍ കിഷന് സാധിച്ചേക്കില്ല. രാഹുലും സഞ്ജുവും തകര്‍ത്ത് കളിക്കുമ്പോള്‍ ഇവരിലൊരാളെ മാത്രമാവും ടീമില്‍ ഉള്‍പ്പെടുത്തുക. ഇന്ത്യന്‍ ടീമിനാവശ്യം മധ്യനിരയില്‍ കളിക്കുന്ന വിക്കറ്റ് കീപ്പറെയാവും. അതിന് സഞ്ജുവാണോ രാഹുലാണോ ബെസ്‌റ്റെന്നാണ് അറിയേണ്ടത്. രാഹുല്‍ ഏകദിനത്തില്‍ മധ്യനിരയില്‍ തിളങ്ങുന്നുണ്ട്. രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ടോപ് ഓഡര്‍ ബാക്കപ്പായും ഉപയോഗിക്കാം. എന്തായാലും നിലവില്‍ രാഹുലിനെക്കാള്‍ ഒരു പടി മുകളിലാണ് കെ എല്‍ രാഹുല്‍.

Story first published: Wednesday, April 24, 2024, 9:52 [IST]
Other articles published on Apr 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+