Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന ഇലവന്‍: രോഹിത്തിനെ തഴഞ്ഞ് ഫിഞ്ച്, പകരം ഗില്‍ക്രിസ്റ്റ്

ഈ വര്‍ഷം ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കാന്‍ തയ്യാറെടുത്തതായിരുന്നു ആരോണ്‍ ഫിഞ്ച്. പക്ഷെ കൊറോണ മഹാമാരിയില്‍ ഐപിഎല്‍ പദ്ധതികള്‍ തകിടം മറിഞ്ഞു. ഐപിഎല്‍ എന്നു നടക്കും? ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. എന്തായാലും ഇപ്പോഴത്തെ ഒഴിവുകാലം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നാണ് ആരോണ്‍ ഫിഞ്ച് ചിലവിടുന്നത്. ഇന്‍സ്റ്റഗ്രാമിലും മറ്റുമായി താരത്തെ പതിവായി കാണാം. അടുത്തിടെ സ്‌പോട്‌സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന ഇലവനെ തിരഞ്ഞെടുത്ത ഫിഞ്ച്, ക്രിക്കറ്റ് ആരാധകര്‍ക്ക് പുതിയ സംസാരവിഷയം ഇട്ടുനല്‍കിയിട്ടുണ്ട്. ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും ഏറ്റവും മികച്ച താരങ്ങളാണ് ഫിഞ്ചിന്റെ അന്തിമ ഇലവനിലുള്ളത്.

1

ടീം ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ സെവാഗില്‍ തുടങ്ങും നിര. സെവാഗിനൊപ്പം ഇതിഹാസ കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. രോഹിത് ശര്‍മയെ ഓപ്പണറായി പരിഗണിച്ചിരുന്നെങ്കിലും സെവാഗ് - ഗില്‍ക്രിസ്റ്റ് ജോടിയായിരിക്കും കൂടുതല്‍ ഫലപ്രദമെന്ന് ഫിഞ്ച് പറയുന്നു. എതിര്‍ പാളയത്തില്‍ വിനാശം വിതയ്ക്കാനുള്ള സെവാഗിന്റെ കഴിവിനെ ഫിഞ്ച് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മൂന്നാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ് അണിനിരക്കും. നാലാം നമ്പറില്‍ വിരാട് കോലിയും.

2

പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയെയാണ് ആരോണ്‍ ഫിഞ്ച്് ടീമിലെടുക്കുന്നത്. സ്പിന്‍ ഓള്‍റൗണ്ടറായി ആന്‍ഡ്രൂ സിമ്മണ്ട്‌സും സ്ഥാനമുറപ്പിക്കുന്നു. ടീമില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ബ്രെറ്റ് ലീ, ജസ്പ്രീത് ബൂംറ, ഗ്രെന്‍ മഗ്രാത്ത് എന്നിവര്‍ പേസ് വിഭാഗം കൈകാര്യം ചെയ്യും. ആരോണ്‍ ഫിഞ്ചിന്റെ ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന ഇലവന്‍ ചുവടെ കാണാം.

വീരേന്ദര്‍ സെവാഗ്, ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ്, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ആന്‍ഡ്രൂ സിമ്മണ്ട്‌സ്, ബ്രെറ്റ് ലീ, ജസ്പ്രീത് ബൂംറ, ഗ്ലെന്‍ മഗ്രാത്ത്.

3

മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റില്‍ തിരിച്ചെത്തുമോയെന്ന ചോദ്യത്തിനും ഫിഞ്ച് മറുപടി നല്‍കിയിട്ടുണ്ട്. ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് എംഎസ് ധോണി. അദ്ദേഹത്തിന്റെ കളി കണ്ടിരിക്കുകത്തന്നെ ഭംഗിയാണ്. എന്നാല്‍ ധോണിയുടെ തിരിച്ചുവരവ് സംബന്ധിച്ച കാര്യത്തില്‍ വലിയ വ്യക്തതയില്ല. ഇക്കാര്യത്തില്‍ തനിക്കും കൂടുതല്‍ വിവരമില്ലെന്ന് ഫിഞ്ച് അറിയിച്ചു.

4

കഴിഞ്ഞവര്‍ഷം ലോകകപ്പ് സെമിയിലാണ് എംഎസ്് ധോണി അവസാനമായി പാഡണിഞ്ഞത്. സെമിയില്‍ ന്യൂസിലാന്‍ഡുമായി തോറ്റു ടീം ഇന്ത്യ പുറത്തായതിന് ശേഷം ധോണി ടീമില്‍ മടങ്ങിവന്നിട്ടില്ല. പത്തു മാസത്തോളമായി താരം അവധിയില്‍ തുടരുന്നു. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് പരമ്പരകളില്‍ നിന്നെല്ലാം ധോണി ഒഴിഞ്ഞുമാറുകയാണുണ്ടായത്. നീണ്ടകാലം അവധിയെടുത്തതിനെത്തുടര്‍ന്നാണ് ബിസിസിഐയുമായുള്ള കേന്ദ്ര കരാറും ധോണിക്ക് നഷ്ടപ്പെട്ടത്.

Story first published: Friday, June 5, 2020, 15:49 [IST]
Other articles published on Jun 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+