For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ രണ്ടാം തവണയും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് തോറ്റിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എവേ മത്സരത്തിലെ തോല്‍വിക്ക് തട്ടകത്തില്‍ മറുപടി പറയാനിറങ്ങിയ സിഎസ്‌കെയ്ക്ക് നാണംകെട്ട് മടങ്ങേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത് 4 വിക്കറ്റിന് 210 റണ്‍സടിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചെങ്കിലും 19.3 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലഖ്‌നൗ വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.

മാര്‍ക്കസ് സ്റ്റോയിണിസിന്റെ അത്ഭുത പ്രകടനമാണ് ലഖ്‌നൗവിന് കരുത്തായത്. 63 പന്തില്‍ 13 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 124 റണ്‍സോടെ സ്റ്റോയിണിസ് പുറത്താവാതെ നില്‍ക്കുകയായിരുന്നു. സിഎസ്‌കെയ്ക്കായി നായകന്‍ റുതുരാജ് ഗെയ്ക് വാദ് (108*) സെഞ്ച്വറി നേടിയെങ്കിലും താരത്തിന്റെ മണ്ടന്‍ ക്യാപ്റ്റന്‍സിയാണ് സിഎസ്‌കെയുടെ തോല്‍വിക്ക് കാരണമായതെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ബാറ്റിങ് ഓഡറില്‍ സിഎസ്‌കെയുടെ പരീക്ഷണം പാളിയതാണ് തിരിച്ചടിയായത്.

രണ്ടാമത് ബാറ്റു ചെയ്യുന്നവര്‍ക്ക് മഞ്ഞിന്റെ ആനുകൂല്യം ലഭിക്കുമെന്നുറപ്പായിരുന്നു. അതുകൊണ്ടുതന്നെ 230ന് മുകളിലേക്കെങ്കിലും സിഎസ്‌കെ സ്‌കോര്‍ നേടണമായിരുന്നു. പക്ഷെ സിഎസ്‌കെയുടെ തന്ത്രങ്ങള്‍ ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മൂന്നാം നമ്പറില്‍ മോശം ഫോമിലുള്ള ഡാരില്‍ മിച്ചലിനെയാണ് സിഎസ്‌കെ ഉപയോഗിച്ചത്. 10 പന്തില്‍ 11 റണ്‍സാണ് മിച്ചല്‍ നേടിയത്. ഈ തീരുമാനത്തെ ന്യായീകരിക്കാം. എന്നാല്‍ നാലാം നമ്പറിലാണ് മണ്ടത്തരം കാട്ടിയത്.

രവീന്ദ്ര ജഡേജയെ നാലാം നമ്പറില്‍ കളിപ്പിച്ചതാണ് സിഎസ്‌കെയ്ക്ക് തിരിച്ചടിയായത്. 19 പന്തില്‍ 16 റണ്‍സാണ് ജഡേജ നേടിയത്. ശിവം ദുബെക്ക് നാലാം നമ്പറില്‍ 42ന് മുകളില്‍ ശരാശരിയും 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമുണ്ട്. എന്നാല്‍ താരത്തെ ഉപയോഗിക്കാന്‍ സിഎസ്‌കെ തയ്യാറായില്ല. വമ്പനടി നടത്താന്‍ കഴിവുള്ള താരമാണ് മോയിന്‍ അലി. എന്നാല്‍ താരത്തെ ബാറ്റിങ്ങിന് സിഎസ്‌കെ ഉപയോഗിക്കാത്തത് ലോക മണ്ടത്തരമായി.

ruturaj gaikwad

ബൗളിങ്ങിലും സിഎസ്‌കെ നായകന്‍ റുതുരാജ് മണ്ടത്തരം കാട്ടി. ഇംപാക്ട് പ്ലയറായി ശാര്‍ദ്ദുല്‍ ഠാക്കൂറിനെ കളിപ്പിച്ചത് ലോക മണ്ടത്തരമായി. 3 ഓവറില്‍ 42 റണ്‍സാണ് താരം വിട്ടുകൊടുത്തത്. പിച്ചില്‍ മഞ്ഞുണ്ടായതിനാല്‍ സ്പിന്നര്‍മാരെ കാര്യമായി ഉപയോഗിച്ചില്ലെന്നാണ് റുതുരാജ് പറഞ്ഞത്. എന്നാല്‍ 2 ഓവറില്‍ 16 റണ്‍സ് മാത്രമാണ് ജഡേജ വിട്ടുകൊടുത്തത്. സീനിയര്‍ താരമായ ജഡേജക്ക് ചെന്നൈയിലെ പിച്ചില്‍ മികച്ച റെക്കോഡുമുണ്ട്. എന്നാല്‍ താരത്തെ വേണ്ടപോലെ ഉപയോഗിക്കാന്‍ റുതുരാജ് തയ്യാറായില്ല.

മാര്‍ക്കസ് സ്‌റ്റോയിണിസ് ഫോമിലേക്കെത്തിയാല്‍ കടന്നാക്രമിക്കാന്‍ ശേഷിയുള്ള താരമാണ്. എന്നാല്‍ സ്പിന്നിനെതിരേ താരത്തിന് ദൗര്‍ബല്യമുണ്ട്. എന്നാല്‍ ഇതിനെ മുതലാക്കാന്‍ സിഎസ്‌കെ നായകന്‍ ശ്രമിച്ചില്ല. എംഎസ് ധോണി നായകനെ സഹായിച്ചില്ലെന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.

പതിവില്‍ നിന്ന് വ്യത്യസ്തമായി ധോണി ശാന്തനായി അധികം മത്സരത്തില്‍ ഇടപെടാതെ നില്‍ക്കുന്നതാണ് കാണാന്‍ സാധിച്ചത്. 2 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങിയ ദീപക് ചഹാറിന് പിന്നീട് ഓവര്‍ നല്‍കാത്തതും വിചിത്രം.

നായകനെന്ന നിലയില്‍ റുതുരാജിന്റെ തീരുമാനങ്ങള്‍ പാളിയതാണ് തോല്‍വിക്ക് കാരണമായത്. അവസാന ഓവറില്‍ സിഎസ്‌കെയ്ക്ക് 17 റണ്‍സായിരുന്നു പ്രതിരോധിക്കേണ്ടത്. മുസ്തഫിസുര്‍ റഹ്‌മാന്‍ യോര്‍ക്കറുകള്‍ക്ക് ശ്രമിച്ചില്ല. മഞ്ഞുവീഴ്ചയെ മുതലാക്കി സ്ലോ ബോളെറിയാന്‍ ശ്രമിച്ചെങ്കിലും സ്റ്റോയിണിന്റെ കൈക്കരുത്തിന് മുന്നില്‍ സിഎസ്‌കെയുടെ ഈ തന്ത്രം പാളുകയായിരുന്നു. സീസണില്‍ രണ്ടാം തവണയും ലഖ്‌നൗവിനോട് സിഎസ്‌കെ തോറ്റുവെന്നതാണ് നാണക്കേടുണ്ടാക്കുന്ന കാര്യം.

ഐപിഎല്ലിലെ റണ്‍ചേസിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡോടെയാണ് സ്‌റ്റോയിണിസ് ലഖ്‌നൗവിനെ വിജയത്തിലേക്കെത്തിച്ചത്. അവസാന ഓവറില്‍ 6,4,4,4 എന്നിങ്ങനെയായിരുന്നു സ്‌റ്റോയിണിസിന്റെ പ്രകടനം. എന്തായാലും തട്ടകത്തിലെ തോല്‍വി സിഎസ്‌കെയ്ക്ക് വലിയ നാണക്കേടായെന്ന് പറയാം.

Story first published: Wednesday, April 24, 2024, 0:06 [IST]
Other articles published on Apr 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+