വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാവരും അദ്ദേഹത്തെ വസീം അക്രവുമായി താരതമ്യപ്പെടുത്തുന്നു; ഇന്ത്യന്‍ ഓള്‍റൗണ്ടറെ പുകഴ്ത്തി റെയ്‌ന

മുംബൈ: മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനെ പുകഴ്ത്തി സുരേഷ് റെയ്‌ന. എല്ലാവരും അദ്ദേഹത്തെ പാകിസ്താന്‍ ഇതിഹാസ പേസര്‍ വസിം അക്രവുമായാണ് താരമത്യപ്പെടുത്തുന്നത്. നീണ്ട് ചുരുണ്ട മുടിയുമായെത്തിയ ഇര്‍ഫാന്‍ ഹെഡ് ആന്റ് ഷോള്‍ഡേഴ്‌സിന്റെ ബ്രാന്റ് അംബാസഡറെപ്പോലെയായിരുന്നു. 2005ല്‍ ഞാന്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ ഇര്‍ഫാന്‍ വലിയ പേരെടുത്ത ക്രിക്കറ്റ് താരമായിരുന്നു-റെയ്‌ന പറഞ്ഞു.

ഇര്‍ഫാനെക്കുറിച്ച് പറഞ്ഞത്

2004ല്‍ പാകിസ്താന്‍ പര്യടനം നടത്തിയപ്പോള്‍ അന്നത്തെ പാകിസ്താന്‍ പരിശീലകനായി ജാവേദ് മിയാന്‍ദാദ് ഇര്‍ഫാനെക്കുറിച്ച് പറഞ്ഞത് റെയ്‌ന ഓര്‍ത്തെടുത്തു. ഇര്‍ഫാനെപ്പൊലുള്ള ബൗളര്‍മാര്‍ പാകിസ്താന്റെ ഏത് തെരുവില്‍ നോക്കിയാലും കാണാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന് മറുപടി പഠാന്‍ 2006ലെ പാകിസ്താന്‍ പര്യടനത്തില്‍ നല്‍കി. പാകിസ്താനെതിരായ ടെസ്റ്റില്‍ ഹാട്രിക്ക് നേടിയാണ് പഠാന്‍ കരുത്ത് കാട്ടിയത്.

പഠാന്‍

ഇന്ത്യക്കുവേണ്ടി ടെസ്റ്റ് ഹാട്രിക്ക് നേടിയ രണ്ടാമത്തെ ബൗളറായിരുന്നു അന്ന് പഠാന്‍. തകര്‍പ്പന്‍ സ്വിങ് ബൗളിങ് പുറത്തെടുത്ത അദ്ദേഹം ആദ്യ ഓവറില്‍ സല്‍മാന്‍ ബട്ട്, യൂനിസ് ഖാന്‍, മുഹമ്മദ് യൂസഫ് എന്നീ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരെയാണ് പുറത്താക്കിയത്. കറാച്ചിയിലെ മത്സരത്തിലായിരുന്നു പഠാന്‍ അവിസ്മരണീയ പ്രകടനം. ആ മത്സരത്തില്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും പഠാന്റെ ബൗളിങ് പ്രകടനം തോല്‍വിയിലേക്കാള്‍ ശോഭയോടെ നിന്നു.

ഇന്ത്യന്‍ നെയ്മര്‍, ചീക്കു, ഷാന, ഗബ്ബാര്‍... ക്രിക്കറ്റ് താരങ്ങളും ഇരട്ടപ്പേരുകളും, ഇവ വന്നതെങ്ങനെ?

ഇന്ത്യയുടെ രക്ഷകനായി

ബാറ്റുകൊണ്ടും പലപ്പോഴും ഇന്ത്യയുടെ രക്ഷകനായി ഇര്‍ഫാന്‍ മാറിയിട്ടുണ്ട്. ഇയാന്‍ ചാപ്പല്‍ ഇന്ത്യയുടെ പരിശീലകനായിരിക്കെ വണ്‍ ഡൗണില്‍ ഇറങ്ങി തകര്‍പ്പന്‍ പ്രകടനം ഇര്‍ഫാന്‍ കാഴ്ചവെച്ചിട്ടുണ്ട്. 29 ടെസ്റ്റില്‍ നിന്ന് 100 വിക്കറ്റും 1105 റണ്‍സും 120 ഏകദിനത്തില്‍നിന്ന് 173 വിക്കറ്റും 1544 റണ്‍സും 24 ടി20യില്‍നിന്ന് 28 വിക്കറ്റും 172 റണ്‍സും ഇര്‍ഫാന്‍ നേടിയിട്ടുണ്ട്. 103 ഐപിഎല്‍ കളിച്ചിട്ടുള്ള ഇര്‍ഫാന്‍ 80 വിക്കറ്റും 1139 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന ഇലവന്‍: രോഹിത്തിനെ തഴഞ്ഞ് ഫിഞ്ച്, പകരം ഗില്‍ക്രിസ്റ്റ്

ഇര്‍ഫാന്റെ ടീമിലെ സ്ഥാനം

ഒരു ടെസ്റ്റ് സെഞ്ച്വറിയും അദ്ദേഹം പേരിലാക്കി. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് ഇര്‍ഫാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇര്‍ഫാന്‍ സജീവമാണ്. കരിയറില്‍ ശോഭിച്ചുനിന്ന സമയത്ത് തുടര്‍ച്ചയായ പരിക്ക് ഇര്‍ഫാന്റെ കരിയറില്‍ തിരിച്ചടിയായി. മോശം ഫോമും പഴയ സ്വിങ് ബോളിങ് നഷ്ടപ്പെട്ടതും ഇര്‍ഫാന്റെ ടീമിലെ സ്ഥാനം തെറിപ്പിച്ചു.

ചെല്‍സിക്ക് ഏഴ് ദിവസത്തി നുള്ളില്‍ മൂന്ന് മത്സരം; പ്രീമിയര്‍ ലീഗ് ഫിക്‌സചര്‍ പുറത്ത്/

ഇര്‍ഫാന്‍

തന്നെ പലപ്പോഴും അവഗണിച്ചതായി കഴിഞ്ഞ ദിവസം ഇര്‍ഫാന്‍ പരസ്യമായി പറഞ്ഞിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി താന്‍ ടീമില്‍ വേണ്ടെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 33കാരനായ റെയ്‌നയും ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഇപ്പോഴും റെയ്‌ന സജീവമാണ്.

Story first published: Saturday, June 6, 2020, 10:19 [IST]
Other articles published on Jun 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X