Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: വീണ്ടുമൊരു ലോകകപ്പ് കളിക്കാന്‍ ഡിക്കെ റെഡി! ധോണിയോ? തുറന്നു പറഞ്ഞ് രോഹിത്

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തില്‍ പോര് മുറുകവെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ മടങ്ങിവരവ് പ്രതീക്ഷിക്കാമേയെന്ന കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ക്ലബ്ബ് പ്രെയറി ഫയറെന്ന യൂട്യൂബ് ചാനലില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്, മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍ എന്നിവരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സീസണിലെ ഐപിഎല്ലോടെ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചേക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ധോണി മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി നടത്തിക്കൊണ്ടിരികുന്നത്. ഫിനിഷറായി ഇറങ്ങി ചില തട്ടുപൊളിപ്പന്‍ ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിരുന്നു. നാലിന്നിങ്‌സുകളിലാണ് സിഎസ്‌കെയ്ക്കായി ധോണി ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 236 സ്‌ട്രൈക്ക് റേറ്റില്‍ 59 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. നേരിട്ടത് 25 ബോളുകളുമാണ്.

DHONI ROHIT

ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍മാരുടെ റോളിലക്കു ഒരുപാട് ഓപ്ഷനുകള്‍ ഇന്ത്യക്കു മുന്നിലുണ്ടെങ്കിലും ഇവര്‍ക്കിടയില്‍ എംഎസ് ധോണി, ദിനേശ് കാര്‍ത്തിക് എന്നീ രണ്ടു ചെറുപ്പക്കാര്‍ കൂടിയുണ്ടെന്നും ആര്‍ക്കായിരിക്കും ടൂര്‍ണമെന്റിലേക്കു പാസ് ലഭിക്കുകയെന്നുമായിരുന്നു ഗില്‍ക്രിസ്റ്റ് തമാശരൂപേണ രോഹിത്തിനോടു ചോദിച്ചത്. ഇരുവരുടെയും ഈ സീസണിലെ പ്രകടനം തന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ടെന്നായിരുന്നു ചിരിയോടെയുള്ള രോഹത്തിന്റെ ആദ്യത്തെ മറുപടി.

ദിനേശിന്റെ (കാര്‍ത്തിക്) ചില മല്‍സരങ്ങളിലെ പ്രകടനം എന്നെ ഏറെ ആകര്‍ഷിച്ചു. രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹം കളിച്ച ഇന്നിങ്‌സ് (ഹൈദരാബാദിനെതിരേ 35 ബോളില്‍ 83) അതിഗംഭീരമായിരുന്നു. ധോണിയുടെ പ്രകടനും അതുപോലെ തന്നെ മികച്ചതായിരുന്നു. വളരെ കുറച്ചു ബോളുകള്‍ മാത്രം നേരിടാന്‍ ഇറങ്ങിയ അദ്ദേഹം വലിയ ഇംപാക്ടാണ് ഉണ്ടാക്കിയത്. ധോണി നേടിയ 20-25 റണ്‍സാണ് കളിയില്‍ അവസാനം വ്യത്യാസമുണ്ടാക്കിയതെന്നും രോഹിത്ത് വ്യക്തമാക്കി.

വെസ്റ്റ് ഇന്‍ഡീസിലേക്കു ലോകകപ്പില്‍ കളിക്കണമെന്നു എംഎസ്ഡിയെ ബോധ്യപ്പെടുത്തുകയെന്നത് വളരെയധികം കടുപ്പമേറിയ കാര്യം തന്നെയാണ്. എങ്കിലും അദ്ദേഹം അമേരിക്കയിലേക്കു വന്നേക്കും. അതു പക്ഷെ ലോകകപ്പില്‍ കളിക്കുന്നതിനു വേണ്ടിയാവില്ല, മറ്റു ചില കാര്യങ്ങള്‍ക്കായിരിക്കും.

എംഎസ്ഡി ഇപ്പോള്‍ ഗോള്‍ഫിലേക്കു ഇറങ്ങിയിരിക്കുകയാണ്. ഗോള്‍ഫ് കളിക്കാന്‍ അദ്ദേഹം അമേരിക്കയിലേക്കു വന്നേക്കുമെന്നും ഞാന്‍ കരുതുന്നു. അതേസമയം, ഡിക്കെയുടെ കാര്യത്തിലേക്കു വന്നാല്‍ ലോകകപ്പില്‍ കളിക്കണമെന്നു അദ്ദേഹത്തെ ബോധ്യപ്പെടുത്തുക വളരെ എളുപ്പമാണെന്നു താന്‍ കരുതുന്നതായും രോഹിത് കൂട്ടിച്ചേര്‍ത്തു.

DINESH KARTHIK

കരിയറിലെ അവസാനത്തെ ഐപിഎല്ലില്‍ കളിക്കുന്ന ഡിക്കെ ആര്‍സിബിക്കൊപ്പം ഇതു ശരിക്കും ആഘോഷിക്കുകയാണ്. ടീം തകര്‍ന്നടിയുകയാണെങ്കിലും ഡിക്കെ ബാറ്റില്‍ മിന്നിക്കുകയാണ്. സീസണില്‍ ആര്‍സിബി ഇതിനകം കളിച്ച ഏഴു മല്‍സരങ്ങളില്‍ ആറിന്നിന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്.

ഇവയില്‍ നിന്നും 205.45 സ്‌ട്രൈക്ക് റേറ്റില്‍ 75.33 ശരാശരിയില്‍ 226 റണ്‍സ് ഡിക്കെ നേടിക്കഴിഞ്ഞു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ഹൈദരാബാദുമായുള്ള അവസാന കളിയില്‍ സ്‌കോര്‍ ചെയ്ത 83 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

2022ല്‍ ഓസ്‌ട്രേലിയ വേദിയായ അസാനത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ഡിക്കെ. ഇതേ വര്‍ഷം ഐപിഎല്ലില്‍ ആര്‍സിബിക്കായി നടത്തിയ ഉജ്ജ്വല പ്രകടനമാണ് അദ്ദേഹത്തിനു ടീമിലേക്കു വഴിയൊരുക്കിയത്. പക്ഷെ ലോകകപ്പില്‍ ഡിക്കെ വന്‍ ഫ്‌ളോപ്പായി മാറി. നാലു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിനു ഒന്നില്‍പ്പോലും ബാറ്റിങില്‍ രണ്ടക്കത്തിലെത്താന്‍ സാധിച്ചില്ല. ലോകകപ്പിനു ശേഷം ദേശീയ ടീമില്‍ നിന്നുമൊഴിക്കാപ്പെട്ട ഡിക്കെ പിന്നീടൊരിക്കലും കളിച്ചിട്ടുമില്ല.

Story first published: Thursday, April 18, 2024, 11:13 [IST]
Other articles published on Apr 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+