For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഡിക്കെയുടെ 'ട്രാപ്പില്‍' വീഴരുത്! ലോകകപ്പിലെടുത്താല്‍ പണിയുറപ്പ്, 2022 മറന്നോ?

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി ഐപിഎല്ലില്‍ മാരക ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനെ വരാനിരിക്കുന്ന ടി20 ലോകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുക്കണമന്ന അഭിപ്രായം ശക്തമാണ്. ആര്‍സിബിക്കായി തീപ്പൊരി ഇന്നിങ്‌സുകളാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കളിയില്‍ ഡിക്കെയുടെ ഒറ്റയാള്‍ പോരാട്ടവും കൈയടി നേടി. അസാധ്യമായ വിജയലക്ഷ്യം (288) പിന്തുടര്‍ന്നിട്ടും ഡിക്കെ 35 ബോളില്‍ 83 റണ്‍സുമായി വീറോടെ പൊരുതി.

ഈ സീസണില്‍ ആര്‍സിബിക്കു ആറിന്നിങ്‌സുകളിലാണ് കാര്‍ത്തിക് ബാറ്റ് ചെയ്തത്. ഇതില്‍ ഒന്നിലൊഴിക്കെ ബാക്കിയുള്ളവയില്ലെല്ലാം ഇംപാക്ടുള്ള ഇന്നിങ്‌സുകള്‍ കളിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ആറിന്നിങ്‌സുകളില്‍ നിന്നും 75.33 ശരാശരിയില്‍ 205.45 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ കാര്‍ത്തിക് അടിച്ചെടുത്തത് 226 റണ്‍സാണ്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.

DK

പക്ഷെ ഐപിഎല്ലിലെ ഈ പ്രകടനം പരിഗണിച്ച് അദ്ദേഹത്തെ ലോകകപ്പിലേക്കു പരിഗണിക്കണോ? ഒരിക്കലും വേണ്ടെന്നു തന്നെയാണ് അഭിപ്രായം. ഇതിനു ചില കാരണങ്ങളും കൂടിയുണ്ട്. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം. 38 കാരനായ കാര്‍ത്തിക്കിന്റെ ടി20 ലോകകപ്പ് കരിയറെടുത്താല്‍ അതു വളരെ മോശമാണെന്നു നമുക്കു കാണാന്‍ സാധിക്കും. അദ്ദേഹം ടീമില്‍ സ്ഥാനമര്‍ഹിക്കുന്നില്ലെന്നതിന്റെ ആദ്യത്തെ കാരണം ഇതു തന്നെയാണ്.

ഇതുവരെ 10 ലോകകപ്പ് മല്‍സരങ്ങളിലാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. ഇതില്‍ ഡിക്കെയുടെ ബാറ്റിങ് പ്രകടനം തീര്‍ത്തും പരിതാപകരമാണ്. 8.88 എന്ന ദയനീയ ശരാശരിയില്‍ ലോകകപ്പില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 71 റണ്‍സ് മാത്രമാണ്. ഉയര്‍ന്ന സ്‌കോറാവട്ടെ വെറും 17 റണ്‍സ് മാത്രം. ഇങ്ങനെയൊരാളെ എന്തു ധൈര്യത്തിലാണ് ഇന്ത്യ വീണ്ടും ഒരു ലോകകപ്പില്‍ ഉള്‍പ്പെടുത്തുക? ഡിക്കെയെ ടീമിലെടുത്ത് വീണ്ടുമൊരു മണ്ടത്തരം ഇന്ത്യ കാണിച്ചാല്‍ ഇതുവരെയുള്ള അബദ്ധങ്ങളില്‍ നിന്നും പാഠം പഠിച്ചിട്ടില്ലെന്നു തന്നെ പറയേണ്ടി വരും.

ടി20 ലോകകപ്പ് നടക്കുന്ന വര്‍ഷങ്ങളില്‍ മാത്രം ഐപിഎല്ലില്‍ കസറുകയും അതു വഴി സെലക്ടമാരുടെ കണ്ണില്‍ പൊടിയിടുകയും ചെയ്യാറുള്ള താരമാണ് ഡിക്കെ. കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകള്‍ നോക്കിയാല്‍ നമുക്കു ഇക്കാര്യം ബോധ്യമാവും. 2022ല്‍ ഓസ്‌ട്രേലിയ വേദിയായ ടി20 ലോകകപ്പിനു മുമ്പായിരുന്നു ഐപിഎല്‍. ഇന്ത്യയാവട്ടെ ഫിനിഷറായി മികച്ചൊരു വിക്കറ്റ് കീപ്പറെ ടൂര്‍ണമെന്റിലേക്കു തിരയുകയും ചെയ്യുന്ന സമയമായിരുന്നു.

ഈ സമയത്താണ് ആര്‍സിബിയുടെ ജഴ്‌സിയില്‍ ഡിക്കെ കത്തിക്കയറിയത്. ഫിനിഷറുടെ റോളില്‍ കസറിയ അഹേം 16 മല്‍സരങ്ങളില്‍ നിന്നും 183.33 സ്‌ട്രൈക്ക് റേറ്റില്‍ കാര്‍ത്തിക് 330 റണ്‍സ് സ്‌കോര്‍ ചെയ്തു. ഇതോടെ ലോകകപ്പില്‍ ഇന്ത്യ കാത്തിരുന്ന വിക്കറ്റ് കീപ്പര്‍ ഡിക്കെ തന്നെയാണെന്നു സെലക്ഷന്‍ കമ്മിറ്റി ഉറപ്പിക്കുകയും അദ്ദേഹത്തെ ടീമിലെടുക്കുകയുമായിരുന്നു. 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിനു ശേഷം ദേശീയ ടീമിലേക്കുള്ള ഡിക്കെയുടെ മടങ്ങിവരവ് കൂടിയായിരുന്നു ഇത്. ഇതിന്റെ ഏക കാരണം ഐപിഎല്ലുമായിരുന്നു.

പക്ഷെ ആര്‍സിബിയിലെ പ്രകടനം കണ്ട് ഡിക്കെയെ ടീമിലെടുത്ത ഇന്ത്യയുടെ തീരുമാനം നൈസായി പാളി. ലോകകപ്പില്‍ ടീമിലെ ഏറ്റവും വലിയ ദുരന്തമായി അദ്ദേഹം മാറി. വെറും നാലു മല്‍സരങ്ങളിലാണ് ഡിക്കെയെ ഇന്ത്യ കളിപ്പിച്ചത്. ഒരിന്നിങ്‌സില്‍പ്പോലും രണ്ടക്കം തികയ്ക്കാതെ താരം പുറത്തായി. ചിരവൈരികളായ പാകിസ്താനുമായുള്ള കന്നിയങ്കത്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു ഡിക്കെയുടെ സമ്പാദ്യം.

DK

നെതര്‍ലാന്‍ഡ്‌സുമായുള്ള അടുത്ത കളിയില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല. സൗത്താഫ്രിക്കയ്‌ക്കെതിരായ അടുത്ത കളിയില്‍ ആറു റണ്‍സിനും ഡിക്കെ മടങ്ങി. അതിനു ശേഷം ബംഗ്ലാദേശിനെതിരേ ഏഴു റണ്‍സിനും അദ്ദേഹം പുറത്തായി. റിഷഭ് പന്ത് ടീമിലുണ്ടായിട്ടും ഡിക്കെയില്‍ വിശ്വാസമര്‍പ്പിച്ച ഇന്ത്യയുടെ തീരുമാനം പാളുകയായിരുന്നു.

നാലിന്നിങ്‌സുകളില്‍ നിന്നും 14 റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ ഇന്ത്യ അടുത്ത രണ്ടു കളിയിലും പുറത്തിരുത്തുകയും ചെയ്തു. സിംബാബ്‌വെയുമായുള്ള ലീഗ് മല്‍സരം, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ എന്നിവയിലായിരുന്നു ഇത്. ടൂര്‍ണമെന്റിനു ശേഷം ടീമില്‍ നിന്നൊഴിവാക്കപ്പെട്ട ഡിക്കെ പിന്നീടൊരിക്കലും ഇന്ത്യക്കായി കളിച്ചിട്ടുമില്ല.

കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് ഇല്ലാതിരുന്നതിനാല്‍ തന്നെ ഐപിഎല്ലില്‍ ഡിക്കെ നനഞ്ഞ പടക്കവുമായി മാറി. 13 മല്‍സരങ്ങളില്‍ നിന്നും വെറും 140 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. എന്നാല്‍ ഈ വര്‍ഷം ലോകകപ്പ് പടിവാതില്‍ക്കെ നില്‍ക്കെ ഡിക്കെ വീണ്ടും സെലക്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

ഈ ട്രാപ്പില്‍ അവര്‍ വീണാല്‍ ലോകകപ്പില്‍ പണി കിട്ടുക ഇന്ത്യക്കായിരിക്കും. സ്പിന്‍ ബൗളിങിനെതിരേ പതറുന്നയാളാണ് അദ്ദേഹം. മാത്രമല്ല സമ്മര്‍ദ്ദഘട്ടങ്ങളില്‍ ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ കളിച്ചപ്പോള്‍ ഡിക്കെ ഫ്‌ളോപ്പാവുകയും ചെയ്തിട്ടുണ്ട്. ഈ കാരണങ്ങളാല്‍ തന്നെ വരാനിരിക്കുന്ന ലോകകപ്പില്‍ അദ്ദേഹത്തെ ഇന്ത്യ പരിഗണിക്കാതിരിക്കുന്നതാവും ഉചിതം.

Story first published: Tuesday, April 16, 2024, 17:28 [IST]
Other articles published on Apr 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+