Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്‌

മുംബൈ ഇന്ത്യന്‍സിന്റെ നായകനായി തിരികെ വന്നതു മുതല്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഹാര്‍ദിക് നേരിടുന്നത്. നായകനായി മാത്രമല്ല, ബാറ്റര്‍ എന്ന നിലയിലും ബൗളര്‍ എന്ന നിലയിലും ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഇതുവരെ ടീമിനെ ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. സീസണില്‍ ഇതുവരെ തന്റെ യഥാര്‍ത്ഥ ഫോമിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല ഹാര്‍ദിക് പാണ്ഡ്യയ്ക്ക്.

പോയന്റ് ടേബിളില്‍ ഏഴാമതാണ് ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിന്റെ സ്ഥാനം. എട്ട് മത്സരങ്ങളില്‍ നിന്നും മൂന്നെണ്ണത്തില്‍ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാനായത്. പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയും കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ഇതോടെ പാണ്ഡ്യയുടെ ലോകകപ്പ് ടീമിലേക്കുള്ള എന്‍ട്രി തന്നെ ആശങ്കയിലായിരിക്കുകയാണ്.

IPL 2024

നേരത്തെ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ പാണ്ഡ്യ നയിക്കണമെന്ന് ചിലര്‍ വാദിച്ചിരുന്നു. എന്നാല്‍ നിലവിലെ മോശം ഫോം കാരണം പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമിലേക്ക് എത്തുക പോലും ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ഇവിടെയിതാ എന്തുകൊണ്ട് പാണ്ഡ്യയെ ലോകകപ്പ് ടീമില്‍ എടുക്കരുതെന്ന് വ്യക്തമാക്കുന്ന നാല് കാരണങ്ങള്‍ പരിശോധിക്കുകയാണ്.

പോയ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനിടെയാണ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരുക്കേല്‍ക്കുന്നത്. പിന്നീട് പാണ്ഡ്യ കളിക്കുന്നത് ഐപിഎല്ലിലാണ്. എട്ട് മത്സരങ്ങള്‍ കളിച്ച പാണ്ഡ്യ ഇതുവരെ എറിഞ്ഞത് 17 ഓവറുകള്‍ മാത്രമാണ്. ഒരു മത്സരത്തില്‍ രണ്ട് ഓവര്‍ നിലയിലാണത്. നാല് വിക്കറ്റുകള്‍ മാത്രം നേടിയ പാണ്ഡ്യയുടെ ഇക്കണോമി 10.94 ഉം ആവറേജ് 46.50 ഉം ആണ്. ഇന്ത്യന്‍ ടീം പാണ്ഡ്യയെ പരിഗണിക്കുന്നത് ബൗളിംഗ് ഓപ്ഷന്‍ ആണെന്നിരിക്കെ ഇത് വലിയൊരു തലവേദനയാണ്.

ഇന്ത്യന്‍ ടീമില്‍ വളരെ അപൂര്‍വ്വമായ ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍ ആണ് ഹാര്‍ദിക് പാണ്ഡ്യ. പക്ഷെ ബൗളിംഗ് ഇല്ലാത്ത പക്ഷം തന്റെ പാണ്ഡ്യയുടെ പകുതി കഴിവുകള്‍ മാത്രമാണ് ഇന്ത്യയ്ക്ക് ലഭിക്കുക. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബൗള്‍ ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ ഹാര്‍ദിക് പാണ്ഡ്യയെ ലോകകപ്പിലേക്ക് ക്ഷണിക്കേണ്ടതുള്ള എന്നതാണ് ബിസിസിഐയുടെ തീരുമാനം. അങ്ങനെയെങ്കില്‍ പന്തുകൊണ്ടും മികവ് തെളിയിക്കേണ്ടിയിരിക്കുന്നു ഹാര്‍ദിക് പാണ്ഡ്യയ്ക്ക്.

ബാറ്റുകൊണ്ടും തിളങ്ങാന്‍ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടില്ല. പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്‍. എട്ട് മത്സരങ്ങളില്‍ നിന്നും 151 റണ്‍സാണ് പാണ്ഡ്യ നേടിയിട്ടുള്ളത്. സ്‌ട്രൈക്ക് റേറ്റ് 142.45 ആണ്. ഒരു ഫിനിഷറെ സംബന്ധിച്ച് വളരെ മോശമാണിത്. ഫിനിഷര്‍ റോളില്‍ ഈ സീസണില്‍ സമ്പൂര്‍ണ പരാജയമാണ് ഹാര്‍ദിക് പാണ്ഡ്യ. ഫിനിഷര്‍ റോളിലേക്ക് റിങ്കു സിംഗും രവീന്ദ്ര ജഡേജയുമൊക്കെ തങ്ങളുടെ മെറിറ്റ് തെളിയിച്ച് കടന്നു വരുന്നതോടെ പാണ്ഡ്യയുടെ സ്ഥാനം തെറിക്കാനുള്ള സാധ്യതയാണ് കാണുന്നത്.

തന്റെ കൂറ്റനടികള്‍ക്ക് പേരുകേട്ട താരമാണ് ഹാര്‍ദിക് പാണ്ഡ്യ. സ്പിന്നര്‍മാര്‍മാരെ സെറ്റില്‍ ആകാന്‍ അനുവദിക്കാതെ പ്രഹരിക്കാന്‍ പാണ്ഡ്യയ്ക്ക് സാധിക്കുമായിരുന്നു. ഇമാദ് വസീം, ആദം സാമ്പ, ടോഡ് അസില്‍ തുടങ്ങിയവരെല്ലാം ആ ബാറ്റിന്റെ ചൂട് അറിഞ്ഞവരാണ്. എന്നാല്‍ 2020 മുതല്‍ പാണ്ഡ്യ സ്പിന്നര്‍മാര്‍ക്കെതിരെ മുമ്പത്തേത് പോലെ തിളങ്ങുന്നില്ല. റിങ്കുവോ ജഡേജയോ ഫിനിഷര്‍ ആകുന്നതോടെ പാണ്ഡ്യയുടെ പൊസിഷന്‍ അഞ്ചോ ആറോ ആയി മാറും. സ്പിന്‍ ബൗളര്‍മാരെ നേരിടേണ്ടി വരുന്ന ഈ പൊസിഷനില്‍ പാണ്ഡ്യയ്ക്ക് തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് അത് തിരിച്ചടിയാകും.

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്ത താരമാണ് ശിവം ദൂബെ. കഴിഞ്ഞ സീസണിലെ വെടിക്കെട്ട് ഫോം ഈ സീസണിലും ആര്‍ത്തിക്കുകയാണ് ദൂബെ. ഈ സീസണിലെ സ്റ്റാന്‍ഡ് ഔട്ട് താരങ്ങളില്‍ ഒരാളാണ് ശിവം ദൂബെ. നേരത്തെ സ്പിന്‍ ബൗളേഴ്‌സിനെതിരെ തിളങ്ങിയിരുന്ന ദൂബെ ഇത്തവണ പേസര്‍മാരെ നേരിടുന്നതിലും മിടുക്ക് നേടിയാണ് വന്നിരിക്കുന്നത്. ഡെത്ത് ഓവറില്‍ കളി വരുതിയിലാക്കാന്‍ സാധിക്കുന്ന താരമാണ് ദൂബെ.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശിവം ദൂബെ ഇടം നേടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരേയും ബൗള്‍ ചെയ്തിട്ടില്ലെന്നത് ദൂബെയ്ക്ക് തിരിച്ചടിയാണ്. പക്ഷെ ഐപിഎല്ലിന് മുന്നോടിയായി നടന്ന പരമ്പരയില്‍ വിക്കറ്റുകള്‍ നേടാന്‍ ദൂബെയ്ക്ക് സാധിച്ചിരുന്നു. തന്റെ ബൗളിംഗിന്റെ കാര്യത്തിലും സെലക്ടര്‍മാരുടെ വിശ്വാസം സമ്പാദിക്കാന്‍ ദൂബെയ്ക്ക് സാധിച്ചാല്‍ ഹാര്‍ദിക്കിന് പകരം ടീമിലെത്തുക ശിവം ദൂബെയായിരിക്കും.

Story first published: Wednesday, April 24, 2024, 15:52 [IST]
Other articles published on Apr 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+