For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സഹീറിന്റെ പിന്‍ഗാമി അര്‍ഷ്ദീപ് തന്നെ! ലോകകപ്പില്‍ ഉറപ്പായും വേണം, കിടു ബൗളിങ്

ചണ്ഡീഗഡ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിന്റെ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങിന്റെ ബൗളിങ് പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍. ശക്തമായ ബാറ്റിങ് നിരയുള്ള ഓഞ്ച് ആര്‍മിയെ തുടക്കത്തില്‍ തന്നെ ബാക്ക്ഫൂട്ടിലാക്കിയിരിക്കുകയാണ് പഞ്ചാബ്. ഇതിനു പ്രധാന കാരണക്കാരന്‍ അര്‍ഷ്ദീപാണ്. ഒരോവറില്‍ രണ്ടു വമ്പന്‍ വിക്കറ്റുകള്‍ പിഴുതാണ് അദ്ദേഹം ഹൈദരാബാദിനെ വിറപ്പിച്ചത്.

മുന്‍ മല്‍സരങ്ങളെ അപേക്ഷിച്ച് സ്ലോ തുടക്കമാണ് ഹൈദരാബാദിനു ലഭിച്ചത്. വമ്പനടിക്കാരായ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവരെ മികച്ച ബൗളിങിലൂടെ പഞ്ചാബ് തുടക്കം മുതല്‍ പ്രതിരോധത്തിലാക്കി. മൂന്നോവര്‍ കഴിഞ്ഞപ്പോള്‍ ഹൈദരാബാദ് വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയായിരുന്നു. നാലാം ഓവറിലായിരുന്നു ഹൈദരാബാദിനെ ഞെട്ടിച്ച അര്‍ഷ്ദീപിന്റെ ഇരട്ടപ്രഹരം. കളിയില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഓവറായിരുന്നു ഇത്.

ARSHDEEP SINGH

നേരത്തേ തന്റെ ആദ്യ ഓവറില്‍ ആറു റണ്‍സ് മാത്രമേ അര്‍ഷ്ദീപ് വിട്ടു നല്‍കിയുള്ളൂ. നാലാം ഓവറിലെ ആദ്യ ബോളില്‍ അഭിഷേകിനു സിംഗിളെടുക്കാനേ ആയുള്ളൂ. അടുത്ത ബോളില്‍ അപകടകാരിയായ ഹെഡിനെ മടക്കിയ അര്‍ഷ്ദീപ് പഞ്ചാബിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കി. ഒരു ഗുഡ് ലെങ്ത്ത് ബോളായിരുന്നു അദ്ദേഹം പരീക്ഷിച്ചത്.

ഹെഡ് കരുത്തുറ്റ ഡ്രൈവിനാണ് തുനിഞ്ഞത്. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ടായില്ല. വായുവിലുയര്‍ന്ന ബോള്‍ മിഡ് ഓഫ് ഏരിയയില്‍ പിറകിലേക്കു ഓടിയ ശേഷം ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ പിടികൂടുകയായിരുന്നു. 15 ബോളില്‍ നാലു ഫോറടക്കം 21 റണ്‍സാണ് ഹെഡിനു നേടാനായത്.

തുടര്‍ന്ന് എയ്ഡന്‍ മാര്‍ക്രം ക്രീസില്‍. ആദ്യ ബോളില്‍ മാര്‍ക്രമിനു റണ്ണൊന്നും ലഭിച്ചില്ല. അടുത്ത ബോളില്‍ തന്നെ മാര്‍ക്രമിനെയും അര്‍ഷ്ദീപ് മടക്കിയതോടെ ഹൈദരാബാദ് ശരിക്കും ഞെട്ടി. ഓഫ്‌സ്റ്റംപിന് പുറത്തേക്കു പോയ ഗുഡ് ലെങ്ത്ത് ബോളായിരുന്നു അര്‍ഷ്ദീപ് എറിഞ്ഞത്. ഒട്ടും ഫൂട്ട് മൂവ്‌മെന്റില്ലാതെ ഡ്രൈവ് ചെയ്യാനാണ് മാര്‍ക്രം ശ്രമിച്ചത്. എന്നാല്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളിലെത്തുകയായിരുന്നു.

ARSHDEEP SINGH

ഈ ഓവറില്‍ വെറും രണ്ടു റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വഴങ്ങിയത്. ഹൈരാബാദ് രണ്ടു വിക്കറ്റിനു 28 റണ്‍സിലേക്കു വീഴുകയു ചെയ്തു. അര്‍ഷ്ദീപിന്റെ ഈ ഇരട്ടപ്രഹരത്തില്‍ നിന്നു പിന്നീട് കരകയറാന്‍ ഹൈദരാബാദിനു കഴിഞ്ഞതുമില്ല. അര്‍ഷ്ദീപിന്റെ ബൗളിങ് മികവിനെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രശംസ കൊണ്ട് മൂടുകയാണ്.

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹം തീര്‍ച്ചയായും വേണമെന്നാണ് ആരാധകരുടെ അഭിപ്രായം. ട്രാവിസ് ഹെഡിനെ എത്ര എളുപ്പത്തിലാണ് അര്‍ഷ്ദീപ് പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമില്‍ അര്‍ഷ്ദീപുണ്ടായിരുന്നെങ്കില്‍ ഹെഡിനെ മടക്കി ഇന്ത്യ കിരീടം നേടുമായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു. അന്നു കലാശപ്പോരില്‍ ഹെഡിന്റെ സെഞ്ച്വറിയാണ് ഇന്ത്യക്കു ലോക കിരീടം നഷ്ടമാക്കിയത്.

സഹീര്‍ ഖാന് ശേഷം മികച്ചൊരു ഇടംകയന്‍ പേസറില്ലെന്ന് വിലപിക്കുന്ന ഇന്ത്യ എന്തുകൊണ്ടൈാണ് അര്‍ഷ്ദീപ് സിങിനെ വില കുറച്ചു കാണുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അര്‍ഷ്ദീപിനെ തഴഞ്ഞ് നമ്മള്‍ മണ്ടത്തരം കാണിച്ചു. വരാനിരിക്കുന്ന ടി20 ലോകകപ്പിലെങ്കിലും ഇന്ത്യ ഈ മണ്ടത്തരം കാണിക്കരുത്. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ലോകകപ്പില്‍ അര്‍ഷ്ദീപ് പേസാക്രണതിനു ചുക്കാന്‍ പിടിക്കണമെന്നും ആരാധകര്‍ പറയുന്നു.

Story first published: Tuesday, April 9, 2024, 20:50 [IST]
Other articles published on Apr 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+