For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഹാര്‍ദിക്കാണോ ശരിക്കും ലോകകപ്പില്‍ വേണ്ടത്? കണക്കുകള്‍ നോക്കൂ, ആരെന്ന് വ്യക്തം

ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കവെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ താരങ്ങള്‍ തമ്മില്‍ വലിയ മല്‍സരമാണ് ഇപ്പോഴുളളത്. ചില പ്രത്യേക റോളുകളിലേക്കാണ് കളിക്കാര്‍ക്കിടയില്‍ വലിയ പിടിവലിയുള്ളത്. അക്കൂട്ടത്തില്‍ ഓള്‍റൗണ്ടറുടെ റോളിലേക്കും മല്‍സരം പൊടിപൊടിക്കുകയാണ്. സീം ബൗളിങ് ഓള്‍റൗണ്ടറുടെ റോളിനായി രംഗത്തുള്ളവര്‍ ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമാണ്. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായതിനാല്‍ ടീമിലേക്കു ഫേവറിറ്റും ഹാര്‍ദിക് തന്നെ. അദ്ദേഹം കഴിഞ്ഞു മാത്രമേ ദുബെയ്ക്കു അവസരമുള്ളൂ.

പക്ഷെ യഥാര്‍ഥത്തില്‍ ഹാര്‍ദിക്കിനു തന്നെയാണോ ലോകകപ്പില്‍ പ്രഥമ പരിഗണ ലഭിക്കേണ്ടത്. ഐപിഎല്ലിലെ പ്രകടനം തന്നെയാണ് പലപ്പോഴും ടീം സെലക്ഷനില്‍ നിര്‍ണായകമാവാറുള്ളത്. അതുകൊണ്ടു തന്നെ ഐപിഎല്ലിലെ പ്രകടനം താരതമ്യം ചെയ്ത് രണ്ടില്‍ ആരാണ് കൂടുതല്‍ ബെസ്റ്റെന്നു നമുക്കു പരിശോധിക്കാം.

HARDIK PANDYA

നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ കൂടിയാണ് ഹാര്‍ദിക്ക്. കഴിഞ്ഞ രണ്ടു സീസണുകളിലാവട്ടെ അദ്ദേഹം ഗുജറാത്ത് ടൈറ്റന്‍സിനൊപ്പവുമായിരുന്നു. ദുബെയാവട്ടെ 2022 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സിയിലുണ്ട്. അതിനുമുമ്പ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കു വേണ്ടി താരം കളിച്ചിട്ടുണ്ടെങ്കിലും സമയം തെളിഞ്ഞത് സിഎസ്‌കെയ്‌ക്കൊപ്പമാണ്.

2022 മുതലുള്ള ഐപിഎല്‍ നോക്കിയാല്‍ ദുബെയേക്കാള്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ളത് ഹാര്‍ദിക്കാണ്. 36 ഇന്നിങ്‌സുകള്‍ അദ്ദേഹം രണ്ടു ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചപ്പോള്‍ ദുബെ 31 ഇന്നിങ്‌സുകളിലും സിഎസ്‌കെയ്ക്കായി ഇറങ്ങി. എന്നാല്‍ റണ്‍സിന്റെ കാര്യത്തില്‍ വലിയ അന്തരമില്ലെന്നു കാണാം. ഹാര്‍ദിക് 964 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ ദുബെയുടെ സമ്പാദ്യം 949 റണ്‍സുമാണ്. അഞ്ചു ഇന്നിങ്‌സുകള്‍ ഹാര്‍ദിക് അധികം കളിച്ചെങ്കിലും വെറും 15 റണ്‍സിന്റെ വ്യത്യാസം മാത്രമേ ഇവര്‍ക്കിടയിലുള്ളു.

SHIVAM DUBE

റണ്‍സില്‍ ഹാര്‍ദിക്ക് അല്‍പ്പം മുന്നിലാണെങ്കിലും ബാക്കിയെല്ലാത്തിലും ദുബെയാണ് ബെസ്റ്റ്. ശരാശരി, സ്‌ട്രൈക്ക് റേറ്റ്, സിക്‌സറുകള്‍ എന്നിവയിലെല്ലാം ഹാര്‍ദിക്കിനെ അദ്ദേഹം പിന്തള്ളിയിരിക്കുകയാണ്. ദുബെയുടെ ബാറ്റിങ് ശരാശരി 39.5 ആണെങ്കില്‍ ഹാര്‍ദിക്കിന്റെ ശരാശരി 38.5 ആണ്. സ്‌ട്രൈക്ക് റ്റേില്‍ അദ്ദേഹത്തെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് ദുബെ.

ടി20യില്‍ താന്‍ എത്ര മാത്രം അപകടകാരിയായ ബാറ്ററാണെന്നു ദുബെയുടെ സ്‌ട്രൈക്ക് റേറ്റ് ശരിവയ്ക്കുകയും ചെയ്യുന്നു. 158.9 എന്ന ഉജ്ജ്വല സ്‌ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിനുള്ളത്. എന്നാല്‍ ഹാര്‍ദിക്കിന്റെ സ്‌ട്രൈക്ക് റേറ്റ് 135 മാത്രമാണ്. സിക്‌സറുകളുടെ കാര്യത്തിലും ദുബെയ്ക്കു അടുത്തു പോലും ഹാര്‍ദിക്കില്ലെന്നു കാണാം. 66 സിക്‌സറുകള്‍ ദുബെ വാരിക്കൂട്ടിയപ്പോള്‍ ഹാര്‍ദിക്കിനു നേടാനായത് 33 സിക്‌സറുകള്‍ മാത്രമാണ്.

ഈ സീസണില്‍ ഇതുവരെയുള്ള പ്രകടനം നോക്കിയാലും ഹാര്‍ദിക്കിനേക്കാള്‍ കേമന്‍ ദുബെയാണ്. മുംബൈയ്ക്കു വേണ്ടി ആറിന്നിങ്‌സുകളിലാണ് ഹാര്‍ദിക് ഇതിനകം കളിച്ചിരിക്കുന്നത്. ഇവയില്‍ നിന്നും നേടിയതാവട്ടെ വെറും 131 റണ്‍സ് മാത്രമാണ്. 145.55 സ്‌ട്രൈക്ക് റേറ്റില്‍ താരത്തിന്റ ശരാശരി 26.20 മാത്രമാണ്. 11 ഫോറും ആറു സിക്‌സറും മാത്രമേ ഹാര്‍ദിക് സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ദുബെയുടെ കാര്യമെടുത്താല്‍ ഇത്തവണയും അദ്ദേഹം കസറി. ആറു ഇന്നിങ്‌സുകളില്‍ നിന്നും 163.51 സ്‌ട്രൈക്ക് റേറ്റില്‍ 242 റണ്‍സ് താരം
നേടിക്കഴിഞ്ഞു. 60.50 എന്ന മികച്ച ശരാശരിയോടെയാണിത്.

Story first published: Thursday, April 18, 2024, 15:50 [IST]
Other articles published on Apr 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+