Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജുവിന് കൈയടിച്ച് അഗാര്‍ക്കര്‍! പക്ഷെ ലോകകപ്പില്‍ റിഷഭ് വേണം, പോസ്റ്റ് വൈറല്‍

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് ജഴ്‌സിയില്‍ വീണ്ടുമൊരു ഗംഭീര ഇന്നിങ്‌സുമായി കൈയടി നേടിയിരിക്കുകയാണ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഹോം മാച്ചില്‍ പുറത്താവാതെ 68 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. വെറും 38 ബോളുകളില്‍ നിന്നാണിത്. ഏഴു ഫോറും രണ്ടു സിക്‌സറും സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 178.95 സ്‌ട്രൈക്ക് റേറ്റിലാണിത്. ഇതോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനുള്ള സഞ്ജുവിന്റെ സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.

ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് അദ്ദേഹമാണ്. അതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറും മുന്‍ ഫാസ്റ്റ് ബൗളറുമായ അജിത് അഗാക്കറുടെ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സഞ്ജുവിന്റെ ഇന്നിങ്‌സിനെ പുകഴ്ത്തിയുള്ള പോസ്റ്റായിരുന്നു ഇതെങ്കിലും ടി20 ലോകകപ്പില്‍ റിഷഭ് പന്ത് സ്ഥാനമര്‍ഹിക്കുന്നുവെന്നാണ് കുറിച്ചിട്ടുള്ളത്.

SANJU-AGARKAR

സഞ്ജു സാംസണിന്റെ ഇന്നിങ്‌സ് എന്നെ വളരെയധികം ആകര്‍ഷിക്കുക തന്നെ ചെയ്തു. അദ്ദേഹം തന്റെ സ്വഭാവം, പക്വത, ഉദ്ദേശ്യം എന്നിവയെല്ലാം കാണിച്ചുതന്നു. മറുഭാഗത്തു റിയാന്‍ പരാഗിനെ നയിക്കുകയും ചെയ്തു. റിഷഭ് പന്തിന്റെ ഡോക്യുമെന്ററി നിങ്ങള്‍ കണ്ടിരുന്നോ? ടി20 ലോകപ്പില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്നുവെന്നാണ് അഗാര്‍ക്കര്‍ ട്വീറ്റ് ചെയ്തത്. ഇതു സഞ്ജുവിന്റെ ആരാധകരെ ശരിക്കും ക്ഷുഭിരാക്കുകയും ചെയ്തു. രൂക്ഷമായാണ് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.

പക്ഷെ ഇതു യഥാര്‍ഥത്തില്‍ അഗാര്‍ക്കറുടെ ഔദ്യോഗിക പോസ്റ്റായിരുന്നില്ല എന്നതാണ് സത്യം. അഗാര്‍ക്കറുടെ ഒഫീഷ്യല്‍ എക്‌സ് ഹാന്റിലിലെ അതേ ഫോട്ടോ തന്നെ ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ പോസ്റ്റാണിത്. അഗാര്‍ക്കറുടെ ഒഫീഷ്യല്‍ എക്‌സ് ഹാന്റിലില്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവുകയും ചെയ്യും. പക്ഷെ ഇതു അത്രയെളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കില്ല. രാത്രി 9.45നാണ് ഈയൊരു പോസ്റ്റ് വന്നിരിക്കുന്നതെന്നു കാണാം.

ടി20 ലോകകപ്പില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആറു വിക്കറ്റ് കീപ്പര്‍മാരാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു മല്‍സരരംഗത്തുള്ളത്. സഞ്ജുവിനെക്കൂടാതെ റിഷഭ് പന്ത്, ജിതേഷ് ഷര്‍മ, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍ എന്നിവരും സലോകകപ്പിലേക്കു ടിക്കറ്റ് ആഗ്രഹിക്കുന്നവരാണ്. ഇവരില്‍ റണ്‍വേട്ടയില്‍ മുന്നിട്ടുനില്‍ക്കുന്നത് സഞ്ജുവാണ്. അഞ്ചിന്നിങ്‌സുകളില്‍ നിന്നും 82 ശരാശരിയില്‍ 157.69 സ്‌ട്രൈക്ക് റേറ്റില്‍ 246 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടുന്നു.

AGARKAR

ക്രിക്ക്ബസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം റിഷഭിനു ലോകകപ്പ് ടീമില്‍ സ്ഥാനമുണ്ടാവുമെന്നായിരുന്നു. ഐപിഎല്ലിലൂടെ ഫിറ്റ്‌നസും ഫോമും തെളിയിച്ചതിനാല്‍ റിഷഭിനോടാണ് ബിസിസിഐയ്ക്കു താല്‍പ്പര്യമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സഞ്ജു ടീമില്‍ ഇടം പിടിക്കുമോയെന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുകയും ചെയ്തിട്ടില്ല.

ഇതിനെതിരേ വിമര്‍ശനവും ശക്തമായിരുന്നു. ഐപിഎല്ലില്‍ സഞ്ജു ഇത്രയും നന്നായി പെര്‍ഫോം ചെയ്തിട്ടും എന്തുകൊണ്ടാണ് റിഷഭിനു പ്രഥമ പരിഗണന നല്‍കുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇതുമായി ബന്ധപ്പെടുത്തിയാവും ഇപ്പോള്‍ അഗാര്‍ക്കറുടെ പേരില്‍ വ്യാജ പോസ്റ്റ് തയ്യാറാക്കിയതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

അതേസമയം, സഞ്ജുവിന്റെയും റിയാന്‍ പരാഗിന്റെയും (76) ഫിഫ്റ്റികളുടെ മികവില്‍ ജിടിക്കു 197 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് റോയല്‍സ് നല്‍കിയിട്ടുള്ളത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട റോയല്‍സ് മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 48 ബോളുകള്‍ നേരിട്ട പരാഗ് അഞ്ചു സിക്‌സറും മൂന്നു ഫോറുമടിച്ചു.

Story first published: Wednesday, April 10, 2024, 23:09 [IST]
Other articles published on Apr 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+