For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സിഎസ്‌കെയുടെ വില്ലന്‍ ജഡേജയല്ല, അത് ധോണി! കളി തോല്‍പ്പിച്ച മണ്ടന്‍ തീരുമാനം ഇതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് വീണ്ടും നാണംകെട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ലഖ്‌നൗവിനോട് എവേ മത്സരത്തില്‍ തോറ്റതിന്റെ ക്ഷീണം സ്വന്തം തട്ടകത്തില്‍ തീര്‍ക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു സിഎസ്‌കെ. എന്നാല്‍ ചെന്നൈയില്‍ 6 വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് സിഎസ്‌കെയ്ക്ക് നേരിടേണ്ടി വന്നത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ 4 വിക്കറ്റിവ് 210 റണ്‍സാണ് സിഎസ്‌കെ നേടിയത്.

മറുപടിക്കിറങ്ങിയ ലഖ്‌നൗ 3 പന്ത് ബാക്കിയാക്കി വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. മാര്‍ക്കസ് സ്റ്റോയിണിസിന്റെ (124*) ഒറ്റയാള്‍ പോരാട്ടമാണ് ലഖ്‌നൗവിന് ജയമൊരുക്കിയത്. മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും സിഎസ്‌കെയ്ക്ക് ജയിക്കാന്‍ സാധിക്കാത്തത് ആരാധകരേയും ടീമിനേയും ഒരുപോലെ നിരാശപ്പെടുത്തുകയാണ്. രവീന്ദ്ര ജഡേജ, ഡാരില്‍ മിച്ചല്‍ എന്നിവരുടെ സ്ലോ ബാറ്റിങ്ങാണ് സിഎസ്‌കെയുടെ തോല്‍വിക്ക് കാരണമെന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ സിഎസ്‌കെയുടെ പ്രധാന വില്ലന്‍ ധോണിയാണെന്നതാണ് വസ്തുത. ഇംപാക്ട് പ്ലയറായി ശാര്‍ദ്ദുല്‍ ഠാക്കൂറിനെ കളിപ്പിച്ചത് ധോണിയുടെ തീരുമാനമായിരുന്നു. ഇതാണ് പാളിയത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മഞ്ഞു വീഴ്ച്ചയുടെ ആനുകൂല്യം ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തില്‍ ശാര്‍ദ്ദുലിന്റെ സ്ലോ ബോളുകള്‍ ഫലം കാണുമെന്ന സിഎസ്‌കെയുടെ കണക്കുകൂട്ടലാണ് തെറ്റിയത്. ധോണി നായകനായിരിക്കെ ശാര്‍ദ്ദുല്‍ ടീമിന്റെ വജ്രായുധമായിരുന്നു.

എന്നാല്‍ റുതുരാജിന് ശാര്‍ദ്ദുലിനെ വേണ്ടവിധം ഉപയോഗിക്കാന്‍ അറിയാതെ പോയി. 17ാം ഓവര്‍ ശാര്‍ദ്ദുലിന് നല്‍കിയതാണ് കളിയുടെ ഗതി മാറ്റിയത്. ഈ ഓവറില്‍ 20 റണ്‍സ് ശാര്‍ദ്ദുല്‍ വിട്ടുകൊടുത്തതാണ് മത്സരത്തില്‍ വഴിത്തിരിവായത്. 3 ഓവറില്‍ 42 റണ്‍സാണ് ശാര്‍ദ്ദുല്‍ വിട്ടുകൊടുത്തത്. ശാര്‍ദ്ദുലിന് പകരം മറ്റൊരു പേസറായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകാന്‍ സാധ്യതയുണ്ടായിരുന്നു. ശാര്‍ദ്ദുലിനെ ഇംപാക്ട് പ്ലയറാക്കിയത് ധോണിയുടെ തീരുമാനം ആണെന്നുറപ്പ്.

shardul thakur

എന്നാല്‍ ഇത് മത്സര ഫലത്തെ മാറ്റിമറിക്കുന്ന തീരുമാനമായി മാറി. ബാറ്റിങ്ങില്‍ സിഎസ്‌കെ ചില മണ്ടത്തരങ്ങള്‍ കാട്ടിയതും ടീമിന് തിരിച്ചടിയായി. നാലാം നമ്പറില്‍ രവീന്ദ്ര ജഡേജയെ കളിപ്പിച്ചത് ടീം സ്‌കോറിനെ ബാധിച്ചു. 19 പന്തില്‍ 16 റണ്‍സാണ് ജഡേജക്ക് നേടാനായത്. 84 സ്‌ട്രൈക്ക് റേറ്റിലാണ് ജഡേജ കളിച്ചത്. ഈ സ്ഥാനത്ത് ശിവം ദുബെയെ കളിപ്പിക്കണമായിരുന്നു. ദുബെ നാലാം നമ്പറില്‍ മികച്ച റെക്കോഡുള്ള താരമാണ്. എന്നാല്‍ ബാറ്റിങ് ഓഡറില്‍ സിഎസ്‌കെ ദീപക്കിനെ പിന്നോട്ടിറക്കി.

ജഡേജക്ക് പകരം നാലാം നമ്പറില്‍ മോയിന്‍ അലിയെ കളിപ്പിക്കാമായിരുന്നുവെന്ന അഭിപ്രായവും പലരും മുന്നോട്ട് വെക്കുന്നു. ഡാരില്‍ മിച്ചലും മെല്ലപ്പോക്ക് ബാറ്റിങ് നടത്തി. മൂന്നാമനായി ഇറങ്ങി 10 പന്തില്‍ 11 റണ്‍സാണ് മിച്ചല്‍ നേടിയത്. ധോണി നേരത്തെ ബാറ്റ് ചെയ്യാത്തതെന്താണെന്നും ആരാധകര്‍ ചോദിക്കുന്നു. അവസാന പന്തിലാണ് ധോണി ക്രീസിലെത്തുന്നത്. ഈ പന്ത് ബൗണ്ടറി നേടി മത്സരം ഫിനിഷ് ചെയ്യാനും ധോണിക്കായി.

മികച്ച രീതിയില്‍ ധോണിക്ക് ഫിനിഷ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ധോണി അല്‍പ്പം കൂടി നേരത്തെ ബാറ്റ് ചെയ്യാന്‍ എത്തണമായിരുന്നു. എന്നാല്‍ ഇതിന് തയ്യാറാവാത്തത് ടീം സ്‌കോറിനെ കാര്യമായി ബാധിക്കുന്നുണ്ട്. ബാറ്റിങ് ഓഡറില്‍ സിഎസ്‌കെ അനാവശ്യ പരീക്ഷണങ്ങളാണ് നടത്തുന്നത്. ഈ സീസണില്‍ കൃത്യമായൊരു പ്ലേയിങ് 11 കണ്ടെത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടില്ല. പരീക്ഷണങ്ങള്‍ തുടരുന്നത് ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്.

ബൗളിങ് നിര മികവ് കാട്ടുന്നുണ്ടെങ്കിലും ബാറ്റിങ് നിരയില്‍ മിക്കവരും മോശം ഫോമിലാണെന്നതാണ് സിഎസ്‌കെയെ പിന്നോട്ടടിക്കുന്നത്. മോയിന്‍ അലിയെ ബാറ്റിങ്ങിനിറക്കുന്നില്ലെങ്കില്‍ കളിപ്പിക്കേണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ലഖ്‌നൗവിനെതിരേ മോയിന്‍ അലിയെ ബാറ്റിങ്ങിനിറക്കിയില്ല. 2 ഓവറില്‍ 21 റണ്‍സാണ് മോയിന്‍ വിട്ടുകൊടുത്തത്. ഓള്‍റൗണ്ടറെന്ന നിലയില്‍ മോയിനെ വേണ്ടവിധം ഉപയോഗിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുന്നില്ല.

Story first published: Wednesday, April 24, 2024, 7:22 [IST]
Other articles published on Apr 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+