Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 5ല്‍ 3ലും ഫിഫ്റ്റി, സഞ്ജുവിന് സ്ഥിരതയില്ലെന്ന് ആരു പറഞ്ഞു? ലോകകപ്പ് ടിക്കറ്റുറപ്പോ

ജയ്പൂര്‍: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു തന്റെ സ്ഥാനം പതിയെ ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഐപിഎല്ലില്‍ മൂന്നാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറും കുറിച്ചിരിക്കുകയാണ് അദ്ദേഹം. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള പോരാട്ടത്തിലാണ് നായകന്റെ കളി കെട്ടഴിച്ച സഞ്ജു സീസണിലെ മൂന്നാമത്തെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. 38 ബോളില്‍ നിന്നും ഏഴു ഫോറും രണ്ടു സിക്സറുമടക്കം 68 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

സ്ഥിരതയില്ലാത്തവനെന്ന തന്റെ ദുഷ്‌പേര് മായ്ച്ചുകളയുന്ന പ്രകടനമാണ് ഈ സീണില്‍ റോയല്‍സിനായി സഞ്ജു കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അഞ്ചിന്നിങ്‌സുകളില്‍ നിന്നും 82 എന്ന ഗംഭീര ശരാശരിയില്‍ 157.69 സ്‌ട്രൈക്ക് റേറ്റോടെ 246 റണ്‍സ് അദ്ദേഹം തന്റെ പേരില്‍ കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളോടെയാണിത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്തും സഞ്ജുവുണ്ട്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ അദ്ദേഹം തന്റെ സ്ഥാനം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

SANJU SAMSON

ജിടിക്കെതിരേ പവര്‍പ്ലേയില്‍ തന്നെ സഞ്ജുവിന് ക്രീസിലെത്തേണ്ടി വന്നിരുന്നു. അഞ്ചാമത്തെ ഓവറിലെ രണ്ടാമത്തെ ബോളിലാണ് യശസ്വി ജയ്‌സ്വാള്‍ പുറത്തായത്. ടൂര്‍ണമെന്റില്‍ മോശം ഫോം തുടരുന്ന അദ്ദേഹം ഈ കളിയിലും അതാവര്‍ത്തിക്കുകയായിരുന്നു. 19 ബോളില്‍ അഞ്ചു ഫോറടക്കം 24 റണ്‍സുമായി മോശമല്ലാതെ തുടങ്ങിയെങ്കിലും അതൊരു വലിയ സ്‌കോറാക്കി മാറ്റാന്‍ സാധിച്ചില്ല. റോയല്‍സ് സ്‌കോര്‍ ബോര്‍ഡില്‍ 32 റണ്‍സുള്ളപ്പോഴാണ് ജയ്‌സ്വാള്‍ മടങ്ങിയത്. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്.

ക്രീസിലെത്തിയ സഞ്ജു ആദ്യ ബോളില്‍ റണ്ണൊന്നുമെടുത്തില്ല. എന്നാല്‍ അടുത്ത രണ്ടു ബോളും ഫോറിലേക്കു പായിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കി. അടുത്ത ഓവറില്‍ തന്നെ തൊട്ടുമുമ്പത്തെ കളിയിലെ സെഞ്ച്വറി വീരന്‍ ജോസ് ബട്‌ലറെ (8) നഷ്ടമായത് റോയല്‍സിനെ ഞെട്ടിച്ചു. എന്നാല്‍ തുടര്‍ന്നെത്തിയ റിയാന്‍ പരാഗിനെ കൂട്ടുപിടിച്ച് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി സഞ്ജു ടീമിനെ ശക്തമായ നിലയിലെത്തിച്ചു. 78 ബോളില്‍ 130 റണ്‍സാണ് ഈ ജോടി വാരിക്കൂട്ടിയത്.

പരാഗിനെ തന്റെ സ്വതസിദ്ധമായ അഗ്രസീവ് ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ അനുവദിച്ച സഞ്ജു കുറേക്കൂടി ശ്രദ്ധയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്താനാണ് ശ്രമിച്ചത്. അനാവശ്യ ധൃതിയോ, റിസ്‌കി ഷോട്ടുകളോയൊന്നും അദ്ദേഹത്തില്‍ നിന്നും കണ്ടില്ല. 31 ബോളുകളിലാണ് സഞ്ജു വീണ്ടുമൊരു ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. മോഹിത് ശര്‍മയെറിഞ്ഞ 17ാമത്തെ ഓവറിലെ അവസാന ബോളില്‍ ഫോറടിച്ചാണ് അദ്ദേഹം ഫിഫ്റ്റിയിലെത്തിയത്.

SANJU SAMSON

ഈ പ്രകടനത്തോടെ വലിയൊരു റെക്കോര്‍ഡും സഞ്ജു തന്റെ പേരില്‍ കുറിച്ചിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ റോയല്‍സിനായി കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. 25ാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറാണ് സഞ്ജു കുറിച്ചത്. 131 ഇന്നിങ്‌സുകളില്‍ നിന്നാണിത്.

വീണ്ടുമൊരു തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവച്ചതോടെ സഞ്ജുവിനെ ഇനി ലോകകപ്പില്‍ നിന്നും തഴയാന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ആരാധകര്‍. സഞ്ജു സാംസണിനെ മനപ്പൂര്‍വ്വം തഴയുകയെന്ന ബിസിസിഐയുടെ വൃത്തികെട്ട രാഷ്ട്രീയം ഇനി നടക്കില്ല. കണക്കുകള്‍ കള്ളം പറയില്ല. ടി20 ലോകകപ്പില്‍ തഴയാനാവാത്ത വിധം സഞ്ജു മേധാവിത്വം നേടിക്കഴിഞ്ഞതായും ആരാധകര്‍ പറയുന്നു.

സഞ്ജു സാംസണ്‍ ഇനി ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടക്കും. അത്രയും ഗംഭീരമായിട്ടാണ് അദ്ദേഹം ഈ ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുക മാത്രമല്ല ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നും ആരാധകര്‍ പറയുന്നു.

Story first published: Wednesday, April 10, 2024, 22:02 [IST]
Other articles published on Apr 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+