വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റഷ്യയിലെ രണ്ട് ലോകകപ്പ് സ്റ്റേഡിയങ്ങള്‍ ആദ്യമഴയില്‍ തകര്‍ന്നു; വമ്പന്‍ അഴിമതിയെന്ന് സൂചന

മോസ്‌കോ: ലോകകപ്പിനായി കോടികള്‍ മുടക്കി പണിത റഷ്യയിലെ രണ്ട് സ്റ്റേഡിയങ്ങള്‍ ആദ്യ മഴയില്‍ തന്നെ തകര്‍ന്നു. നിഷ്‌നി നൊവ്‌ഗൊരോദ്, വോള്‍ഗോഗ്രാഡ് സ്‌റ്റേഡിയങ്ങളാണ് തകര്‍ച്ചയിലായത്. രണ്ടു സ്‌റ്റേഡിയത്തിലും ഇംഗ്ലണ്ട് ലോകകപ്പ് മത്സരം കളിക്കാനെത്തിയിരുന്നു. 198 മില്യണ്‍ യൂറോ ചെലവഴിച്ച് നിര്‍മിച്ചതാണ് വോള്‍ഗോഗ്രാഡ്.

ലോകകപ്പിനുശേഷം സ്റ്റേഡിയങ്ങള്‍ ഫുട്‌ബോളിന് ഉപയോഗപ്പെടുത്താമെന്ന റഷ്യയുടെ ആഗ്രഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ സംഭവം. ഏതാണ്ട് 4 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ലോകകപ്പിനായി സ്റ്റേഡിയങ്ങള്‍ ഒരുക്കാനും പുതിക്കിപ്പണിയാനും റഷ്യ ചെലവഴിച്ചത്. ഇതില്‍ വലിയൊരു ശതമാനം അഴിമതിയായെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

കരാറുകാരന്‍ പുടിന്റെ സുഹൃത്ത്

കരാറുകാരന്‍ പുടിന്റെ സുഹൃത്ത്

വോള്‍ഗയുടെ തീരത്തുള്ള വോള്‍ഗോഗ്രാഡ് സ്‌റ്റേഡിയത്തിന്റെ പ്രധാന കരാറുകാരന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മില്‍ പുതിന്റെ അടുത്ത സുഹൃത്താണ്. അതുകൊണ്ടുതന്നെ സ്റ്റേഡിയം പണിതതിലുണ്ടായ അഴിമതി അന്വേഷിക്കുകയോ നടപടിയെടുക്കുകയോ ചെയ്യില്ലെന്നും ഒരു വിഭാഗത്തിന് ആശങ്കയുണ്ട്.

സുരക്ഷാ ക്രമീകരണങ്ങളിലാത്ത സ്‌റ്റേഡിയം

സുരക്ഷാ ക്രമീകരണങ്ങളിലാത്ത സ്‌റ്റേഡിയം

വമ്പന്‍ ടീമുകള്‍ മത്സരിക്കുന്നതിനാല്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തുന്ന സ്റ്റേഡിയങ്ങളില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് തകര്‍ച്ച വ്യക്തമാക്കുന്നത്. സ്റ്റേഡിയത്തില്‍ കളി നടക്കുന്ന സമയത്തായിരുന്നു തകര്‍ച്ചയെങ്കില്‍ വലിയ ദുരന്തമാകുമായിരുന്നു. സ്റ്റേഡയത്തില്‍നിന്നും പുറത്തേക്കുള്ള വെള്ളം ഒഴുകിപ്പോകാനുള്ള നീര്‍ച്ചാലുകളും വൈദ്യുതിബന്ധവുമെല്ലാം ഒറ്റ മഴയ്ക്കുതന്നെ തകര്‍ന്നു.

കരാറുകാരുടെ വിശദീകരണം

കരാറുകാരുടെ വിശദീകരണം

മണ്ണിടിച്ചലും മഴയും മൂലം സ്‌റ്റേഡിയത്തിന് കേടുപാടു പറ്റിയെങ്കിലും അത് കാര്യമാക്കേണ്ടതില്ലെന്നാണ് കരാറുകാരുടെ വക്താവ് പറയുന്നത്. ഗുരുതരമായ തകരാറുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് ഇവരുടെ വാദം. ചില സ്റ്റേഡിയങ്ങളിലേക്കുള്ള വഴികളും റോഡുകളുമെല്ലാം മഴയില്‍ തകര്‍ന്നിട്ടുണ്ട്. ഇവ ശരിയാക്കിയെടുക്കാമെന്നും ഇവര്‍ പറയുന്നുണ്ട്.

സ്റ്റേഡിയങ്ങള്‍ സംരക്ഷിക്കുമെന്ന് പുതിന്‍

സ്റ്റേഡിയങ്ങള്‍ സംരക്ഷിക്കുമെന്ന് പുതിന്‍

ലോകകപ്പിനായി കോടികള്‍ ചെലവഴിച്ച് പണിത സ്റ്റേഡിയങ്ങള്‍ സംരക്ഷിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മില്‍ പുതിന്‍ നേരത്തെ പറഞ്ഞിരുന്നു. സ്റ്റേഡിയം മറ്റു കാര്യങ്ങളായി ഉപയോഗിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ മോസ്‌കോ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ ചില മാര്‍ക്കറ്റുകളും മറ്റും പ്രവര്‍ത്തിച്ചിരുന്നു. അതേസമയം, സ്റ്റേഡിയങ്ങള്‍ തകരാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ ചെലവഴിച്ച പണമെല്ലാം പാഴാകുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്.

Story first published: Thursday, July 19, 2018, 12:09 [IST]
Other articles published on Jul 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X