Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: റിഷഭിനേക്കാള്‍ നല്ലത് രാഹുല്‍! ഇന്ത്യന്‍ ടീമില്‍ വേണം, ഇതാ കാരണം

ഐസിസിയുടെ ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പരിക്കില്‍ നിന്നും മോചിതനായി ഐപിഎല്ലിലൂടെ മല്‍സരരംഗത്തേത്തു മടങ്ങിയെത്തിയ റിഷഭ് പന്ത് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിച്ചേക്കുമെന്നു ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍ഹി ക്യാപ്പ്റ്റല്‍നായി ഐപിഎല്ലില്‍ നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടനമാണ് അദ്ദേഹത്തിനു തുണയായത്. നിലവിലെ ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍മാരില്‍ സഞ്ജു സാംസണ്‍ കഴിഞ്ഞാല്‍ ഐപിഎല്ലില്‍ കൂടുതല്‍ റണ്ണെടുത്തത് റിഷഭാണ്.

പക്ഷെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ റിഷഭിനേക്കാള്‍ സ്ഥാനമര്‍ഹിക്കുന്നത് സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനായ അദ്ദേഹം ഐപിഎല്ലില്‍ അത്ര മികച്ച ഫോമിലല്ലെന്നതു ശരി തന്നെയാണ്. എന്നാല്‍ അന്താരാഷ്ട്ര ടി20 യിലെ കണക്കുകളെടുത്താല്‍ റിഷഭിനേക്കാള്‍ മിടുക്കനാണ് രാഹുല്‍. അതുകൊണ്ടു തന്നെ സെലക്ഷന്‍ കമ്മിറ്റി റിഷഭിനെക്കേള്‍ മുന്‍തൂക്കം നല്‍കേണ്ടതും അദ്ദേഹത്തിനു തന്നെയാണ്.

KL RAHUL

ടി20യില്‍ റിഷഭിന്റെ ശരാശരിയും സ്‌ട്രൈക്ക് റേറ്റ് മോശമാണെന്നു കാണാം. 22 ശരാശരിയും 126 സ്‌ട്രൈക്ക് റേറ്റും മാത്രമേ അദ്ദേഹത്തിനു ടി20യിലുള്ളൂ. എന്നാല്‍ രാഹുലിന്റെ ടി20 ശരാശരി 37.75ഉം സ്‌ട്രൈക്ക് റേറ്റ് 139.13ഉം ആണ്. ഇന്ത്യക്കു വേണ്ടി 72 ടി20കളില്‍ കളിച്ചിട്ടുള്ള അനുഭവസമ്പത്ത് രാഹുലിനുണ്ട്. ഇവയില്‍ നിന്നും 2265 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. രണ്ടു സെഞ്ച്വറികളും 22 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

എന്നാല്‍ റിഷഭ് കളിച്ചിട്ടുള്ളത് 66 ടി20 മല്‍സരങ്ങളാണ്. ഇവയില്‍ നിന്നും വെറും 987 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. രാഹുലുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും ആറു ടി20കള്‍ മാത്രമേ റിഷഭിനു കുറവുള്ളൂ. പക്ഷെ നേടിയ റണ്‍സിന്റെ കാര്യത്തില്‍ വലിയ അന്തരമാണ് ഇവര്‍ക്കിടയിലുള്ളത്. റിഷഭിനു ഇനിയും 1000 റണ്‍സ് പോലും തികയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ രാഹുല്‍ 2000ത്തിനു മുകളില്‍ റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു.

ലഖ്‌നൗവിനു വേണ്ടി ഈ ഐപിഎല്ലില്‍ നാലു മല്‍സരങ്ങളിലാണ് രാഹുല്‍ കളിച്ചത്. ഇവയില്‍ നിന്നും 31.50 ശരാശരിയില്‍ 128.57 സ്‌ട്രൈക്ക് റേറ്റില്‍ 126 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു ഫിഫ്റ്റിയുള്‍പ്പെടെയാണിത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ സീസണിലെ ആദ്യ കളിയില്‍ നേടിയ 58 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

KL RAHUL

മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ഇത്തവണ രാഹുല്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ വരാനിരിക്കുന്ന മല്‍സരങ്ങളില്‍ അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്താനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. നേരത്തേ ഐപിഎല്ലില്‍ നാലു തവണ 600ന് മുകളിലും ഒരു തവണ 550ന് മുകളിലും റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള താരമാണ് രാഹുല്‍.

ടി20യിലെ മികച്ച റെക്കോര്‍ഡ് മാത്രമല്ല വിക്കറ്റ് കീപ്പറെന്ന നിലയിലുള്ള പ്രകടനവും രാഹുലിനു പ്ലസ് പോയിന്റാവുന്ന കാര്യമാണ്. വിക്കറ്റ് കീപ്പിങ് മികവ് പുലര്‍ത്തുന്ന അദ്ദേഹം റിവ്യുകള്‍ എടുക്കുന്നതിലും കേമനാണ്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നിവയില്‍ പലപ്പോഴും നായകന്‍ രോഹിത് ശര്‍മയെ റിവ്യു എടുക്കുന്ന കാര്യത്തില്‍ സഹായിച്ചത് രാഹുലാണ്. കൃത്യമായ തീരുമാനങ്ങളെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഈ തരത്തില്‍ ടീമിനെ സഹായിക്കാന്‍ രാഹുലിനു സാധിക്കും.

Story first published: Wednesday, April 10, 2024, 15:29 [IST]
Other articles published on Apr 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+