ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ തുടര്‍ച്ചയായി 2 തവണയും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചിരിക്കുകയാണ്. സിഎസ്‌കെയുടെ മടയില്‍ ചെന്നൈ ആറ് വിക്കറ്റിനാണ് ലഖ്‌നൗ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 4 വിക്കറ്റിന് 210 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ 3 പന്ത് ബാക്കിയാക്കിയാണ് വിജയം നേടിയത്. വലിയ സ്‌കോര്‍ നേടിയെടുത്തിട്ടും സിഎസ്‌കെയ്ക്ക് ജയിക്കാനായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.
സ്വന്തം തട്ടകത്തില്‍ പൊതുവേ സിഎസ്‌കെയെ വീഴ്ത്തുക പ്രയാസമാണ്. എന്നാല്‍ മാര്‍ക്കസ് സ്റ്റോയിണിസിന്റെ (124*) ഗംഭീര സെഞ്ച്വറിയുടെ കരുത്തിലാണ് ലഖ്‌നൗവിന്റെ ജയം. സിഎസ്‌കെയുടെ തോല്‍വിക്ക് പിന്നാലെ ടീമിന്റെ പല പിഴവുകളും ആരാധകര്‍ ഉയര്‍ത്തിക്കാട്ടുകയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് ദീപക് ചഹാറിനെ വേണ്ടവിധം ഉപയോഗിക്കാത്തതാണ്. സിഎസ്‌കെയുടെ ബൗളര്‍മാര്‍ ഡെത്തോവറില്‍ തല്ലുവാങ്ങി.
ശാര്‍ദുല്‍ ഠാക്കൂറിനെയടക്കം മധ്യ ഓവറുകളില്‍ സിഎസ്‌കെ ഉപയോഗിച്ചപ്പോള്‍ 2 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റ് നേടിയിട്ടും ദീപക് ചഹാറിന് പിന്നീട് ഓവര്‍ നല്‍കിയില്ല. മികച്ച സ്വിങ് കണ്ടെത്തിയ ദീപക്കിന് എന്തുകൊണ്ടാണ് രണ്ടാമത്തെ ഓവര്‍ നല്‍കാതിരുന്നതെന്ന ചോദ്യം ശക്തമായി ഉയരുകയാണ്. ദീപക്കിനെ മാറ്റിനിര്‍ത്താനുള്ള കാരണം ധോണിയുടെ തീരുമാനമായിരുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മോശം ഫീല്‍ഡിങ് പ്രകടനമാണ് ദീപക് നടത്തിയത്.
ഇതിന് പിന്നാലെ ധോണി ദീപക്കിനോട് ദേഷ്യപ്പെടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതിന് ശേഷം ദീപക്കിന് സിഎസ്‌കെ ഓവര്‍ നല്‍കിയില്ല. നിര്‍ണ്ണായക സമയത്തും ദീപക്കിന്റെ ഫീല്‍ഡിങ് പിഴവില്‍ ബൗണ്ടറി പോയി. ഇതോടെ ധോണി കൂടുതല്‍ ദേഷ്യത്തോടെയാണ് കാണപ്പെട്ടത്. എന്നാല്‍ ദീപക്കിനെ മാറ്റിനിര്‍ത്താനുള്ള തീരുമാനം സിഎസ്‌കെയുടെ തോല്‍വിക്ക് കാരണമായി എന്നതാണ് വസ്തുത. മികച്ച ലൈനില്‍ ദീപക് പന്തെറിയുന്നുണ്ടായിരുന്നു.

ശാര്‍ദുല്‍ ടാക്കൂറിനെ ഇംപാക്ട് പ്ലയറായി കളിപ്പിച്ച സിഎസ്‌കെയുടെ തീരുമാനം പിഴച്ചു. 16ാം ഓവറില്‍ ശാര്‍ദുല്‍ ടാക്കൂറിന് പകരം ദീപക് ചഹാര്‍ പന്തെറിയണമായിരുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. 16ാം ഓവറില്‍ 20 റണ്‍സാണ് ശാര്‍ദുല്‍ വഴങ്ങിയത്. ഇത് മത്സരഫലം മാറ്റിമറിക്കുന്നതില്‍ നിര്‍ണ്ണായകമായി. 3 ഓവറില്‍ 42 റണ്‍സ് വഴങ്ങിയ ശാര്‍ദുലിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ശാര്‍ദുലിന് നല്‍കിയ രണ്ടോവര്‍ ദീപക്കിന് നല്‍കാമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
ഡെത്തോവറില്‍ മികച്ച റെക്കോഡുള്ള ബൗളറല്ല ദീപക്. എന്നാല്‍ തന്റേതായ ദിവസം മാച്ച് വിന്നറാവാന്‍ കഴിവുള്ളവനാണ്. ലഖ്‌നൗവിനെതിരേ ദീപക്കിന്റെ ബൗളിങ് പ്രതീക്ഷ നല്‍കുന്നതായിരുന്നു. എന്നാല്‍ വേണ്ടവിധം ദീപക്കിനെ ഉപയോഗിക്കാന്‍ ലഖ്‌നൗവിന് സാധിക്കാതെ പോയി എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സിഎസ്‌കെയെ ലഖ്‌നൗ തോല്‍പ്പിക്കുന്നത്. മഞ്ഞുവീഴ്ച സിഎസ്‌കെയെ ചതിച്ചുവെന്ന് പറയാം.
അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ലഖ്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. കട്ടര്‍ ബോളുകളിലൂടെ കളി പിടിക്കാന്‍ മിടുക്കനായ മുസ്തഫിസുര്‍ റഹ്‌മാനാണ് പന്തെറിഞ്ഞത്. എന്നാല്‍ പ്രതീക്ഷിച്ചപോലെ റണ്‍സ് പിടിച്ചെറിയാന്‍ താരത്തിനായില്ല. ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയ മാര്‍ക്കസ് സ്റ്റോയിണിസ് തുടര്‍ച്ചയായി മൂന്ന് ബൗണ്ടറിയും പറത്തി ലഖ്‌നൗവിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. മഞ്ഞു വീണതോടെ ബൗളര്‍ക്ക് പന്തില്‍ നിയന്ത്രണം ലഭിച്ചില്ല.
ഔട്ട് ഫീല്‍ഡിന് വേഗം കൂടുകയും ചെയ്തതോടെ ലഖ്‌നൗ അതിവേഗം റണ്‍സുയര്‍ത്തി. സിഎസ്‌കെ രവീന്ദ്ര ജഡേജയെ ബൗളിങ്ങില്‍ വേണ്ടവിധം ഉപയോഗിക്കാത്തതിലും ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നു. മഞ്ഞ് വീഴ്ച്ച സ്പിന്നര്‍മാര്‍ക്ക് തിരിച്ചടി നല്‍കുന്ന കാര്യമാണെങ്കിലും ജഡേജയെപ്പോലെ അനുഭവസമ്പന്നനായ ബൗളര്‍ക്ക് ഈ വെല്ലുവിളിയെ മറികടക്കാന്‍ ചിലപ്പോള്‍ സാധിക്കുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.