For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചെല്‍സിക്ക് ഏഴ് ദിവസത്തിനുള്ളില്‍ മൂന്ന് മത്സരം; പ്രീമിയര്‍ ലീഗ് ഫിക്‌സചര്‍ പുറത്ത്

ലണ്ടന്‍: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കായിക മത്സരങ്ങള്‍ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കാനൊരുങ്ങുകയാണ്. മാര്‍ച്ച് 10ഓടെ ഷട്ടറിട്ട ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ ഈ മാസം പകുതിയോടെ ആരംഭിക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മത്സരങ്ങള്‍ ജൂണ്‍ 17ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ചെല്‍സിയുടെ മത്സരക്രമങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. മൂന്ന് മാസത്തെ ഇടവേള വന്നതില്‍ ചെറിയ ഇടവേളയില്‍ ടീമുകള്‍ക്ക് കൂടുതല്‍ മത്സരം എന്ന രീതിയിലാവും ടൂര്‍ണമെന്റ് നടക്കുക.

ചെല്‍സിയുടെ പുറത്തുവന്ന ഫിക്‌സ്ചര്‍ പ്രകാരം ഏഴ് ദിവസത്തിനുള്ളില്‍ മൂന്ന് മത്സരങ്ങളാണ് ടൂര്‍ണമെന്റ് പുനരാരംഭിക്കുമ്പോള്‍ കളിക്കേണ്ടിവരുന്നത്. ജൂണ്‍21ന് നടക്കുന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയാണ് ചെല്‍സിയുടെ ആദ്യ എതിരാളി. 25ന് മാഞ്ചസ്റ്റര്‍ സിറ്റിയും ജൂലൈ 1ന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഹാമുമാണ് ചെല്‍സിയുടെ എതിരാളി. സ്‌കൈ ചാനലാണ് ചെല്‍സിയുടെ മത്സരക്രമത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. ജൂണ്‍ 28ന് ലെസ്റ്റര്‍ സിറ്റിക്കെതിരായ എഫ് എ കപ്പ് മത്സരത്തിലും ചെല്‍സി കളിക്കുന്നുണ്ട്.

epl

നേരത്തെതന്നെ ചെല്‍സി പരിശീലനം പുനരാരംഭിച്ചിരുന്നു. കൃത്യമായും നിര്‍ദേശങ്ങള്‍ പാലിച്ചാണ് ലംപാര്‍ഡിന്റെ പരിശീലനത്തിന് കീഴില്‍ ചെല്‍സി പരിശീലനം നടത്തുന്നത്. പ്രീമിയര്‍ ലീഗ് തുടങ്ങുന്നതിന് മുമ്പ് ടീമുകള്‍ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഇതിന്റെ ഫിക്‌സ്ചര്‍ പുറത്തുവിട്ടിട്ടില്ല.ഇടവേളയ്ക്കുശേഷം താരങ്ങള്‍ക്ക് ഫോം വീണ്ടെടുക്കുന്നതിനായാണ് പരിശീലന മത്സരം നടത്തുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മത്സരങ്ങള്‍ നടത്തുക. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും പ്രീമിയര്‍ ലീഗ് മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

താരങ്ങള്‍ ഹോം ഗ്രൗണ്ടില്‍ നിന്നും 90 മിനുട്ടില്‍ കൂടുതലുള്ള ദൂരത്തേക്ക് യാത്ര ചെയ്യരുത്. സ്റ്റേഡിയത്തിലേക്ക് താരങ്ങള്‍ സ്വന്തം കാറില്‍ ഒറ്റയ്ക്ക് മാത്രമെ എത്താവു. റഫറിമാര്‍ക്ക് പകരം കോച്ചിങ് സ്റ്റാഫുകളാവും സൗഹൃദ മത്സരം നിയന്ത്രിക്കുക. താരങ്ങള്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയവാണ് പ്രധാന നിര്‍ദേശങ്ങള്‍.

നിലവിലെ പോയിന്റ് പട്ടികയില്‍ ലിവര്‍പൂളാണ് തലപ്പത്ത്. 82 പോയിന്റാണ് ചെമ്പടയ്ക്കുള്ളത്.രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കുള്ളത് 57 പോയിന്റ് മാത്രമാണ്. 53 പോയിന്റുള്ള ലെസ്റ്റര്‍ സിറ്റി, 48 പോയിന്റുള്ള ചെല്‍സി എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്. ബുണ്ടസ്ലീഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ സീരി എ, ലാലിഗ എന്നീ ലീഗുകള്‍ ഈ മാസം പകുതിയോടെ ആരംഭിക്കും. ലാലിഗ കാണികള്‍ക്ക് പ്രവേശനം നല്‍കി നടത്താനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. അതേ സമയം ഫ്രഞ്ച് സീരി എ റദ്ദാക്കി പിഎസ്ജിയെ വിജയികളായി പ്രഖ്യാപിച്ചിരുന്നു.

Story first published: Friday, June 5, 2020, 18:19 [IST]
Other articles published on Jun 5, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+