For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 19 പന്തില്‍ 17, 9 ഡോട്ട് ബോള്‍! ടെസ്റ്റ് കളിച്ച് ജഡേജ, മോയിന്‍ അലി എവിടെ? വിമര്‍ശനം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പുരോഗമിക്കവെ സിഎസ്‌കെയ്ക്ക് മികച്ച പ്ലേയിങ് 11ല്‍ പോലും കണ്ടെത്താനായിട്ടില്ലെന്നതാണ് വസ്തുത. എംഎസ് ധോണി മാറി റുതുരാജ് ഗെയ്ക് വാദ് നായകസ്ഥാനത്തേക്കെത്തിയ ശേഷമുള്ള ആദ്യ സീസണില്‍ സിഎസ്‌കെയ്ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യുന്ന സിഎസ്‌കെയ്ക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല.

അജിന്‍ക്യ രഹാനെയും (1), ഡാരില്‍ മിച്ചലും (11) രവീന്ദ്ര ജഡേജയും (17) നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ഇതില്‍ രവീന്ദ്ര ജഡേജയാണ് ഏറ്റവും നിരാശപ്പെടുത്തിയത്. നാലാം നമ്പറിലിറങ്ങിയ ജഡേജ 19 പന്തില്‍ 17 റണ്‍സാണ് നേടിയത്. 89.47 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച താരത്തിന് തൊട്ടതെല്ലാം പിഴച്ചു. പവര്‍പ്ലേയില്‍ 4 പന്തുകള്‍ ജഡേജ ഡോട്ട്‌ബോളാക്കി. നാലാം നമ്പറില്‍ നിരാശപ്പെടുത്തുന്ന പ്രകടന നടത്തിയ ജഡേജയെ വിമര്‍ശിക്കുന്നതോടൊപ്പം സിഎസ്‌കെ ടീം മാനേജ്‌മെന്റിനെ ട്രോളുകയാണ് ആരാധകര്‍.

നാലാം നമ്പറില്‍ എന്തിനാണ് ജഡേജയെ കളിപ്പിച്ചതെന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. മോയിന്‍ അലിയെ സിഎസ്‌കെ എന്തിനാണ് പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മോയിന്‍ അലി ജഡേജയെക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന താരമാണ്. അവസാന സീസണുകളിലെല്ലാം സിഎസ്‌കെയ്ക്കായി ജഡേജ കസറിയിട്ടുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇത്തവണ മോയിന്‍ അലിക്ക് ബാറ്റിങ്ങില്‍ കൂടുതല്‍ അവസരം നല്‍കാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

മോയിന്‍ അലി പ്ലേയിങ് 11ലുണ്ടായിട്ടും ടോപ് ഓഡറില്‍ കളിപ്പിക്കാതിരിക്കുന്നത് സിഎസ്‌കെയുടെ വിചിത്ര തീരുമാനമാണെന്നാണ് ആരാധകര്‍ പറയുന്നത്. ജഡേജയെ പ്രത്യേക സാഹചര്യങ്ങളില്‍ അഞ്ചാം നമ്പറിലോ നാലാം നമ്പറിലോ കളിപ്പിക്കാം. അല്ലാതെ ജഡേജയെ ടോപ് ഓഡറിലേക്ക് പരിഗണിക്കുന്നത് മണ്ടത്തരമാണെന്നാണ് ആരാധക പക്ഷം. നാലാം നമ്പറില്‍ ശിവം ദുബെയെ കളിപ്പിക്കണമെന്ന ആവശ്യവും ആരാധകര്‍ ഉയര്‍ത്തുന്നു.

ajinkya rahane

ശിവം ദുബെയുടെ നാലാം നമ്പറിലെ ശരാശരി 42ന് മുകളിലാണ്. സ്‌ട്രൈക്ക് റേറ്റ് 158ന് മുകളിലും. എന്നിട്ടും എന്തുകൊണ്ടാണ് നാലാം നമ്പറില്‍ നിന്ന് ദുബെയെ മാറ്റിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ദുബെക്ക് സാധിക്കുന്നുണ്ട്. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടുന്ന ദുബെ വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ളവുമാണ്. എന്നിട്ടും എന്തുകൊണ്ടാണ് ദുബെയെ നാലാം നമ്പറിലേക്ക് പരിഗണിക്കാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സിഎസ്‌കെയുടെ ഇത്തവണത്തെ പ്രധാന പല താരങ്ങളുടേയും സ്‌ട്രൈക്ക് റേറ്റ് നിരാശപ്പെടുത്തുന്നതാണ്. അജിന്‍ക്യ രഹാനെ 3 പന്ത് നേരിട്ട് 1 റണ്‍സിനാണ് പുറത്തായത്. ഡാരില്‍ മിച്ചല്‍ 10 പന്തില്‍ 11 റണ്‍സാണ് നേടിയത്. പവര്‍പ്ലേയിലടക്കം സിഎസ്‌കെ ബാറ്റിങ് നിരക്ക് അതിവേഗം റണ്‍സുയര്‍ത്താനാവുന്നില്ല. ശിവം ദുബെ, റുതുരാജ് ഗെയ്ക് വാദ് എന്നിവരുടെ ബാറ്റിങ് പ്രകടനത്തെ സിഎസ്‌കെ അമിതമായി ആശ്രയിക്കുന്നതാണ് കാണാനാവുന്നത്.

പ്ലേയിങ് 11: ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- ക്വിന്റന്‍ ഡീകോക്ക്, കെ എല്‍ രാഹുല്‍ (c,wc), മാര്‍ക്കസ് സ്‌റ്റോയിണിസ്, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, മാറ്റ് ഹെന്‍ റി, രവി ബിഷ്‌നോയ്, മൊഹ്‌സിന്‍ ഖാന്‍, യഷ് താക്കൂര്‍

സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ് (c), അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, മോയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (wc), ദീപക് ചഹാര്‍, തുഷാര്‍ ദെശപാണ്ഡെ, മുസ്തഫിസുര്‍ റഹ്‌മാന്‍, മതീഷ പതിരാന

Story first published: Tuesday, April 23, 2024, 21:16 [IST]
Other articles published on Apr 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+