For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ബോസിനെ ഹിറ്റ്മാന്‍ തീര്‍ക്കും! വേണ്ടത് എട്ടു സിക്‌സര്‍ മാത്രം

സിക്‌സര്‍ നേട്ടത്തില്‍ റെക്കോര്‍ഡിനരികെ രോഹിത്

ഇന്ത്യന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുടെ ബാറ്റിങിന്റെ പ്രഹരശേഷിയെക്കുറിച്ച് ആര്‍ക്കും സംശയമില്ല. സിക്‌സറുകള്‍ പറത്തുന്നതില്‍ അസാധാരണ മിടുക്ക് തന്നെയാണ് ഹിറ്റ്മാനുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്രില്‍ രോഹിത്തിനോളം സിക്‌സറുകളടിച്ച ഇന്ത്യയുടെ ആരും തന്നെയില്ലെന്നത് ഇതു അടിവരയിടുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തില്‍ അപരാജിത ഫിഫ്റ്റിയിലക്കുള്ള കുതിപ്പില്‍ അദ്ദേഹം പറത്തിയത് അഞ്ചു സിക്‌സറുകളായിരുന്നു. ഇതോടെ ചില നാഴികക്കല്ലുകള്‍ അദ്ദേഹം പിന്നിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊര വമ്പന്‍ റെക്കോര്‍ഡ് കൂടി വരാനിരിക്കുന്ന മല്‍സരങ്ങളില്‍ രോഹിത്തിനെ കാത്തിരിക്കുകയാണ്.

1

ഏകദിന ക്രിക്കറ്റില്‍ ഇംഗ്ലണ്ടില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ച വിദേശ ബാറ്ററെന്ന റെക്കോര്‍ഡ് നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനു സ്വന്തമാണ്. 39 സിക്‌സറുകളാണ് യൂനിവേഴ്‌സല്‍ ബോസ് ഇതുവരെ നേടിയത്.
എന്നാല്‍ ഈ റെക്കോര്‍ഡിന് അടുത്തെത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. ആദ്യ മല്‍സരത്തിലെ അഞ്ചു സിക്‌സറുകളാണ് ഗെയ്‌ലുമായുള്ള അകലം കുറയ്ക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. 32 സിക്‌സറുള്‍ രോഹിത്തിന്റെ പേരിലുണ്ട്.

2

പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ നിന്നും എട്ടും സിക്‌സറുകള്‍ കൂടി നേടിയാല്‍ ബോസിന്റെ ബോസായി ഹിറ്റ്മാന്‍ മാറും. ഈ ലിസ്റ്റില്‍ രോഹിത്തിനു പിന്നിലുള്ളവര്‍ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്വെല്‍ (29 സിക്‌സര്‍), ആരോണ്‍ ഫിഞ്ച് (27) എന്നിവരാണ്.

T20 World cup 2022: ഇതു കോലിയുടെയല്ല, രോഹിത്തിന്‍റെ ഇന്ത്യ! ബാബറോടു അക്തര്‍

3

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകളെടുത്താല്‍ ഏകദിനത്തില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ചത് രോഹിത് ശര്‍മയാണ്. മാത്രമല്ല ഈ കാലയളവില്‍ 100ന് മുകളില്‍ സിക്‌സറുകള്‍ പറത്തിയ ലോകത്തിലെ തന്നെ ഏക താരവും ഹിറ്റ്മാന്‍ തന്നെയാണ്. 72 ഇന്നിങ്‌സുകളില്‍ നിന്നും രോഹിത് വാരിക്കൂട്ടിയത് 128 സിക്‌സറുകളാണ്.
രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത് ക്രിസ് ഗെയ്‌ലാണ്. 30 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 93 സിക്‌സറുകളാണ്. ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ 59 ഇന്നിങ്‌സുകളില്‍ നിന്നും 79 സിക്‌സറുമായി മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.

4

ഏകദിനത്തില്‍ ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ തവണ അഞ്ചോ, അതില്‍ക്കൂടുതലോ സിക്‌സറുകളടിച്ച ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ശര്‍മയെ വെല്ലാന്‍ മറ്റൊരു ഇന്ത്യന്‍ താരം ഇല്ലെന്നു തന്നെ കാണാം. 27 തവണയാണ് ഹിറ്റ്മാന്‍ ഈ നേട്ടത്തിനു അവകാശിയായിട്ടുള്ളത്. ഇതില്‍ അവസാനത്തേതായിരുന്നു ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ അഞ്ചു സിക്‌സറുകള്‍.

സഞ്ജുവിന്‍റെ അതേ വര്‍ഷം ഇന്ത്യക്കായി അരങ്ങേറി, ഇവര്‍ ഇതിനകം വിരമിച്ചു!

5

രോഹിത്ത് കഴിഞ്ഞാല്‍ ഈ ലിസ്റ്റിലെ രണ്ടാമന്‍ മുന്‍ ഇതിഹാസ ഓപ്പണറായ വീരേന്ദര്‍ സെവാഗാണ്. പക്ഷെ വെറും 10 തവണ മാത്രമേ വീരുവിനു ഇതു സാധിച്ചിട്ടുള്ളൂ. യുവരാജ് സിങ് (9), എംഎസ് ധോണി (8), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (8), സൗരവ് ഗാംഗുലി (7), വിരാട് കോലി (6), സുരേഷ് റെയ്‌ന (6), കെഎല്‍ രാഹുല്‍ (6) എന്നിവരാണ് ലിസ്റ്റിലെ മറ്റു കളിക്കാര്‍.

6

ഏകദിനത്തില്‍ 250 സിക്‌സറുകള്‍ തികച്ച ഇന്ത്യയുടെ ആദ്യത്തെ താരം കൂടിയാണ് രോഹിത് ശര്‍മ. അദ്ദേഹം ഈ നാഴികക്കല്ല് തികച്ചത് ഇംഗ്ലണ്ടിനെതിരേ നടന്ന ആദ്യ ഏകദിനത്തിലായിരുന്നു. ഏറ്റവും കുറച്ചു ഇന്നിങ്‌സുകളില്‍ നിന്നും 250 സിക്‌സറുകളിച്ച താരമെന്ന റെക്കോര്‍ഡും ഇപ്പോള്‍ രോഹത്തിന്റെ പേരിലാണ്. മുന്‍ പാകിസ്താന്‍ ഇതിഹാസം ഷാഹിദ് അഫ്രീഡിയെയാണ് അദ്ദേഹം പിന്തള്ളിയത്. അഫ്രീഡി 259 ഇന്നിങ്‌സുകളിലാണ് നേട്ടം കുറിച്ചതെങ്കില്‍ ഹിറ്റ്മാന് 224 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.

Story first published: Wednesday, July 13, 2022, 15:34 [IST]
Other articles published on Jul 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+