വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഹിത്തിന് നീന്തല്‍, ലീയ്ക്ക് ഉയരം! സൂപ്പര്‍ ക്രിക്കറ്റര്‍മാരുടെ ഭയങ്ങളെ കുറിച്ചറിയാം

അഞ്ചു കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം

ക്രിക്കറ്റില്‍ എത്ര തന്നെ നേട്ടങ്ങള്‍ കൈവരിച്ചാലും ഏതൊരു താരത്തിനും അവരുടേതായ കരുത്തും പോരായ്മകളുമെല്ലാമുണ്ട്. പല വമ്പന്‍ താരങ്ങളും ക്രിക്കറ്റിനെ മാറ്റി നിര്‍ത്തിയാല്‍ വ്യക്തിപരമായി ഭയപ്പെടുന്ന ചില കാര്യങ്ങളുണ്ടെന്നതാണ് യാഥാര്‍ഥ്യം. ക്രിക്കറ്റില്‍ എതിരാളികള്‍ക്കു മേല്‍ ആധിപത്യം നേടിയാലും ഈ ഭയങ്ങള്‍ അവരെ ജീവിതത്തില്‍ പലപ്പോഴും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ലോക ക്രിക്കറ്റിലെ അഞ്ചു പ്രമുഖ താരങ്ങള്‍ കളത്തിനു പുറത്ത് ഏറ്റവുമധികം ഭയക്കുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

351 സിക്‌സ്! അഫ്രീഡിയുടെ റെക്കോര്‍ഡ് ആരും തകര്‍ക്കും? ഇവര്‍ക്കു സാധ്യത351 സിക്‌സ്! അഫ്രീഡിയുടെ റെക്കോര്‍ഡ് ആരും തകര്‍ക്കും? ഇവര്‍ക്കു സാധ്യത

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ബാറ്റ് കൊണ്ട് എതിര്‍ ബൗളര്‍മാരെ അമ്മാനമാടുന്ന ആരാധകരുടെ പ്രിയപ്പെട്ട ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ ഏറ്റവും വലിയ ഭയം എന്താണെന്നറിയുമോ? നീന്തുമ്പോള്‍ മുങ്ങിപ്പോവുമോയെന്നതാണ് രോഹിത് ഏറ്റവുമധികം ഭയപ്പെടുന്നത്.
മുങ്ങുമെന്ന് രോഹിത് പേടിക്കുമ്പോള്‍ അദ്ദേഹത്തിനു നീന്തല്‍ അറിയില്ലെന്നു ആരും തെറ്റിദ്ധരിക്കേണ്ട. നീന്തല്‍ നന്നായി അറിഞ്ഞിട്ടും പലപ്പോഴും മുങ്ങിത്താഴുമോയെന്ന ഭയം തന്നെ വേട്ടയാടിയിട്ടുണ്ടെന്നു ഹിറ്റ്മാന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കടലിനെ തനിക്കു ഭയമാണെന്നും അതിന്റെ അടിത്തട്ട് കാണാന്‍ ആഗ്രഹമില്ലെന്നും മുങ്ങിപ്പോവുമോയെന്നു ഭയമുണ്ടെന്നുമായിരുന്നു ഹിറ്റ്മാന്റെ വാക്കുകള്‍.

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് തന്റെ സ്പിന്‍ കെണിയില്‍ വീഴ്ത്താത്ത ബാറ്റര്‍മാരില്ല. വളരെ അഗ്രസീവായ ബൗളറെന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. എതിര്‍ താരങ്ങളുമായി വാക്‌പോരില്‍ ഏര്‍പ്പെടാനും ഭാജിക്കു കൂസലില്ലായിരുന്നു. ഐപിഎല്ലിനിടെ ഒരിക്കല്‍ ഇന്ത്യയുടെ മുന്‍ പേസറും മലയാളിയായ ശ്രീശാന്തിന്റെ മുഖത്ത് ഹര്‍ഭജന്‍ തല്ലിയത് ആരും മറന്നു കാണില്ല.

IND vs ENG: ബോസിനെ ഹിറ്റ്മാന്‍ തീര്‍ക്കും! വേണ്ടത് എട്ടു സിക്‌സര്‍ മാത്രം

3

എന്നാല്‍ കളത്തിനു പുറത്ത് എത്തിയാല്‍ ഭാജി ഭയക്കുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന് വിമാനയാത്രയാണെങ്കില്‍ മറ്റൊന്നു എസ്‌കലേറ്ററില്‍ കയറാനുള്ള പേടിയാണ്. ഒരിക്കല്‍ എസ്‌കലേറ്ററില്‍ യാത്ര ചെയ്യവെ തകരാര്‍ കാരണം പകുതിയില്‍ കുടുങ്ങിപ്പോയിരുന്നു. അതിനു ശേഷമാണ് ഭാജി ഇതിനെ ഭയപ്പെട്ടത്. കൂടാതെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ റൈഡുകളില്‍ കയറുന്നതും അദ്ദേഹത്തിനു ഇഷ്ടമല്ല.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ അഗ്രസീവ് പെരുമാറ്റം വളരെ പ്രശസ്തമാണ്. എന്നാല്‍ കോലിയും ജീവിതത്തില്‍ ഭയക്കുന്ന ഒരു കാര്യമുണ്ട്. സാമ്പത്തികമായി താന്‍ തകരുമോയെന്നതാണ് അദ്ദേഹം ഏറ്റവും ഭയപ്പെടുന്ന കാര്യം. നിലവില്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരങ്ങളുടെ നിരയില്‍ ഉള്‍പ്പെട്ട താരമാണ് കോലി. എന്നിട്ടു പോലും താന്‍ സാമ്പത്തികമായി തകര്‍ന്നു പാപ്പരാവുമോയെന്ന ആശങ്ക കോലിക്കുണ്ട്.

5

കളിക്കളത്തില്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് സാമ്പത്തിക നേട്ടമല്ലെങ്കിലും അതും ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമാണെന്നാണ് കോലിയുടെ അഭിപ്രായം. പല വമ്പന്‍ താരങ്ങളും സാമ്പത്തികമായി തകര്‍ന്ന് കടക്കെണിയിലായതു കണ്ടതോടെയാണ് തനിക്കു ഈ ആശങ്കയുണ്ടായതെന്നും കോലി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

ഇഷാന്‍- പൃഥ്വി ഓപ്പണിങ്, സൂര്യ ക്യാപ്റ്റന്‍! ഇതു ഇന്ത്യയുടെ ന്യൂലുക്ക് ടി20 ടീം

ബ്രെറ്റ് ലീ

ബ്രെറ്റ് ലീ

തീപ്പൊരി ബൗളിങിലൂടെ ബാറ്റര്‍മാരെ കുഴപ്പിച്ചിരുന്ന ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീക്കും ഒരു വീക്ക്‌നെസുണ്ട്. ഉയരത്തെയാണ് ലീ ഏറ്റവുമധികം ഭയക്കുന്നത്. വലിയ കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നത് താന്‍ എല്ലായ്‌പ്പോഴും ഭയപ്പെട്ടിരുന്ന കാര്യമാണെന്നു ലീ മുമ്പൊരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.
ഈ ഭയത്തെ ഇല്ലാതെയാക്കാന്‍ താന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ടെങ്കിലും അതിനെ അതിജീവിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് ലീ വെളിപ്പെടുത്തിയത്.

ബെന്‍ സ്റ്റോക്‌സ്

ബെന്‍ സ്റ്റോക്‌സ്

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളും ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനുമായ ബെന്‍ സ്റ്റോക്‌സ് ഭയപ്പെടുന്നത് ശ്വാസം മുട്ടലിനെയണ്. 2021ല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ആദ്യത്തെ ആഷസ് ടെസ്റ്റിനു മുമ്പ് മരുന്ന് മാറിക്കഴിച്ചതിനെ തുടര്‍ന്നു തനിക്കു വലിയ ശ്വാസം മുട്ടലുണ്ടായിരുന്നതായി സ്റ്റോക്‌സ് ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനു ശേഷം മരുന്ന് കഴിക്കാന്‍ തന്നെ തനിക്കു ഭയമാണെന്നും ശ്രദ്ധിച്ചാണ് ഇപ്പോള്‍ മരുന്ന് കഴിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story first published: Thursday, July 14, 2022, 14:17 [IST]
Other articles published on Jul 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X